Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തീർന്നെടാ തീർന്നു; ക്രിപ്‌റോ ഭ്രാന്ത് തീർന്നു; ബിറ്റ്‌കോയിന്റെ വില 7000 ഡോളറിലും താഴ്ന്നു; 20,000 കൊടുത്ത് വാങ്ങിയവർ വിഡ്ഡികളായി; കാശു നഷ്ടപ്പെട്ടവരിൽ അനേകം മലയാളികളും

തീർന്നെടാ തീർന്നു; ക്രിപ്‌റോ ഭ്രാന്ത് തീർന്നു; ബിറ്റ്‌കോയിന്റെ വില 7000 ഡോളറിലും താഴ്ന്നു; 20,000 കൊടുത്ത് വാങ്ങിയവർ വിഡ്ഡികളായി; കാശു നഷ്ടപ്പെട്ടവരിൽ അനേകം മലയാളികളും

ലണ്ടൻ: നിക്ഷേപങ്ങളുടെ പേരിൽ മനുഷ്യർ ഓരോ ദിവസവും തട്ടിപ്പിനിരയാകാറുണ്ട്. കൊള്ളലാഭത്തിന് പിന്നാലെ പോകുമ്പോൾ പലപ്പോഴും തിരിച്ചടി കിട്ടുക സ്വാഭാവികം. എന്നാൽ, അടുത്ത പ്രചാരണം വരുമ്പോൾ കണ്ണുംപൂട്ടി വിശ്വസിച്ച് അതിലും പണം നിക്ഷേപിക്കാൻ പലരും തയ്യാറാകുന്നു. ക്രിപ്‌റ്റോകറൻസി എന്ന സാങ്കൽപ്പിക കറൻസിയിൽ പണം നിക്ഷേപിച്ച് നഷ്ടം സംഭവിച്ചവരും അത്തരക്കാർക്കാണ്. യുകെ മലയാളികളടക്കം ഒട്ടേറെപ്പേരെ നിരാശയിലാഴ്‌ത്തി ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോ കറൻസികൾ നാശത്തിന്റെ വക്കിലാണ്.

ഒരുഘട്ടത്തിൽ 20,000 ഡോളറോളം വില കുതിച്ചുയർന്ന ബിറ്റ്‌കോയിന്റെ വില ഇപ്പോൾ 7000 ഡോളറിൽത്താഴെയാണ്. നാളെയുടെ നാണ്യമെന്ന രീതിയിൽ പ്രചാരം ലഭിച്ച ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോ കറൻസികൾ വലിയതോതിലുള്ള തകർച്ചയെയാണ് ഇപ്പോൾ നേരിടുന്നത്. മറ്റു പല ക്രിപ്‌റ്റോ കറൻസുകളും ഊർദ്ധശ്വാസം വലിച്ചുകഴിഞ്ഞു. പല രാജ്യങ്ങളും ക്രിപ്‌റ്റോ കറൻസിക്ക് നിരോധനം ഏർപ്പെടുത്തിയതും ഇടപാടുകൾ മരവിപ്പിച്ചതുമൊക്കെയാണ് ഈ തകർച്ചയ്ക്ക് കാരണം.

പല രാജ്യങ്ങളിലും വമ്പൻ വ്യവസായ ഗ്രൂപ്പുകളും മറ്റും സ്വന്തം നിലയ്ക്ക് ക്രിപ്‌റ്റോ കറൻസികൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ റിലയൻസും സ്വന്തമായി നാണയമിറക്കുമെന്ന് പ്രഖ്യാപിച്ചു. ബ്രിട്ടനിൽ ഒട്ടേറെ സാങ്കൽപ്പിക കറൻസികളാണ് ഇത്തരത്തിൽ രംഗത്തുവന്നത്. ഇതിൽ നിക്ഷേപിച്ചവരിൽ യുകെ മലയാളികളടക്കം നിരവധി പേരാണ്. എന്നാൽ, അവരെല്ലാം തന്നെ നിക്ഷേപം പൂർണമായ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണിപ്പോൾ.

ബിറ്റ്‌കോയിന് ഇപ്പോഴും ഭേദപ്പെട്ട നിലയുണ്ടെങ്കിലും മറ്റു പല ക്രിപ്‌റ്റോ കറൻസികളുടെയും നില തീർത്തും പരിതാപകരമാണ്. തകർന്നടിഞ്ഞ റിപ്പിളിന് ഇപ്പോൾ വില 0.42 ഡോളർമാത്രമാണ്. ലൈഫ്‌കോയിൻ വില 73.29 ഡോളറായി. പതിനായിരങ്ങൾ ലഭിക്കുമെന്നുകരുതി സാങ്കൽപ്പിക ബാങ്കിൽ നിക്ഷേപമിറക്കിയ നിക്ഷേപകരാണ് ഈ തകർച്ചയ്ക്കുമുന്നിൽ പകച്ചുനിൽക്കുന്നത്. നിക്ഷേപം തിരിച്ചുകിട്ടാൻപോലും സാധ്യതയില്ലെന്ന് അവരിൽപലരും തിരിച്ചറിഞ്ഞുകഴിഞ്ഞു.

ലോകത്താകെ 3500-ഓളം ക്രിപ്‌റ്റോ കറൻസി എടിഎമ്മുകളാണുള്ളത്. ഇവയിൽ പലതും പ്രവർത്തനം അവസാനിപ്പിച്ചുകഴിഞ്ഞു. ബിറ്റ്‌കോയിനുണ്ടായ അത്ഭുതാവഹമായ വളർച്ചയാണ് എടിഎമ്മുകൾ ഈ രീതിയിൽ വർധിക്കാനിടയാക്കിയത്. ബിറ്റോകോയിനുകളും മറ്റ് ക്രിപ്‌റ്റോ കറൻസികളും വാങ്ങാനാകും. ഇതിനായി ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാനാവും. ഓൺലൈനിലൂടെ വാങ്ങുന്നതിനെക്കാൾ സുരക്ഷിതത്വമുണ്ടാകുമെന്നതാണ് എടിഎമ്മുകളിലൂടെയുള്ള വ്യാപാരത്തിന്റെ ആകെ ഗുണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP