Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ഇവിടെയെത്തിയത് മുഖ്യാതിഥിയായിട്ടല്ല; സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലെത്താൻ ആരുടേയും ക്ഷണം വേണ്ട;' കാലത്തിന്റെ തിരശ്ശീല വീഴും വരെ ഞാൻ ഇവിടെയൊക്കെയുണ്ടാകും'; ചലച്ചിത്ര പുരസ്‌ക്കാരത്തിലെ മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി മോഹൻലാൽ; വിനയാന്വിതനായുള്ള സംസാരത്തിൽ നിറ കൈയടിയോടെ ആരാധകരും

ഞാൻ ഇവിടെയെത്തിയത് മുഖ്യാതിഥിയായിട്ടല്ല; സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലെത്താൻ ആരുടേയും ക്ഷണം വേണ്ട;' കാലത്തിന്റെ തിരശ്ശീല വീഴും വരെ ഞാൻ ഇവിടെയൊക്കെയുണ്ടാകും'; ചലച്ചിത്ര പുരസ്‌ക്കാരത്തിലെ മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി മോഹൻലാൽ; വിനയാന്വിതനായുള്ള സംസാരത്തിൽ നിറ കൈയടിയോടെ ആരാധകരും

ആർ പീയൂഷ്

തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി നടൻ മോഹൻലാൽ. സഹപ്രവർത്തകരുടെ അടുത്തേക്ക് വരുന്നതിൽ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്നും മുഖ്യാതിഥിയായിട്ടല്ല താൻ വന്നതെന്നുമാണ് മോഹൻലാൽ പറഞ്ഞത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലാണ് അദ്ദേഹം തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ഞാൻ ഇവിടെയെത്തിയത് മുഖ്യാതിഥിയായിട്ടല്ല. സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലേക്ക് വരുന്നത് എന്നേ സംബന്ധിച്ച് വിലപ്പെട്ട നിമിഷമാണ്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയാക്കെയുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു.

ഞങ്ങൾ സിനിമാ കലാകാരന്മാരെ സംബന്ധിച്ച് ഏറ്റവും ധന്യമായ ചടങ്ങാണിത്. ഞങ്ങളുടെ പ്രയത്നത്തിന് കിട്ടുന്ന അംഗീകാരം. എന്ന് പറഞ്ഞു തുടങ്ങിയ ലാൽ പിന്നീട് തനിക്ക് തിരുവനന്തപുരവുമായുള്ള ആത്മ ബന്ധത്തെക്കുറിച്ചു പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മണ്ണിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഞാൻ പഠിച്ചു കളിച്ചു വളർന്ന സ്ഥലം. രാജാവും പ്രജകളും പരസ്പരം സ്നേഹിച്ച് കഴിഞ്ഞ നാട്. എന്ന് പറഞ്ഞു തുങ്ങിയപ്പോഴേക്കും കാണികളുടെ കരഘോഷം ഉയർന്നു. തന്റെ ജീവിത്ത്ിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഈ നഗരത്തിലാണ് ചിലവഴിച്ചതെന്നും ഒരു നാൾ അപ്രതീക്ഷിതമായി തന്റെ മുഖത്ത് ക്ലാപ്പ് ബോർഡ് വെച്ചതും ഈ നഗരമാണെന്നും ലാൽ പറഞ്ഞു. തലസ്ഥാന നഗരത്തോടുള്ള ആത്മബന്ധം പറഞ്ഞു തീർന്നയുടനാണ് അവാർഡിനെ പറ്റി പറഞ്ഞത്. മറ്റുള്ളവർക്ക് ലഭിക്കുന്ന അവാർഡ് എനിക്ക് ആത്മ വിമർശനങ്ങളാണ് എ്നും ഒരിക്കലും അവരോട് അസൂയ തോന്നിയിട്ടില്ല എന്നും പറഞ്ഞു. ഇന്ദ്രൻസിന് ഈ അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹത്തിന്റെ അത്രയും എത്താൻ കഴിയാതെ പോയല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടയിലാണ് വിവാദ വിഷയത്തിന് ലാൽ മറുപടി നൽകിയത്. എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അഭിമാനമാണ്,എന്റെ കടമയാണ്, എന്റെ അവകാശമാണ് എ്ന്നു പറഞ്ഞാണ് പ്രതിഷേധം അറിയിച്ചത്. കാലം തീരുമാനിച്ചാൽ ഒരു അരനിമിഷം പോലും ഞാനുണ്ടാവില്ല എന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.

മോഹൻ ലാലിന്റെ ഓരോ വാക്കുകളും ഏറെ വിനയത്തോടെയുള്ളതായിരുന്നു. ഇതൊക്കെ കാണികൾ നിറ കൈയടിയോടെയാണ് വരവേറ്റത്. വിവാദങ്ങൾക്കുള്ള മറുപടിപോലും സൗമ്യതയോടെയാണ് പറഞ്ഞതും. മുഖ്യ മന്ത്രിയുടെ തൊട്ടരികിൽ തന്നെയായിരുന്നു ലാലിന്റെ ഇരിപ്പിടവും. ഇരുവരും ഏറെ നേരം കുശലാന്വേഷണങ്ങൾ നടത്തുകയുണ്ടായി. പുരസ്‌ക്കാര ജേതാക്കളൊക്കെയും അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങുന്നുണ്ടായിരുന്നു. കാൽ തൊടുന്നവരെ ലാൽ തടയാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു.


നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുരസ്‌കാരദാന മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് നടൻ ഇന്ദ്രൻസ്. നടി പാർവതി തുടങ്ങിയവരുടെ നിറഞ്ഞ സാന്നിധ്യത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

സംസ്ഥാന ചലച്ചിത്ര അവാർഡിന് മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ഭാരവാഹിയുമായ ഡോ. എം ബിജു അക്കാദമിയിലെ അംഗത്വത്തിൽ നിന്ന് രാജി വെച്ചിരുന്നു. നടൻ പ്രകാശ് രാജുൾപ്പെടെയുള്ളവർ മോഹൻലാൽ മുഖ്യാതിഥിയായി വരുന്നതിനെതിരെ ഒപ്പിട്ട നിവേദനം നൽകിയിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങൾക്കിടയിലാണ് മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ താരങ്ങളും സംവിധായകരും എഴുത്തുകാരും സാസ്‌കാരിക പ്രവർത്തകരും മാധ്യമപ്രവർത്തകരും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ചടങ്ങിലെ മുഖ്യ അതിഥികൾ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അവാർഡ് ജേതാക്കളും മാത്രമായിരിക്കണം. അതിന് കോട്ടം തട്ടുന്ന വിധത്തിൽ ഒരു മുഖ്യ അതിഥിയെ അവാർഡ് ദാന ചടങ്ങിൽ ക്ഷണിക്കുന്ന രീതി ശരിയല്ലെന്നായിരുന്നു ഇവരുടെ വാദം. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ തള്ളിക്കളയുകയും ചെയ്തിരുന്നു. മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിൽ യുക്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോഹൻലാലിനെ ക്ഷണിക്കരുതെന്ന് ആരും നിവേദനം നൽകിയിട്ടില്ല. മോഹൻലാൽ പങ്കെടുക്കുന്നതിൽ ആർക്കും എതിർപ്പില്ല. ഇന്ദ്രൻസും വി സി അഭിലാഷും ഇക്കാര്യം വ്യക്തമാക്കിയതാണ്. 2015ൽ മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തിരുന്നെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ലാൽ മുഖ്യാതിഥിയായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെസി ഡാനിയൽ അവാർഡ് ശ്രീകുമാരൻ തമ്പിക്കാണ് നൽകിയത്. അഞ്ചുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനും നിർമ്മാതാവുമായ രാഹുൽ റിജി നായർ, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകൻ സഞ്ജു സുരേന്ദ്രൻ, മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, മികച്ച നടൻ ഇന്ദ്രൻസ്, മികച്ച നടി പാർവതി എന്നിങ്ങനെ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അടക്കം 43 പേർക്ക് പുരസ്‌കാരം സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP