Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; നേതാക്കൾക്കിടയിൽ ധാരണയായി; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്‌ച്ച എൽഡിഎഫ് യോഗത്തിന് ശേഷമെന്നും സൂചന; മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് സത്യപ്രതിജ്ഞ ഉണ്ടാകാനും സാധ്യത; വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന് നിർണ്ണായകം; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

ഇ പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; നേതാക്കൾക്കിടയിൽ ധാരണയായി; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്‌ച്ച എൽഡിഎഫ് യോഗത്തിന് ശേഷമെന്നും സൂചന; മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് സത്യപ്രതിജ്ഞ ഉണ്ടാകാനും സാധ്യത; വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന് നിർണ്ണായകം; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

മറുനാടൻ മലയാളി ബ്യൂറോ

 

തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്ന് പുറത്തുപോയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ വീണ്ടും സംസ്ഥാന മന്ത്രിസഭയിയിൽ തിരിച്ചെത്തുമോ? ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് വിവരം. ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്റെ മടങ്ങിവരവിന് അനുവാദം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം. നേരത്തെ ബന്ധുനിയമ വിവാദത്തിൽ കുറ്റവിമുക്തനായതിനെ തുടർന്ന് ഇപിയുടെ മടങ്ങി വരവ് സിപിഎം സംസ്ഥാന സമിതയിൽ ചർച്ചയായിരുന്നു.ഇ പി മടങ്ങിവരുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച മുതിർന്ന നേതാക്കൾ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു.

തിങ്കളാഴ്ച എൽഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സിപിഎം ഇക്കാര്യം മുന്നണിയിലെ മറ്റ് പാർട്ടികളെ അറിയിക്കും. മുൻപ് ജയരാജന്റെ മടങ്ങിവരവിന് കളമൊരുക്കിയപ്പോൾ സിപിഐ എതിർപ്പുന്നയിച്ച് രംഗത്തുവന്നിരുന്നു. ജയരാജനെ മടക്കിക്കൊണ്ടുവന്നാൽ ഒരു മന്ത്രികൂടി സിപിഎമ്മിന് അധികമാകും. അങ്ങനെയായാൽ തങ്ങൾക്കും ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സിപിഐ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. തേൻ കെണി വിവാദത്തിൽപെട്ട ശശീന്ദ്രൻ പിന്നീട് മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയിരുന്നു. ബന്ധുനിയമനം അന്വേഷിച്ച വിജിലൻസ് കേസ് ഒഴിവാക്കിയതോടെയാണ് മന്ത്രിസഭയിലേക്കുള്ള ഇപിയുടെ മടങ്ങി വരവിന് കളമൊരുങ്ങുന്നത്.

സിപിഎം അംഗമായിഒരാൾ കൂടി മന്ത്രിസഭയിലേക്ക് എത്തുന്നതിനെചൊല്ലി തങ്ങൾക്കും മന്ത്രി എന്ന വാദഗതി സിപിഐ ഉയർത്തിയതിനാൽ തിങ്കളാഴ്ചത്തെ എൽഡിഎഫ് യോഗത്തിന് മുൻപ് അവരുമായി സിപിഎം പ്രത്യേക ചർച്ച നടത്തും. ജയരാജനെ മടക്കിക്കൊണ്ടു വരുന്നതിന്റെ കാരണം സിപിഐയെ ബോധ്യപ്പെടുത്തുക എന്നതാവും ചർച്ചയുടെ ലക്ഷ്യം. ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നിട്ടും ജയരാജനെ മടക്കിക്കൊണ്ടു വരാത്തതിൽ പാർട്ടിയിൽ തന്നെ വിമർശനങ്ങളുണ്ടായിരുന്നു.

ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുമ്പോൾ മുൻപ് ഭരിച്ചിരുന്ന വ്യവസായ വകുപ്പ് തന്നെ ലഭിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജയരാജന്റെ ഒഴിവിൽ മന്ത്രിസഭയിൽ എത്തിയ എം.എം.മണിക്ക് വൈദ്യുതി വകുപ്പാണ് നൽകിയിരുന്നത്. വ്യവസായ വകുപ്പ് എ.സി.മൊയ്തീനെ മുഖ്യമന്ത്രി ഏൽപ്പിക്കുകയും ചെയ്തു. മൊയ്ദീൻ വ്യവസായ വകുപ്പിൽ നിശബ്ദ വിപ്ലവത്തിന് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. മുൻപ് പലപ്പോഴും വ്യവസായ മന്ത്രിമാർ ആരോപണങ്ങൾക്ക് വിധേയരായ സാഹചര്യമുള്ളപ്പോൾ നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളെ പോലും ലാഭത്തിലെത്തിച്ച മൊയ്ദീനെ വകുപ്പിന്റെ ചുമതലയിൽ നിന്നും മാറ്റാൻ പിണറായിക്കും പൂർണമനസ്സില്ലെന്നാണ് വിവരം.

ജയരാജന് ഏത് വകുപ്പ് ലഭിക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന് പ്രധാന വകുപ്പുകളിൽ ഒന്ന് ലഭിക്കുമെന്ന് ഉറപ്പാണ്. മന്ത്രിസഭയിൽ സംയുക്തമായ അഴിച്ചുപണി നടന്നില്ലെങ്കിലും മന്ത്രിമാരുടെ വകുപ്പുകൾ തമ്മിൽ വെച്ചുമാറുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.നിലവിൽ എക്‌സൈസ് തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ചിപി രാമകൃഷ്ണനിൽ നിന്നും എക്‌സൈസ് ഇപിക്ക് നൽകുന്ന കാര്യവും പരിഗണിച്ചേക്കും. എന്തായാലും വകുപ്പ് പുനഃസംഘടനകൾ വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സമിതിക്ക് ശേഷം മുഖ്യമന്ത്രിയുടേയും കൂടി അഭിപ്രായം കണക്കിലെടുത്താകും നിർണയിക്കുക എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP