Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് മുതൽ വെള്ളിയാഴ്‌ച്ച വരെ ഗോട്ട്‌ലാന്റ് റൂട്ടുകളിലെ പല ട്രെയിൻ സർവ്വീസുകളും നിർത്തിവക്കും; തീപിടുത്ത സാധ്യതയുള്ളതിനാൽ സ്വീഡനിലെ പൊതുസ്ഥലങ്ങളിലെല്ലാം ഫയർ ബാൻ; താപനില 34 ഡിഗ്രിവരെ ഉയരും

ഇന്ന് മുതൽ വെള്ളിയാഴ്‌ച്ച വരെ ഗോട്ട്‌ലാന്റ് റൂട്ടുകളിലെ പല ട്രെയിൻ സർവ്വീസുകളും നിർത്തിവക്കും; തീപിടുത്ത സാധ്യതയുള്ളതിനാൽ സ്വീഡനിലെ പൊതുസ്ഥലങ്ങളിലെല്ലാം ഫയർ ബാൻ; താപനില 34 ഡിഗ്രിവരെ ഉയരും

യൂറോപ്യൻ രാജ്യങ്ങളെല്ലാം കനത്ത ചൂടിനെ അഭിമുഖീകരിക്കുകയാണ്. സ്‌പെയിനിലും പോർട്ടുഗലിലും താപനില 42 ഡിഗ്രി കടന്നുവെന്നാണ് റിപ്പോർട്ട്. കടുത്ത ചൂട് താങ്ങാനാവാത്തതിനെ തുടർന്ന് നിരവധി പേർ രക്തസ്രാവം മൂലം മരിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്വീഡനിലും താപനില ഈ ആഴ്‌ച്ച 34 ഡിഗ്രിയിലേക്ക് ഉയരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതോടെ ഈ ആഴ്‌ച്ച മിക്ക പ്രദേശങ്ങളിലും ട്രെയിൻഗതാഗതം തടസ്സപെടുമെന്ന് ഉറപ്പായി.

സ്വീഡിഷ് ട്രാൻസ്‌പോർട്ട് അഡ്‌മിനിസ്‌ട്രേഷൻ ആണ് ബുധനാഴ്‌ച്ച മുതൽ ഫ്രൈഡേ വരെയുള്ള ദിവസങ്ങളിൽ ഗോട്ട്‌ലന്റിലെ പല പ്രേദേങ്ങളിലേയും ഗാതാഗതം നിർത്താൻ തീരുമാനിച്ച കാര്യം അറിയിച്ചത്.ികൽമർ, ലങ്കോപ്പി, നസ്‌ജോ, വെറ്റ്‌ലൻഡ, ജൊൻകോപ്പിങ്, വാഗേരിഡ്, വാറോമോ, ലാൻഡറിഡ് എന്നിവടങ്ങളിലേക്കുള്ള വഴികൾ അടച്ചിട്ടിരിക്കുകയാണ്. മുമ്പും പല സർവ്വീസുകളും കനത്ത ചൂടിനെ തുടർന്ന് നിർത്തിവച്ചിരുന്നു.സർവ്വീസ് നിർത്തിവച്ചിരിക്കുന്ന റൂട്ടുകളിലൂടെയുള്ള യാാത്രക്കാർ ടിക്കറ്റ് കൈക്കലാക്കിയിട്ടുണ്ടെങ്കിൽ കമ്പനിയുമായി ബന്ധപ്പെടേണ്ടകാണ്.

രാജ്യത്ത് ഫയർ ബാൻ ഏർപ്പെടുത്തിയിട്ടുണ്ട്. തീപടരാനുള്ള സാധ്യത കണക്കിലെടുത്താണ് രാജ്യത്ത് ഫയർ ബാൻ ഏർപ്പെടുത്തിയത്. എന്നാൽ ഇത് ലംഘിച്ച് മുറ്റത്ത് ബാർബിക്യു ഉണ്ടാക്കിയ യുവാവിന് പിഴ ഈടാക്കിയതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP