Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ

പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്നും വ്യത്യസ്തമായ പ്രതിഷേധങ്ങൾക്കിറങ്ങി ശ്രദ്ധ നേടിയ നടനാണ് അലൻസിയർ. ഏറെ വിവാദങ്ങൾക്ക് ശേഷം സംസ്ഥാന ചലച്ചിത്ര അവാർഡ് പുരസ്‌ക്കാരം ഇന്നലെ വിതരണം ചെയ്ത വേളയിലും വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി അലൻസിയർ ഇന്നലെ വേദിയിലെത്തി. മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമായിരുന്നു തുടക്കം മുതൽ സിനിമാ പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലെ അവാർഡ്ദാന വേദിയിൽ ലാലിനെതിരെ പ്രതിഷേധവുമായി അലൻസിയർ രംഗത്തെത്തിയത്.

മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു നടൻ ചെയ്തത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് തുടക്കത്തിൽ പലർക്കും പിടികിട്ടിയില്ല. എന്നാൽ, അലൻസിയറിന്റെ സ്വഭാവം വെച്ച് ഇത് പ്രതിഷേധമായി വിലയിരുത്തുകയും ചെയ്തു. മോഹൻലാൽ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലൻസിയറുടെ പ്രവൃത്തി. പ്രസംഗിച്ചു കൊണ്ടിരിക്കുന്ന ലാലിനെ ഇത് അലോസരപ്പെടുത്തിയെങ്കിലും ഇർഷ്യ പുറത്തുകാണിക്കാതെ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു.

കൈ തോക്കാക്കി ലാലിനെതിരെ വെടിയുതിർത്ത ശേഷം സ്‌റ്റേജിലേക്ക് കയറാനും അലൻസിയർ ശ്രമം നടത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ വേദിയിൽ ഇരിക്കവേയായിരുന്നു അലൻസിയറുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു ശ്രമം ഉണ്ടായത്. മോഹൻലാൽ പ്രസംഗിക്കുന്ന ഭാഗത്തേക്ക് എത്താനുള്ള ശ്രമം ലാലിനെയു അലോസരപ്പെടുത്തി. മോഹൻലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്നു തടയുകയായിരുന്നു. തുടർന്ന് അലൻസിയറിനെ സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയിൽ മോഹൻലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംഎൽഎ തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു അലൻസിയറിന്റെ പ്രതിഷേധം. വിരലുകൾ തോക്കുപോലെയാക്കി അലൻസിയർ വെടിവയ്ക്കുന്നതു ബാലൻ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. ചെന്നിത്തലയും മുരളിയുമൊക്കെ എന്താണ് അലൻസിയർ ചെയ്യുന്നതെന്ന് അറിയാതെ ചിരിക്കുകയും ചെയ്തു. അതേസസമയം എന്തിനാണ് ഇങ്ങനെ വിരൽചൂണ്ടി പെരുമാറിയതെന്ന കാര്യത്തിൽ അലൻസിയറിനും കൃത്യമായ ഉത്തരമില്ല. തന്റെ പ്രവൃത്തി പ്രതിഷേധമായി കാണേണ്ടതില്ലെന്നാണ് അലൻസിയർ പറഞ്ഞു.

നേരത്തെ പുരസ്‌കാര പ്രഖ്യാപന വേളയിൽ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരത്തെ അലൻസിയർ വിമർശിച്ചിരുന്നു. തനിക്കു സ്വഭാവ നടനുള്ള പുരസ്‌കാരം നൽകിയപ്പോൾ നായകന്മാരൊക്കെ ചെയ്യുന്നത് എന്തു വേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സൂപ്പർതാരങ്ങലെ വിമർശിക്കുന്ന കാര്യത്തിൽ ഒട്ടും പിശിക്കുകാട്ടാത്ത വ്യക്തി കൂടിയാണ് അലൻസിയർ. തെരുവി നാടകത്തിന്റെ രൂപത്തിൽ അടക്കം പ്രതിഷേധങ്ങൾ പതിവാക്കിയ നടനാണ് അദ്ദേഹം.

അതേസമയം പുരസ്‌ക്കാര വേദിയിൽ താൻ എത്തുന്നത് തടയാൻ ശ്രമിച്ചവർക്ക് മറുപടി പറഞ്ഞു കൊണ്ടാണ് മോഹൻലാൽ ഇന്നലെ പ്രസംഗിച്ചത്. ജനങ്ങൾക്കിടയിലേക്കു വരാൻ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. ചടങ്ങിലേക്കു വന്നത് വിശിഷ്ടാതിഥിയായല്ലെന്നും സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടു മോഹൻലാൽ പറഞ്ഞു. പുരസ്‌കാര വിതരണച്ചടങ്ങിൽ മോഹൻലാലിന്റെ പങ്കാളിത്തം സംബന്ധിച്ച വിവാദങ്ങൾക്കുള്ള മറുപടിയാണ് നിശാഗന്ധിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സാക്ഷിയാക്കി മോഹൻലാൽ പറഞ്ഞത്.

സിനിമാ പ്രവർത്തകർക്ക് പരമമായ ചടങ്ങാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നൽകുന്ന വേദി. അവരുടെ പ്രയത്നത്തിനു ലഭിക്കുന്ന ആദരവാണിത്. തന്റെ സ്വന്തം സ്ഥലമാണ് തിരുവനന്തപുരം. നിരവധി ഓർമ്മകൾ ഈ നഗരത്തിനു മാത്രം സ്വന്തമാണ്. തന്റെ മുഖത്ത് ആദ്യമായി ക്ലാപ്പടിക്കുന്നതും ചായം തേക്കുന്നതും ഇവിടെവച്ചാണ്. കഴിഞ്ഞ 40 വർഷമായി അതു തുടരുന്നു. എവിടെ വരെയാണ്, എന്നുവരെയാണ് എന്നൊന്നും തനിക്കറിയില്ല. ഒരു ആനന്ദയാത്രയിലാണ് എന്നു മാത്രമേ അറിയൂ. മറ്റു നടന്മാർക്ക് അവാർഡു ലഭിക്കുന്നതിൽ അസൂയയില്ല. അതൊരു ആത്മവിമർശനമായി മാത്രമേ കാണാറുള്ളൂ. സാക്ഷാത്കാരത്തിനു വേണ്ടിയുള്ള അഭിനിവേശമാണ് അവയെല്ലാം.- അദ്ദേഹം പറഞ്ഞു.

താൻ വർഷങ്ങളായി ഇവിടെയുണ്ട്. നിങ്ങളെ വിട്ട് മറ്റു മേച്ചിൽപ്പുറങ്ങൾ തേടി പോയിട്ടുമില്ല. പ്രിയപ്പെട്ടവർ ആദരിക്കപ്പെടുന്ന ചടങ്ങിൽ വരേണ്ടത് തന്റെ കടമയാണ്, അവകാശമാണ്. അഭിനയജീവിതത്തിന് തിരശീല വീഴുന്നതുവരെ താനിവിടെ തന്നെയുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ മോഹൻലാലിന്റെ വാക്കുകൾ കേട്ടിരുന്നത്. ഇതിനിടെയാണ് നടൻ അലൻസിയർ ലാലിന്റെ പ്രസംഗവേദിയിലേക്ക് എത്തി എന്തോ പറയാൻ ശ്രമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP