Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അബൂദാബി ഈ മാസം 18 മുതൽ പുതിയ 26000 പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ; വാടകകരാറോ, വൈദ്യുതി - വെള്ള ബില്ലുകളോ സഹിതം അപേക്ഷിച്ചാൽ പാർക്കിങ് പെർമിറ്റുകൾ ലഭിക്കും

അബൂദാബി ഈ മാസം 18 മുതൽ പുതിയ 26000 പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ; വാടകകരാറോ, വൈദ്യുതി - വെള്ള ബില്ലുകളോ സഹിതം അപേക്ഷിച്ചാൽ പാർക്കിങ് പെർമിറ്റുകൾ ലഭിക്കും

 

അബുദാബി: അബൂദാബി ഈ മാസം 18 മുതൽ പുതിയ 26000 പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ കൂടി അനുവദിക്കുന്നു. വാടകകരാർ, വൈദ്യുതി-വെള്ളം ബില്ല്, വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാർഡ്, എമിറേറ്റ്‌സ് ഐഡി എന്നിവ സഹിതം അപേക്ഷിച്ചാൽ പാർക്കിങ് പെർമിറ്റുകൾ ലഭിക്കും.

അബൂദബി നഗരം ഏതാണ്ട് പൂർണമായും ഈ മാസം 18 ഓടെ പെയ്ഡ് പാർക്കിങ് സംവിധാനത്തിലേക്ക് മാറുകയാണെന്ന് ഗതാഗതവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. നഗരത്തിലെ എംബസി മേഖലയൊഴികെ അബൂദബിയുടെ ഒട്ടുമിക്കഭാഗങ്ങളും പുതിയ പാർക്കിങ് സംവിധാനത്തിലേക്ക് മാറും. എമിറേറ്റിലെ വാഹന ഉടമകൾക്കും താമസക്കാർക്കും പണം നൽകി മാത്രമേ പാർക്കിങ് സാധ്യമാവൂ. ഈ സാഹചര്യത്തിൽ മുഴുവൻ താമസക്കാരും പാർക്കിങ് പെർമിറ്റുകൾക്ക് അപേക്ഷ നൽകണം.

നിയമവിധേയമല്ലാതെ വാഹനം നിർത്തിയിട്ടാൽ കനത്തപിഴ നൽകേണ്ടി വരും. വാടകകരാർ, വൈദ്യുതി-വെള്ളം ബില്ല്, വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാർഡ്, എമിറേറ്റ്‌സ് ഐഡി എന്നിവ സഹിതം അപേക്ഷിച്ചാൽ പാർക്കിങ് പെർമിറ്റുകൾ ലഭിക്കും. ആദ്യപെർമിറ്റിന് വർഷം 800 ദിർഹവും രണ്ടാംപെർമിറ്റിന് 1,200 ദിർഹവും ഈടാക്കും. ആറുമാസത്തേക്കും പാർക്കിങ് പെർമിറ്റുകൾ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു

നിലവിലെ പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിൽ 2 ദിർഹവും പ്രീമിയം പാർക്കിങ്ങിന് പരമാവധി നാല് മണിക്കൂറിന്, മണിക്കൂറിൽ 3 ദിർഹവും പാർക്കിനിരക്കില്ലെന്ന് അൽ ദഹ്മാനി വ്യക്തമാക്കി. അതേസമയം, നഗരത്തിൽ എവിടെ വേണമെങ്കിലും പാർക്കിനുള്ളിൽ പാർക്ക് ചെയ്യാനായി വാഹന ഉടമകൾ 15 ദിർഹം നൽകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP