Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'അപ്പാ, അപ്പാ,' എന്നതിനേക്കാൾ ഞാൻ 'തലൈവർ, തലൈവർ' എന്നല്ലേ വിളിച്ചത്; ഈ ഒരു പ്രാവശ്യം ഞാൻ അപ്പാ എന്ന് വിളിച്ചോട്ടെ തലൈവരേ; കരുണാനിധിയുടെ വിയോഗത്തിൽ മനംനൊന്ത് മകൻ എം.കെ സ്റ്റാലിന്റെ കത്ത് വൈറലാവുന്നു

'അപ്പാ, അപ്പാ,' എന്നതിനേക്കാൾ ഞാൻ 'തലൈവർ, തലൈവർ' എന്നല്ലേ വിളിച്ചത്; ഈ ഒരു പ്രാവശ്യം ഞാൻ അപ്പാ എന്ന് വിളിച്ചോട്ടെ തലൈവരേ; കരുണാനിധിയുടെ വിയോഗത്തിൽ മനംനൊന്ത് മകൻ എം.കെ സ്റ്റാലിന്റെ കത്ത് വൈറലാവുന്നു

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തന്റെ പിതാവുമായ കരുണാനിധിയുടെ വിയോഗത്തിൽ മനംനൊന്ത് എം.കെ സ്റ്റാലിന്റെ കത്ത്. തലൈവരെ..., ഈ ഒരു തവണയെങ്കിലും ഞാൻ അപ്പാ എന്ന് വിളിച്ചോട്ടെ എന്നാണ് സ്റ്റാലിൻ കത്തിൽ ചോദിക്കുന്നത്. സ്വന്തം പിതാവായിരുന്നിട്ടും പൊതു വേദിയിൽ ഡിഎംകെയുടെ ഉന്നത നേതാവ് എന്ന ബഹുമതിയിൽ തന്നെയായിരുന്നു സ്റ്റാലിൻ കരുണാനിധിയെ കണ്ടിരുന്നതും അഭിസംബോധന ചെയ്തിരുന്നതും. കരുണാനിധിയുടെ പൊതുജീവിതത്തിൽ നിഴലായി കൂടെ തന്നെ എപ്പോഴും ഉണ്ടായിരുന്ന ആളാണ് സ്റ്റാലിൻ.

സ്റ്റാലിന്റെ കത്ത് ഇങ്ങനെയാണ്:

'തലൈവരെ..., ഈ ഒരു തവണയെങ്കിലും ഞാൻ താങ്കളെ അപ്പാ എന്ന് വിളിച്ചോട്ടെ. നിങ്ങൾ എവിടെ പോയാലും ഞങ്ങളെ അറിയിച്ചിട്ട് പോകാറാണല്ലോ പതിവ്. ഇപ്പോൾ ഞങ്ങളോട് പറയാതെ അങ്ങ് എങ്ങോട്ടാണ് പോയത്? എന്റെ തലൈവരെ! എന്റെ ചിന്തയിലും രക്തത്തിലും ഹൃദയത്തിലും എപ്പോഴും നിങ്ങളുണ്ട്. ആ നിങ്ങൾ എവിടെയാണ് പോയത്? 33 വർഷങ്ങൾക്ക് മുൻപ് നിങ്ങളുടെ ശവകുടീരത്തിൽ എഴുതപ്പെടേണ്ട വാക്കുകൾ നിങ്ങൾ നിശ്ചയിച്ചു, 'വിശ്രമമില്ലാതെ ജോലി ചെയ്തവൻ ഇതാ ഇവിടെ വിശ്രമിക്കുന്നു.' ഈ തമിഴ് സമൂഹത്തിന് വേണ്ടി പ്രവർത്തിച്ചതിന്റെ സംതൃപ്തിയോടെയാണോ നിങ്ങൾ പോയത്?'

'ഈ 95 വർഷത്തിൽ 80 വർഷവും നിങ്ങൾ തമിഴ്മക്കൾക്കായ് വിശ്രമമില്ലാതെ ഓടി. ഇപ്പോൾ നിങ്ങൾ എവിടെയാണ്. നമ്മൾ താണ്ടിയ ഉയരം ആര് കീഴടക്കുമെന്ന് കാണാൻ നിങ്ങൾ ഒളിച്ച് കാത്തിരിക്കുകയാണോ? ജൂൺ മൂന്നിന് തിരുവാരൂരിൽ നിങ്ങളുടെ 95-ാം ജന്മദിനാഘോഷം നടത്തി, നിങ്ങളുടെ ശക്തിയുടെ പകുതി തന്നാൽ മതിയെന്ന് ഞാൻ അപേക്ഷിച്ചു. ഞാൻ ആ ശക്തിക്കായി അപേക്ഷിക്കുന്നു, അരിങ്കർ അണ്ണയിൽ നിന്നും കടമെടുത്ത ആ ശക്തി, തലൈവരെ എനിക്കും നൽകുമോ? ആ ശക്തിയിലൂടെ നിങ്ങൾ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞങ്ങൾ നിറവേറ്റും.'

'നിങ്ങളുടെ കോടിക്കണക്കിന് വരുന്ന സഹോദരന്മാർക്ക് അവസാനമായി ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ ... നിങ്ങൾ ഞങ്ങളെ വിളിക്കുന്ന ആ വരികൾ പറയൂ 'ഉടൻപിറപ്പുകളെ!' അത് നൂറ്റാണ്ടുകളോളം നാടിനായി പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കും.'

'അപ്പാ, അപ്പാ,' എന്നതിനേക്കാൾ ഞാൻ 'തലൈവർ, തലൈവാർ' എന്ന് അഭിസംബോധന ചെയ്തു. ഈ ഒരു പ്രാവശ്യം ഞാൻ അപ്പാ എന്ന് വിളിച്ചോട്ടെ തലൈവരേ...?'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP