Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യന് മുമ്പും ഭൂമിയിൽ ജീവികളുണ്ടായിരുന്നു; ഫോസിൽ ചരിത്രത്തിൽ ഉരഗകാലം, കഴിഞ്ഞീട്ടേ സസ്തനയുഗം വരുന്നുള്ളൂ; സസ്തനിയുഗം ആരംഭിച്ചിട്ടും പരിണാമം മനുഷ്യനിലെത്താൻ പിന്നെയും കോടികണക്കിന് വർഷങ്ങൾ കഴിയണം; അറിയുക, മതങ്ങളിലെ സൃഷ്ടിവാദം ശുദ്ധകളവാണ്; പരിണാമം ഇന്നും നടന്നുകൊണ്ടിരിക്കുന്നു

മനുഷ്യന് മുമ്പും ഭൂമിയിൽ ജീവികളുണ്ടായിരുന്നു; ഫോസിൽ ചരിത്രത്തിൽ ഉരഗകാലം, കഴിഞ്ഞീട്ടേ സസ്തനയുഗം വരുന്നുള്ളൂ; സസ്തനിയുഗം ആരംഭിച്ചിട്ടും പരിണാമം മനുഷ്യനിലെത്താൻ പിന്നെയും കോടികണക്കിന് വർഷങ്ങൾ കഴിയണം; അറിയുക, മതങ്ങളിലെ സൃഷ്ടിവാദം ശുദ്ധകളവാണ്; പരിണാമം ഇന്നും നടന്നുകൊണ്ടിരിക്കുന്നു

രാജു വാടാനപ്പള്ളി

ചിത്രത്തിൽ കാണുന്നത് ഉണങ്ങിയ ഓലമടൽ അല്ല. ഇത് പാലിയന്തോളജിസ്റ്റുകൾ അതീവ ജാഗ്രതയോടെ, അങ്ങേയറ്റം ക്ഷമയോടെ പുറത്തെടുത്ത, മൽഷ്യന് മുമ്പ് ജീവിച്ച ഒരു ജീവിയുടെ ജൈവാവശിഷ്ടമാണ്,ഫോസിലാണ്. ദിനോസർ വിഭാഗത്തിലെ ലാംബിയോസോറിൻ ഹാഡ്രോസോറസിന്റെ വാൽ ഭാഗത്തിന്റെ ഫോസിലാണിത്. സ്ഥാനം മെസ്‌കിക്കോ, ഒമ്പത് മീറ്ററിലധികം നീളവും എട്ട് ടണ്ണിലധികം ഭാരവുമുള്ള; 7.2 കോടി വർഷം മുമ്പ് അതായത് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാന ഘട്ടത്തിൽ ( ക്രിറ്റേഷ്യസ് യുഗം കഴിഞ്ഞ 14.5 കോടി വർഷം മുതൽ കഴിഞ്ഞ 6.5 കോടി വർഷം വരെ), ജീവിച്ച, എന്നല്ല മനുഷ്യന് മുമ്പ് ജീവിച്ച ജീവി.

എന്തുകൊണ്ടാണ് മനുഷ്യന് മുമ്പേ എന്ന് രണ്ട് പ്രാവശ്യം എടുത്ത് പറഞ്ഞത്? അതേ അത് അങ്ങനെത്തന്നെ പറയണം. കാരണം, നാം അറിയണം, അല്ല, അറിഞ്ഞേ തീരു മനുഷ്യന് മുമ്പും, അതും കോടികണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഭൂമിയിൽ ജീവികളുണ്ടായിരുന്നു, ജീവിതമുണ്ടായിരുന്നു എന്ന പരമ സത്യം. പക്ഷേ, ഹാഡ്രോസോറുകൾക്കൊപ്പം ഇതര ഡിനാസോറുകൾക്കൊപ്പം ക്രിറ്റേഷ്യസ് യുഗത്തിലോ അതിന് മുമ്പത്തെ ജുറാസിക്ക് യുഗത്തിലോ മനുഷ്യനില്ല.

ഹാഡ്രോസോറുകളിൽ നിന്ന് മൽഷ്യനിലെത്താൻ പിന്നെയും ഏഴ്‌കോടി വർഷങ്ങൾ കാത്തിരിക്കണം.

എന്തുകൊണ്ടാണത്? അതിന് ഒരേയൊരു ഉത്തരമേയള്ളു, പരിണാമം. പരിണാമത്തിൽ, അല്ലെങ്കിൽ ഫോസിൽ ചരിത്രത്തിൽ റെപ്റ്റീലിയൻ യുഗം, ഉരഗകാലം, കഴിഞ്ഞീട്ടേ സസ്തനയുഗം വരുന്നുള്ളു. മനുഷ്യൻ സസ്തനിയാണ്. സസ്തനിയുഗം ആരംഭിച്ചീട്ടും പരിണാമം മനുഷ്യനിലെത്താൻ പിന്നെയും കോടികണക്കിന് വർഷങ്ങൾ കഴിയണം.

അപ്പോൾ മതങ്ങൾ പറഞ്ഞത്.ദൈവം സൃഷ്ടി നടത്തി എന്നത്.മണ്ണാങ്കട്ട മതഗ്രന്ഥങ്ങൾ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്, പമ്പര വിഡ്ഡിത്തരങ്ങളാണ്. ആറാം നൂറ്റാണ്ടിന് മുമ്പത്തെ മനുഷ്യൻ ആർജിച്ച അറിവുകളെ കട്ടെടുത്ത് അത് ദൈവത്തിന്റെ പേരിലാക്കി മതങ്ങൾ പുനരവതരിപ്പിച്ചതാണ് മതഗ്രന്ഥങ്ങൾ. ഇന്ന് ആ അറിവുകൾ ചീഞ്ഞളിഞ്ഞുപോയി.അറിയുക, ആറ് ദിവസത്തെ സൃഷ്ടികർമ്മവും ഏഴാം ദിവസത്തെ വിശ്രമവും ശുദ്ധകളവാണ്. അതെല്ലാം മനുഷ്യ ഭാവനകളാണ്. മാനവന്റെ ഭാവനയിൽ വിരിഞ്ഞതാണ് ദൈവവും സൃഷ്ടികഥകളും. ഭാവനയിൽ ഉണ്ടായതുകൊണ്ടാണ് സൃഷ്ടികളെല്ലാം പൊടുന്നനെ സംഭവിച്ചത്. എന്നാൽ യാഥാർത്ഥ്യം പതുക്കെയും. ദൈവം ഉടനടിയാണെങ്കിൽ പരിണാമം വളരെ സാവധാനമാണ്. അതുകൊണ്ടാണ് ഡിനോസോറുകളിൽ നിന്ന് മൽഷ്യനിലെത്താൻ കോടികണക്കിന് വർഷങ്ങളെടുത്തത്. ഈ പച്ചപരമാർത്ഥത്തെയാണ് നാം തിരിച്ചറിയേണ്ടത്.

അതിന് മതഗ്രന്ഥത്തിന്റെ അടിമയായാൽ പറ്റില്ല. പൊട്ടിച്ചെറിയു, നിങ്ങളെ ചുറ്റിയ അതിന്റെ ചങ്ങലകളെ.

( എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ രാജു വാടാനപ്പള്ളി ഫേസ്‌ബുക്കിൽ കുറിച്ചതാണിത്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP