Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഫേൽ കരാറിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ച് മുൻ ബിജെപി മന്ത്രിമാർ; കരാർ മോദി ഏകപക്ഷീയമായി എടുത്ത തീരുമാനം; 'സത്യസന്ധത തെളിയിക്കാൻ സർക്കാർ തയ്യാറാകണം'

റാഫേൽ കരാറിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ച് മുൻ ബിജെപി മന്ത്രിമാർ; കരാർ മോദി ഏകപക്ഷീയമായി എടുത്ത തീരുമാനം; 'സത്യസന്ധത തെളിയിക്കാൻ സർക്കാർ തയ്യാറാകണം'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റാഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുൻ ബിജെപി മന്ത്രിമാർ. റാഫേൽ കരാർ മോദി ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്ന് ആരോപിച്ച് മുൻ ബിജെപി മന്ത്രിമാരായ യശ്വന്ത് സിൻഹയും അരുൺ ശൂരിയുമാണ് രംഗത്തെത്തിയത്. മോദി കരാറിലൊപ്പിട്ടത് ക്രമവിരുദ്ധമായാണെന്നും ഇരുവരും ആരോപിച്ചു. സിഎജി അന്വേഷണത്തെ നേരിട്ട് സത്യസന്ധത തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു.

ഡൽഹിയിൽ മാധ്യമളോട് ഇതു സംബന്ധിച്ച കാര്യങ്ങൾ തുറന്നടിക്കുകയായിരുന്നു ഇരുവരും. മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷണിനൊപ്പമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. യുപിഎ സർക്കാർ ഒപ്പുവച്ച കരാർ പുതുക്കുകയാണ് മോദി സർക്കാർ ചെയ്തതെങ്കിൽ ഇതിനോടകം സർവ്വസജ്ജമായ 18 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് സ്വന്തമായേനെ. ശേഷിക്കുന്ന 108 വിമാനങ്ങളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുകയും ചെയ്തേനെ. പക്ഷേ, സംഭവിച്ചത് അങ്ങനെയല്ല. 36 യുദ്ധവിമാനങ്ങൾക്കായുള്ള പുതിയ കരാറിൽ ക്രമവിരുദ്ധമായി പ്പുവയ്ക്കുകയാണ് ചെയ്തത്. അരുൺ ഷൂരി ആരോപിച്ചു.

യുപിഎ കാലത്ത് കരാർ ഉറപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന കാബിനെറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (സി.സി.എസ്) മോദിയുടെ കാലമായപ്പോഴേക്കും ചിത്രത്തിൽ പോലുമില്ലാതെ വന്നത് എന്തുകൊണ്ടാണെന്ന് യശ്വന്ത് സിൻഹ ചോദിച്ചു. പുതിയ ടെൻഡർ വിളിക്കാതെ രണ്ട് വർഷത്തിനുള്ളിൽ വിമാനങ്ങൾ ലഭിക്കുമെന്ന് ജനങ്ങളെ കബളിപ്പിച്ച് കരാർ ഉറപ്പിക്കുകയാണ് മോദി ചെയ്തതെന്ന് മുതിർന്ന അഭിഭാഷകനായ പ്രശ്നാത് ഭൂഷൺ ആരോപിച്ചു. 2022 ആകുമ്പോൾ മാത്രമേ വിമാനങ്ങൾ ലഭിക്കൂ എന്നതാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP