Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഞായറാഴ്‌ച്ച

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഞായറാഴ്‌ച്ച

ഷാജു ജോസ്‌

വാട്ടർഫോർഡ് : അയർലണ്ടിലെ പുരോഗമന പ്രസ്ഥാനമായക്രാന്തിയുടെ, വാട്ടർഫോർഡ് യൂണിറ്റിന്റെ വാർഷികപൊതുയോഗം ഓഗസ്റ്റ് 12 ഞായറാഴ്ച കൂടുന്നതാണ്.വാട്ടർഫോർഡ് ടൗണിലെ സ്പൈസ് ഫുഡ് സൂപ്പർ മാർക്കറ്റിന്റെഹാളിൽ വെച്ച് വൈകിട്ട് 6 മണിക്കാണ് യോഗം ചേരുന്നത്.യൂണിറ്റിന്റെ ഇതു വരെയുള്ള പ്രവർത്തനങ്ങളും ഭാവിപ്രവർത്തങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും,നിർദേശങ്ങളുംയോഗത്തിൽ ചർച്ച ചെയ്യും.പുതിയ ഭാരവാഹികളെ യോഗത്തിൽവെച്ച് തിരഞ്ഞെടുക്കുന്നതാണ്.

യൂണിറ്റ് രൂപീകൃതമായ ചുരുങ്ങിയ കാലയളവിൽ ക്രാന്തിയുടെവിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഏറ്റെടുത്തുനടത്തുവാനും കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണ്.വർഗ്ഗീയഫാസിസ്റ്റു കൂട്ടുകെട്ടുകൾക്കെതിരെ ദേശ ഭേദമന്യേ ഒന്നിച്ചു നിന്നുപ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും നാൾക്കുനാൾ ഏറിവരുന്നു. മുന്നോട്ടുള്ള പ്രവത്തനങ്ങളിൽ
നമുക്കൊന്നിച്ചു നീങ്ങാം.

ക്രാന്തിയുടെ നിലവിലുള്ള മുഴുവൻപ്രവർത്തകരെയും,ക്രാന്തിയോട് ചേർന്ന് പ്രവർത്തിക്കാൻതാല്പര്യമുള്ള വാട്ടർഫോർഡിലും സമീപ പ്രദേശങ്ങളിലുമുള്ള
എല്ലാ പ്രവാസികളെയും പൊതുയോഗത്തിലേക്ക്ക്ഷണിക്കുന്നതായി വാട്ടർഫോർഡ് യുണിറ്റ് ഭാരവാഹികൾഅറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP