Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെംഗളൂരുവിൽ നിന്നും അടൂരിലേക്ക് വന്ന കേരള ലൈൻസ് വോൾവോ ബസ് ലോറിക്ക് പിന്നിലിടിച്ച് മരിച്ച നാലുപേരിൽ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകയും പത്തുവയസുള്ള മകനും; പാസ്റ്റർ ജിജോ എബ്രഹാമിന്റെ ഭാര്യയായ അഞ്ജലി പോളും മകനും കൊല്ലപ്പെട്ടത് കാറ്റാടിക്കഴ കയറ്റിക്കൊണ്ടുപോയ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയപ്പോൾ; ഗ്ലാസ് തകർത്തുഅകത്തുകയറിയ കൂറ്റൻ മരക്കൊമ്പുകൾ ജീവനെടുത്തത് മുമ്പിൽ ഇരുന്നവരുടെ

ബെംഗളൂരുവിൽ നിന്നും അടൂരിലേക്ക് വന്ന കേരള ലൈൻസ് വോൾവോ ബസ് ലോറിക്ക് പിന്നിലിടിച്ച് മരിച്ച നാലുപേരിൽ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകയും പത്തുവയസുള്ള മകനും; പാസ്റ്റർ ജിജോ എബ്രഹാമിന്റെ ഭാര്യയായ അഞ്ജലി പോളും മകനും കൊല്ലപ്പെട്ടത് കാറ്റാടിക്കഴ കയറ്റിക്കൊണ്ടുപോയ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയപ്പോൾ; ഗ്ലാസ് തകർത്തുഅകത്തുകയറിയ കൂറ്റൻ മരക്കൊമ്പുകൾ ജീവനെടുത്തത് മുമ്പിൽ ഇരുന്നവരുടെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ബെംഗളൂരുവിലുണ്ടായ ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പ്രമുഖ സുവിശേഷക പ്രസംഗക അഞ്ജലി പോളും മകനും. ഇവരടക്കം നാലുമലയാളികൾ അപകടത്തിൽ മരിച്ചു. എട്ടുപേർക്കുപരിക്കേറ്റു. ബെംഗളൂരുവിൽ നിന്ന് അടൂരിലേക്കു വരികയായിരുന്ന സ്വകാര്യ വോൾവോ ബസാണ് ഈറോഡിൽ ലോറിയുടെ 
പിന്നിലിടിച്ചത്.സംസ്‌കാരം ചൊവാഴ്ച ഓഗ. 14 ന് നടക്കും.

അപ്പോസ്‌തോലിക് അസംബ്ലി സഭയിലെ സുവിശേഷ പ്രസംഗകയും സഭാ സീനിയർ പാസ്റ്റർ പന്തളം പകലോമറ്റം ഇടത്തറ മാവേലിത്തുണ്ടിൽ ജിജോ ഏബ്രഹാമിന്റെ ഭാര്യയുമായ അഞ്ജലി പോൾ(37), ഏക മകൻ ആഷേർ(10), അരുവിത്തുറ െസന്റ് ജോർജ് കോളജ് ഇക്കണോമിക്‌സ് വിഭാഗം മുൻ മേധാവി ഭരണങ്ങാനം വലിയപറമ്പിൽ വി.ജെ. ജോർജ് (61), ബസ് ക്ലീനർ പത്തനംതിട്ട തേക്കുതോട് പൂച്ചക്കുളം പാലനിൽക്കുന്നതിൽ പരേതനായ ശശിയുടെ മകൻ സിദ്ധാർഥ് (28) എന്നിവരാണ് മരിച്ചത്. പാസ്റ്റർ ജിജോ അടക്കം പരുക്കേറ്റവരെ ഈറോഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു മഡിവാളയിൽ നിന്ന് ബുധനാഴ്ച രാത്രി ഒൻപതിന് പുറപ്പെട്ട 'കേരളാ ലൈൻസ്' ബസാണ് അപകടത്തിൽ പെട്ടത്. ഈറോഡ് ശങ്കഗിരി ഗേറ്റിനു സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കാറ്റാടിക്കഴ കയറ്റിയ ലോറിയുടെ പിന്നിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. കാറ്റാടി കമ്പുകൾ ഉള്ളിലേക്ക് ഇടിച്ചു കയറി ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു.ബെംഗളൂരു ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയിൽ സുവിശേഷ യോഗത്തിനുശേഷം മടങ്ങുകയായിരുന്നു പാസ്റ്റർ ജിജോയും കുടുംബവും.

അഞ്ജലിയും ആഷേറും മുൻ സീറ്റിലായിരുന്നു. പാസ്റ്റർ ജിജോ രണ്ടു നിര സീറ്റ് പിന്നിലായിരുന്നതിനാലാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.  അഞ്ജലി പോളിന്റെയും ആഷേറിന്റെയും മൃതദേഹങ്ങൾ പന്തളം ഇടപ്പോൺ ജോസ്‌കോ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.തണ്ണിത്തോട് ഏഴിയത്ത് ചാരുംമൂട്ടിൽ വർഗീസിന്റെയും പരേതയായ ലീലാമ്മയുടെയും ഇളയമകളാണ് അഞ്ജലി. മലങ്കര കത്തോലിക്ക സഭയിൽ ഡോട്ടേഴ്‌സ് ഓഫ് മേരി സന്യാസിനീസഭയിൽ സിസ്റ്ററായി സേവനം അനുഷ്ഠിച്ചതിനു ശേഷം 2001ൽ ആണ് അപ്പോസ്‌തോലിക് അസംബ്ലി സഭയിൽ ചേർന്നത്. തുമ്പമൺ സെന്റ് ജോൺസ് സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആഷേർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP