Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മുഹമ്മദ് അലി ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കുമായിരുന്നില്ല'; 'സ്ഥാനം ആഗ്രഹിച്ചു നിന്ന നെഹ്‌റു ഇതിനെ എതിർത്തു'; ഗാന്ധിജിയുടെ ചിന്ത നടപ്പാക്കിയിരുന്നെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും ഒന്നായി തുടർന്നേനെയെന്നും ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ

'മുഹമ്മദ് അലി ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കുമായിരുന്നില്ല'; 'സ്ഥാനം ആഗ്രഹിച്ചു നിന്ന നെഹ്‌റു ഇതിനെ എതിർത്തു'; ഗാന്ധിജിയുടെ ചിന്ത നടപ്പാക്കിയിരുന്നെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും ഒന്നായി തുടർന്നേനെയെന്നും ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ

മറുനാടൻ ഡെസ്‌ക്‌

പനജി: നെഹ്‌റുവിന് പകരം മുഹമ്മദ് അലി ജിന്നയെ ഇന്ത്യൻ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കില്ലായിരുന്നുവെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. സ്ഥാനം ആഗ്രഹിച്ചു നിന്ന നെഹ്‌റു ഇതിനെ എതിർക്കുകയായിരുന്നുവെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടു. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിജി 'ഏറെക്കുറെ അനുകൂലമായിരുന്നെങ്കിലും' സ്വകേന്ദ്രീകൃതമായ നെഹ്‌റുവിന്റെ നിലപാടാണ് ഈ തെറ്റിനിടയാക്കിയത്. ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ നെഹ്‌റുവിന് ആഗ്രഹമുണ്ടായിരുന്നു. ഗാന്ധിജിയുടെ ചിന്ത നടപ്പായെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഒന്നായി തന്നെ തുടർന്നേനെ.

സമാധാനത്തിന്റെ മതമാണ് ഇസ്ലാം. മറ്റു രാജ്യങ്ങളിലേതു പോലെ ഇന്ത്യയിൽ ഷിയ- സുന്നി സംഘർഷം ഒഴിവാക്കാൻ ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയത സൃഷ്ടിക്കുന്ന രക്തച്ചൊരിച്ചിൽ ഒഴിവാക്കണമെന്നു പറഞ്ഞ ലാമ, ഇസ്ലാം സഹാനുഭൂതിയും സഹവർത്തിത്വവുമാണ് പഠിപ്പിക്കുന്നതെന്നും സൂചിപ്പിച്ചു. ജന്മിത്വത്തെക്കാൾ ഉചിതം ജനാധിപത്യമാണ്. ചുരുക്കം ചിലരിൽ തീരുമാനത്തിന്റെ അധികാരം കേന്ദ്രീകരിക്കുന്നത് ഏറെ അപകടകരമാണെന്നും വിദ്യാർത്ഥികളിൽ നിന്നുള്ള ഒരു ചോദ്യത്തിനുത്തരമായി ദലൈ ലാമ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP