Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇരുവറി'ൽ കരുണാനിധിയാകാൻ ക്ഷണം കിട്ടിയിരുന്നു; വേഷം ചെയ്യാൻ കഴിയാത്തത് തീരാനഷ്ടം; ഒരുയുഗത്തിന്റെ അന്ത്യമാണ് കരുണാനിധിയുടെ വേർപാടെന്നും മമ്മൂട്ടി

'ഇരുവറി'ൽ കരുണാനിധിയാകാൻ ക്ഷണം കിട്ടിയിരുന്നു;  വേഷം ചെയ്യാൻ കഴിയാത്തത് തീരാനഷ്ടം; ഒരുയുഗത്തിന്റെ അന്ത്യമാണ് കരുണാനിധിയുടെ വേർപാടെന്നും മമ്മൂട്ടി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട് മുന്മുഖ്യമന്ത്രി എം.കരുണാനിധിയുടെ അന്ത്യം നികത്താനാവാത്ത നഷ്ടമെന്ന് നടൻ മ്മൂട്ടി കുറിച്ചു. ബഹുമുഖപ്രതിഭയായ അദ്ദേഹത്തിന്റെ വേർപാട് ഒരുയുഗത്തിന്റെ അന്ത്യമാണ്. മണിരത്‌നത്തിന്റെ 'ഇരുവർ' സിനിമയിൽ കരുണാനിധിയുടെ വേഷം അഭിനയിക്കാൻ കഴിയാതിരുന്നത് ഇന്ന് നഷ്ടമായി തോന്നുന്നുവെന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

'നികത്താനാവാത്ത നഷ്ടം. ഒരുയുഗത്തിന്റെ അന്ത്യം. എഴുത്തുകാരൻ, ഗ്രന്ധകർത്താവ്, തിരക്കഥാകൃത്ത്, വാഗ്മി. നമ്മുടെ കാലത്തെ മഹത്തായ നേതാക്കളിൽ ഒരാൾ. ഒരുവിപ്ലവകാരി. അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വത്തിൽ, തമിഴിനോടും തമിഴ്മക്കളോടുമുള്ള സ്‌നേഹം ഏറ്റവും മുന്തി നിൽക്കുന്നു. മണിരത്‌നത്തിന്റെ ഇരുവറിൽ കരുണാനിധിയുടെ വേഷം ചെയ്യാൻ കഴിയാത്തത് ഇന്നും നഷ്ടമായി തോന്നുന്നു. സിനിമയും, സാഹിത്യവും, രാഷ്ട്രീയവും ചർച്ച ചെയ്യുന്ന സുന്ദരനിമിഷങ്ങളാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളിൽ നിറഞ്ഞുനിൽക്കുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP