Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത്തവണ 'ഹിറ്റ്‌ലറായി' പാർലമെന്റിൽ നരമല്ലി ശിവ പ്രസാദ്; ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ചിറ്റൂർ എംപി വീണ്ടും വേഷംകെട്ടി  

ഇത്തവണ 'ഹിറ്റ്‌ലറായി' പാർലമെന്റിൽ നരമല്ലി ശിവ പ്രസാദ്; ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ചിറ്റൂർ എംപി വീണ്ടും വേഷംകെട്ടി   

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അഡോൾഫ് ഹിറ്റ്‌ലറുടെ വേഷത്തിൽ പാർലമെന്റിൽ പ്രച്ഛന്ന വേഷവുമായി വീണ്ടും ആന്ധ്രാ പ്രദേശ് എംപി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടായിരുന്നു ചിറ്റൂരിൽ നിന്നുള്ള എംപിയായ നരമല്ലി ശിവപ്രസാദിന്റെ വേറിട്ട പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതാദ്യമായല്ല നരമല്ലി ശിവപ്രസാദ് ഇത്തരത്തിൽ പ്രതിഷേധിക്കുന്നത്.

മുൻപ് ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് സ്‌കൂൾകുട്ടികളുടേയും, സായി ബാബയുടേയും, മാന്ത്രികന്റേയുമൊക്കെ വേഷത്തിൽ പാർഷമെന്റിന് മുന്നിൽ എംപി വേറിട്ട പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹിറ്റ്‌ലറുടെ വേഷത്തിൽ എംപിയുടെ പുതിയ വേഷപകർച്ച.

 

ആവശ്യങ്ങളും പ്രതിഷേധങ്ങളും അറിയിക്കുന്നതിന് നാടകീയമായ സമരരീതികൾ അദ്ദേഹം മുൻപും നടപ്പാക്കിയിട്ടുണ്ട്. ആന്ധ്രയിലെ ഗ്രാമീണ കലാരൂപമായ 'ബുരകഥാ'കാരന്റെ വേഷത്തിൽ കൈയിലൊരു വീണയുമായി 2016-ൽ അദ്ദേഹം തിരുപ്പതിയിൽ ഒരു പ്രതിഷേധം നടത്തിയിരുന്നു. കേന്ദ്രസർക്കാർ നടപ്പാക്കിയ നോട്ടുനിരോധനത്തിനെതിരെയായിരുന്നു അത്.

 

ഒരു വശത്ത് നിലവിളിക്കുന്ന കർഷകരുടെയും മറുവശത്ത് സമ്പന്നരായ കച്ചവടക്കാരുടെയും പ്രിന്റ് ചെയ്ത ഷർട്ട് ധരിച്ചാണ് 2016-ൽ അദ്ദേഹം പാർലമെന്റിൽ എത്തിയത്. ആന്ധ്രയിലെ കർഷകരുടെ കടം എഴുതിത്ത്ത്തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ സമരം.2014-ൽ ഒരു നാടോടി ഗായകന്റെ വേഷത്തിലും മറ്റൊരിക്കൽ പാമ്പാട്ടിയുടെ വേഷത്തിലും ശിവപ്രസാദ് സമരം നടത്തിയിട്ടുണ്ട്.

തെലുഗു സിനിമകളിൽ അഭിനയിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള നടൻ കൂടിയാണ് ശിവപ്രസാദ്. 'ദംഗ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP