Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മാട്രിമൊണിയിൽ ഇടാൻ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീർത്തു!; സനൂഷയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

'മാട്രിമൊണിയിൽ ഇടാൻ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീർത്തു!; സനൂഷയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ബാലതാരമായി എത്തി മലയാളികളുടെ മമസ്സിൽ ഇടംപിടിച്ച താരമാണ് സനുഷ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രവും അതിന്റെ അടിക്കുറുപ്പുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

'മാട്രിമൊണിയിൽ ഇടാൻ ഫോട്ടം ഇല്ല എന്നുള്ള ആ പരാതി അങ്ങ്ട് തീർത്തു! ഇതൊരു തമാശ മാത്രം! ?? കല്യാണം എന്നൊന്നും പറഞ്ഞ് ആരും വരണ്ട.' എന്നാണ് അമ്മയെ ടാഗ് ചെയ്തുകൊണ്ടുള്ള സനുഷയുടെ പോസ്റ്റ് . പോസ്റ്റിനു പിന്നാലെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാഴ്ച എന്ന സിനിമയിലെ ബാലതാരമായി തകർത്തഭിനയിച്ച സനുഷ നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം മിസ്റ്റർ മരുമകൻ, ഒരുമുറൈ വന്ത് പാർത്തായ തുടങ്ങിയ ചിത്രങ്ങളിലൂടെ നായിക വേഷത്തിൽ തിരിച്ചെത്തിയ സനൂഷയുടെ അവസാന ചിത്രം കഴിഞ്ഞ വർഷം തമിഴിൽ പുറത്തിറങ്ങിയ കൊടിവീരനാണ്.

കണ്ണൂർ എസ്.എൻ കോളേജിൽ നിന്ന് ബി.കോം പൂർത്തിയാക്കിയ സനുഷ എറണാകുളം സെയ്ന്റ്റ് തെരേസാസ് കോളേജിൽ നിന്നാണ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP