Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ അയക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടത്തിലാണോ അനുരാഗ വശീകരണ യന്ത്രം? ധനസമാഹരണ യന്ത്രത്തിനും ഗുരുതി പൂജയ്ക്കും സമൂഹത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കാൻ കഴിയുന്നത്; അന്ധവിശ്വാസങ്ങളുടെ പരസ്യം നൽകി മനോരമ അടക്കമുള്ള പത്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മനോരമ ന്യൂസിന്റെ ചർച്ചയിൽ മനോരമ പത്രത്തെ പൊളിച്ചടുക്കി മുൻ ഡിജിപി പിജെ അലക്‌സാണ്ടർ

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ അയക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന കാലഘട്ടത്തിലാണോ അനുരാഗ വശീകരണ യന്ത്രം? ധനസമാഹരണ യന്ത്രത്തിനും ഗുരുതി പൂജയ്ക്കും സമൂഹത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കാൻ കഴിയുന്നത്; അന്ധവിശ്വാസങ്ങളുടെ പരസ്യം നൽകി മനോരമ അടക്കമുള്ള പത്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മനോരമ ന്യൂസിന്റെ ചർച്ചയിൽ മനോരമ പത്രത്തെ പൊളിച്ചടുക്കി മുൻ ഡിജിപി പിജെ അലക്‌സാണ്ടർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാള മനോരമ പത്രത്തിൽ ജ്യോതിഷാലയത്തിന്റെയും വ്യാജ യന്ത്രങ്ങളുടെയു പരസ്യങ്ങൾ നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപി പിജെ അലക്‌സാണ്ടർ. 'അന്ധവിശ്വാസങ്ങളെ എങ്ങനെ അകറ്റി നിർത്തും' എന്ന തലക്കെട്ടിൽ മനോരമ ന്യൂസിൽ ഷാനി പ്രഭാകർ നയിച്ച ചർച്ചയിലാണ് മുൻ ഡിജിപി പിജെ അലക്‌സാണ്ടർ മനോരമയെ വെട്ടിലാക്കിയത്. 2018ൽ ജീവിക്കുന്ന നമുക്ക് ഇത്തരം വ്യാജന്മാരുടെ പരസ്യം എന്തിനാണെന്നും വശീകരണ യന്ത്രവും ധനസമാഹരണ യന്ത്രവുമൊക്കെ ഫലം തരും എന്ന പരസ്യങ്ങൾ നൽകി എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അലക്‌സാണ്ടർ ചോദിക്കുന്നു. ഇടുക്കി കമ്പകക്കാനത്തെ അന്ധവിശ്വാസ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ന്യൂസിൽ ഇങ്ങനെ ഒരു ചർച്ച നടത്തിയത്.

സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അത്തരം പ്രവണതകളും തടയാൻ ഫലപ്രദമായ നിയമങ്ങൾ ഇല്ലെന്നും അതിന് മാറ്റം വരണമെന്നും നിയമ വ്യവസ്ഥ കൂടുതൽ ശക്തമാക്കണമെന്നും ആവശ്യപ്പെടുന്നതായിരുന്നു മനോരമയുടെ ചർച്ച. മറ്റ് സംസ്ഥാനങ്ങളിൽ അന്തവിശ്വാസങ്ങൾക്ക് എതിരെ ശക്തമായ നിയമം വരണമെന്നാണ് ചർച്ച മുന്നോട്ട് വെച്ചതും. ഇത്തരം ചർച്ച നടത്തുന്ന മനോരമ ചാനൽ അവരുടെ പത്രങ്ങളിലെങ്കിലും അന്ധവിശ്വാസ പരസ്യം നൽകുന്നത് അവസാനിപ്പിക്കണം. ആറ് ഇഞ്ച് പരസ്യം കൊണ്ട് മനോരമയ്ക്ക് ഒന്നും നേടാനില്ലെന്നും അലക്‌സാണ്ടർ കളിയാക്കുന്നു.

ചർച്ചയിൽ പങ്കെടുത്ത അലക്‌സാണ്ടർ പറഞ്ഞത് ഇങ്ങനെ

നിയമവ്യവസ്ഥയെക്കുറിച്ച് പറയുന്നതിന് മുൻപ് സമൂഹത്തെക്കുറിച്ചാണ് പറായാനുള്ളത്. ആര് എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു സമൂഹമായി നമ്മൾ ഇന്ന് മാറി കഴിഞ്ഞു. നമുക്ക് അതിനൊരു പശ്ചാത്തലവും ഉണ്ട്. അഥർവ വേദമുണ്ട് ഐതിഹ്യമാലയുണ്ട് മണ്ണടിത്താനും വേലുതമ്പിയുമുണ്ട്. ഈ പത്രം നോക്കൂ... മലയാള മനോരമയിൽ തന്നെ ഒരാൾ എഴുതിയിരിക്കുന്ന ഒരു പരസ്യമാണ്. ജ്യോതിഷ്യ ഉപദേശത്തിനും സർവ്വവശ്യ അനുരാഗ സ്തംഭനത്തിനും, ശത്രുപൂജ, താളിയോല പൂജയാൽ സർവ്വധന സമാഹരണ യന്ത്രം എന്താ ഇത് എന്തിനാണ് മനോരമ പോലെ ഒരു പത്രം ഇത് പബ്ലിഷ് ചെയ്യുന്നത്. നമുക്ക് ശാസ്ത്രീയമായ ഒരു മുന്നേറ്റം വേണം എന്ന് നെഹറുവിനെ പോലെയുള്ളവർ പറയുമ്പോൾ എന്തിനാണ് ഇങ്ങനെയൊരി അബദ്ധം ഒക്കെ പ്രസിദ്ധീകരിക്കുന്നത്. ഇതിനെക്കുറിച്ചൊക്കെ എന്ത് പറയാനാണ്. നമ്മൾ ഇവിടെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ഒക്കെ മനുഷ്യരെ കയറ്റി വിടുന്നതിനെ കുറിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പരസ്യങ്ങൾ എന്നും അലക്‌സാണ്ടർ പരിഹസിക്കുന്നു. ഇത്തരം ചിന്താഗതികൾ വെച്ച് പുലർത്തുന്ന ഒരു സമൂഹത്തോട് എന്ത് പറയാനാണ്.

യുക്തിവാദികളുടെ ഒരു സമൂഹം തന്നെ ഇവിടെ ഉണ്ടായിരുന്നു. എല്ലാം നിയമം കൊണ്ട് നടപ്പിലാക്കണം എന്ന് പറയുന്നതിനെക്കാൽ നല്ലത് കുറച്ചൊക്കെ മാറി ചിന്തിക്കുന്നതും കൂടിയാണ് പ്രധാനം. ആഫ്രിക്കയിലും നാഗാലാൻഡിലും ഒക്കെ ഒരു വിശ്വാസം ഉണ്ടായിരുന്നു. ശത്രുവിനെ കൊന്നിട്ട് അയാളുടെ കരൾ തിന്നാൽ അയാളുടെ ശക്തി നമുക്ക് കിട്ടും എന്ന്. ഇതൊക്കെ വിശ്വസിച്ചിട്ട് പരിഷ്‌കൃത സമൂഹം എന്ന് പറയുന്നത് തന്നെ തെറ്റാണ് എന്നും അലക്‌സാണ്ടർ പറയുന്നു. ശാസ്ച്ര സാഹിത്. പരിഷത് പോലുള്ള സംഘടനകൾ ഇതിനെതിരെ രംഗത്ത് വരണമെന്നും ഇത്തരം തട്ടിപ്പുകളെ കുറിച്ച് ആളുകൾക്ക് പറഞ്ഞ് മനസ്സിലാക്കണമെന്നും അലക്‌സാണ്ടർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP