Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ സമയത്തിന്റെ മൂന്നിലൊന്നും ഗൂഗിളിനൊപ്പം തന്നെ; സെർച്ച് എൻജിനും ജിമെയിലും യുട്യൂബുമായി ഇന്റർനെറ്റിന്റെ സിംഹഭാഗവും ചോർത്തി ഗൂഗിൾ; ഫേസ്‌ബുക്കിന്റെ കഥ ഓരോ ദിവസം ചെല്ലുംതോറും കഴിയുന്നു; ലോകത്തിന്റെ ഇന്റർനെറ്റ് താത്പര്യത്തിന്റെ കണക്കെടുക്കുമ്പോൾ

നിങ്ങളുടെ സമയത്തിന്റെ മൂന്നിലൊന്നും ഗൂഗിളിനൊപ്പം തന്നെ; സെർച്ച് എൻജിനും ജിമെയിലും യുട്യൂബുമായി ഇന്റർനെറ്റിന്റെ സിംഹഭാഗവും ചോർത്തി ഗൂഗിൾ; ഫേസ്‌ബുക്കിന്റെ കഥ ഓരോ ദിവസം ചെല്ലുംതോറും കഴിയുന്നു; ലോകത്തിന്റെ ഇന്റർനെറ്റ് താത്പര്യത്തിന്റെ കണക്കെടുക്കുമ്പോൾ

ന്തിനും ഏതിനും ഗൂഗിളിൽ തിരയുന്ന തലമുറയാണ് ഇന്നത്തേത്. ഇന്റർനെറ്റുള്ളതിനാൽ വിവരങ്ങൾ വിരൽത്തുമ്പിലുണ്ടെന്നത് അവരെ ഓൺലൈൻ ജീവികളാക്കുന്നു. ഇന്റർനെറ്റ് ഉപയോഗത്തിന്റെ കണക്കെടുപ്പിൽ ഒരാളുടെ സമയത്തിന്റെ മൂന്നിലൊന്നും അപഹരിക്കുന്നത് ഗൂഗിളാണ്. സെർച്ച് എൻജിനും ജിമെയിലും യുട്യൂബുമുൾപ്പെടെ ഗൂഗിളിനൊപ്പമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ 34 ശതമാനവും ഒരാൾ ചെലവിടുന്നതെന്ന് ജൂൺമാസത്തെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്റർനെറ്റ് ഉപയോഗത്തിന്റെ സ്ഥ്തിവിവരക്കണക്കുകൾ തയ്യാറാക്കിയ അക്‌സിയോസാണ് ഗൂഗിളിന്റെ അപ്രമാദിത്വം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ ശക്തിപ്രാപിക്കുന്ന ഇക്കാലത്ത് ഫേസ്‌ബുക്കിൽ ആളുകൾ ചെലവിടുന്ന സമയം കുറഞ്ഞുവരികയാണെന്നും അക്‌സിയോസ് കണക്കുകൾ പറയുന്നു. ഇൻസ്റ്റഗ്രാമും വാട്‌സാപ്പും കൂടി കണക്കിലെടുത്താലും ഫേസ്‌ബുക്കിനായി ചെലവിടുന്ന സമയത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് കണക്കുകൾ.

മുമ്പുണ്ടായിരുന്നതിനേക്കാളും വേഗത്തിലാണ് ഫേസ്‌ബുക്കിന്റെ പ്രാധാന്യം കുറയുന്നതെന്നും ഇന്റർനെററ് അനലൈസർ ബ്രയൻ വീസർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സനാപ്പ്ചാറ്റ്, ട്വിറ്റർ എന്നിവയ്ക്ക് കാര്യമായ മാറ്റം വന്നിട്ടില്ല. യുവാക്കളുടെ ഓൺലൈൻ ജീവിതത്തിലാണ് കാര്യമായ മാറ്റമുണ്ടായിട്ടുള്ളത്. ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ സമയം ചെലവിടുന്നത് കുറഞ്ഞുവരുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്ത്രുത.

1994-നും അതിനുശേഷവും ജനിച്ച യുവതലമുറയുടെ ഇന്റർനെറ്റ് ഉപയോഗമാണ് അക്‌സിയോസ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. സർവേയിൽ പങ്കെടുത്ത 34 ശതമാനത്തോളം പേർ സോഷ്യൽ മീഡിയ ഉപയോഗം സ്ഥിരമായി നിർത്തി. 64 ശതമാനത്തോളം ഉപയോഗം ഗണ്യമായി കുറച്ചതായും വെളിപ്പെടുത്തി. സമയം നഷ്ടപ്പെടുന്നുവെന്നതാണ് ചിലർ കാരണമായി പറയുന്നതെങ്കിൽ, മറ്റുള്ളവർ സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന നെഗറ്റീവ് ചിന്താഗതികളെയാണ് കുറ്റപ്പെടുത്തുന്നത്.

സോഷ്യൽ മീഡിയയും ടെലിവിഷനും വീഡിയോ ഗെയിമുകളുമൊക്കെയായി, ശരാശരി അമേരിക്കക്കാരൻ ഉണർന്നിരിക്കുന്നതിൽ പാതി സമയവും സ്‌ക്രീനിൽ നോക്കിയിരിക്കുകയാണെന്ന് മറ്റൊരു പഠനത്തിൽ പറയുന്നു. ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളുടെയും ഉപയോഗത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്ന് നീൽസൺ എന്ന ഏജൻസി നടത്തിയ പഠനത്തിൽ പറയുന്നു.

അമിതമായ ഉപയോഗം മൂലം ഉപഭോക്താക്കൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഫേസ്‌ബുക്ക് അടുത്തിടെ ആരോഗ്യകരമായ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP