Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആചാരത്തിന്റെ പേരിൽ കുട്ടികളുടെ കുരുതി അവസാനിക്കുന്നില്ല; ആറ്റുകാൽ കുത്തിയോട്ടം ഇത്തവണയും നടത്താൻ ദേവസ്വം; ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടും പിന്നോട്ടില്ലാതെ ക്ഷേത്രഭരണ സമിതി; ഡിജിപി ആർ.ശ്രീലേഖ വിവാദം തീർത്ത കുത്തിയോട്ടം ഇത്തവണയും!

ആചാരത്തിന്റെ പേരിൽ കുട്ടികളുടെ കുരുതി അവസാനിക്കുന്നില്ല; ആറ്റുകാൽ കുത്തിയോട്ടം ഇത്തവണയും നടത്താൻ ദേവസ്വം; ബാലാവകാശ കമ്മീഷൻ കേസെടുത്തിട്ടും പിന്നോട്ടില്ലാതെ ക്ഷേത്രഭരണ സമിതി; ഡിജിപി ആർ.ശ്രീലേഖ വിവാദം തീർത്ത കുത്തിയോട്ടം ഇത്തവണയും!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റുകാൽ കുത്തിയോട്ടത്തിനെതിരെ കുടുത്ത വിമർശനവുമായി ഡിജിപി ആർ ശ്രീലേഖ രംഗത്ത് വന്നത് വിവാദമായതിന് പിന്നാലെ ഇത്തവണ വീണ്ടും കുത്തിയോട്ടം നടത്താനൊരുങ്ങി ആറ്റുകാൽ ദേവസ്വം ട്രസ്റ്റ്. ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായിട്ടാണ് കുത്തിയോട്ട രജിസ്ട്രേഷൻ ആരംഭിച്ചത്. രജിസ്ട്രേഷൻ 17ന് രാവിലെ എട്ടുമുതൽ ആരംഭിക്കും. നേരിട്ടും ഓൺലൈനായും അപേക്ഷിക്കാനും ക്ഷേത്രം ദേവസ്വം ഇറക്കിയ പത്രക്കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് രജിസ്ട്രേഷനുകൾ നടക്കുന്നത്. രേഖകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണമെന്നും
നിർദ്ദേശിക്കുന്നുണ്ട്.

കുട്ടികൾക്ക് നേരെ നടക്കുന്ന കടുത്ത ബാലാവകാശ ലംഘനമാണ് ആറ്റുകാൽ കുത്തിയോട്ടമെന്ന്
 ആരോപിച്ച് ഡി.ജി.പി ആർ.ശ്രീലേഖ എഴുതിയ ബ്ലോഗ് ഏറെ വിവാദം തീർത്തിരുന്നു. പിന്നാലെ ബാലാവകാശ കമ്മീഷൻ ആറ്റുകാൽ കുത്തിയോട്ടത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ബാലാവകാശ ലംഘനമെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്. കുത്തിയോട്ടം ആൺകുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണൊയിരുന്നു ശ്രീലേഖ ബ്ലോഗിൽ പറഞ്ഞിരുന്നത്. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രം ഭാരവാഹികളും ചേർന്ന് കുട്ടികളെ പീഡിപ്പിച്ചിരിക്കുന്നത്.

കുത്തിയോട്ടത്തെ കുട്ടികളുടെ തടവറയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാമെന്നും ജയിൽമേധാവിയായ ശ്രീലേഖ സ്വകാര്യ ബ്ളോഗിലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. കുട്ടികളെ ദിവസങ്ങളോളം സിമന്റ് തറയിൽ കിടത്തിയും മാതാപിതാക്കളിൽ നിന്ന് വേർപ്പെടുത്തിയുമാണ് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് കുത്തിയോട്ട നേർച്ചക്ക് ഇരുത്തുന്നത്. എന്നാൽ ഇത് കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ഏറെ ദോഷകരമാണെന്നും രക്ഷിതാക്കളുടെ അറിവോടെ കുട്ടികളോട് ചെയ്യുന്ന ഹീന പ്രവൃത്തിയുമാണെന്നാണ് ആർ.ശ്രീലേഖ പ്രതികരിച്ചിരുന്നത്. എന്ത് ആചാരത്തിന്റെ ഭാഗമായിട്ടാണെങ്കിലും താൻ ഇത്തവണ പൊങ്കാല അർപ്പിക്കില്ലെന്നും ആർ.ശ്രീലേഖ ബ്ലോഗെഴുതിയിരുന്നു.ഇതിനു പിന്നാലെയാണ് ആറ്റുകാൽ പൊങ്കാല ഏറെ വിവാദമായിരുന്നത്.

എന്നാൽ ഡി.ജി.പിയുടെ പ്രസ്താവനയെ തള്ളിയും കുത്തിയോട്ട ചടങ്ങിനെ പിന്തുണച്ചും മന്ത്രി കടകംപള്ളി സുരേന്ദ്രനും പിന്നീട് രംഗത്തെത്തിയിരുന്നു. കുത്തിയോട്ടത്തിനെതിരെ ആരും ചാടി വീഴേണ്ട കാര്യമില്ലെന്നും അത് ഭംഗിയായി തുടരുമെന്നും കടകംപള്ളി പ്രതികരിച്ചത്. മുൻ വർഷത്തേക്കാൾ ഭംഗിയായി കൂടുതൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇത്തവണ കുത്തിയോട്ടം നടക്കുമെന്നും ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നുമായിരുന്നു വിവാദങ്ങൾക്കിടയിൽ മന്ത്രി പ്രതികരിച്ചിരുന്നത്. എന്നാൽ കുട്ടികൾക്ക് യാതൊരുവിധത്തിലുള്ള ബാലപീഡനവും നടക്കുന്നില്ലെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ പ്രതികരണം. ആചാരങ്ങൾ മാറ്റാനാകില്ലെന്നും പതിവ് പോലെ ഇക്കുറിയും കുത്തിയോട്ടം നടത്തുമെന്നും ക്ഷേത്ര സമിതി വ്യക്തമാക്കിയത്.

മാവേലിക്കര ചെട്ടികുളങ്ങര ക്ഷേത്രത്തിലെ സമാനമായ കുത്തിയോട്ട ചടങ്ങിനെതിരെ ഇത്തരത്തിൽ തന്നെ വിമർശനം ഉയർന്നിരുന്നു. കുട്ടികളുടെ ദേഹത്ത് ചൂരൽ കുത്തിയിറക്കിയും പീഡനമുറകളാണ് ആചാരത്തിന്റെ പേരിൽ നടന്നു വന്നിരുന്നത്. കുഭഭരണി ഉത്സവത്തിന് മുന്നോടിയായി ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ആചാരപെരുമായോടെയാണ് കുത്തിയോട്ടം നടത്തുന്നത്. കുട്ടിയോട്ട നേർച്ച ചെയ്യുന്നവർ ദേവി പ്രീതിക്കായി കുത്തിയോട്ടത്തിനായി കുട്ടികളെ ദത്തെടുക്കുകയും ചെയ്യുന്നു. ചൂരൽ മുറിയൽ എന്ന പേരിൽ നടത്തുന്ന ചടങ്ങിലാണ് കുട്ടികളുടെ തൊലിക്കുള്ളിലൂടെ ചൂരൽ കുത്തിയിറക്കി ക്രൂരമായ രീതിയിൽ ആചാരം നടപ്പിലാക്കുന്നത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരുൾപ്പെടെ മുൻപും രംഗത്തെത്തിയിട്ടുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP