Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവേശം നിറഞ്ഞ കാഴ്ചയ്ക്കായി മലയാളികൾ മാത്രമല്ല മാസ്റ്റർ ബ്ലാസ്റ്ററും കാത്തിരിക്കണം; ആഘോഷത്തിന്റെ ആദ്യവെടി താരം ഇൻസ്റ്റാഗ്രാമിൽ പൊട്ടിച്ചെങ്കിലും ആവേശം തണുപ്പിച്ച് കലിതുള്ളിയ കാലവർഷം; മാറ്റി വച്ച നെഹ്‌റുട്രോഫി ജലോൽസവം മഴ കുറഞ്ഞാൽ അടുത്താഴ്ച; തീയതി പ്രഖ്യാപിക്കുക മുഖ്യാതിഥിയായ സച്ചിന്റെ കൂടി സൗകര്യം കണക്കിലെടുത്ത്

ആവേശം നിറഞ്ഞ കാഴ്ചയ്ക്കായി മലയാളികൾ മാത്രമല്ല മാസ്റ്റർ ബ്ലാസ്റ്ററും കാത്തിരിക്കണം; ആഘോഷത്തിന്റെ ആദ്യവെടി താരം ഇൻസ്റ്റാഗ്രാമിൽ പൊട്ടിച്ചെങ്കിലും ആവേശം തണുപ്പിച്ച് കലിതുള്ളിയ കാലവർഷം;  മാറ്റി വച്ച നെഹ്‌റുട്രോഫി ജലോൽസവം മഴ കുറഞ്ഞാൽ അടുത്താഴ്ച; തീയതി പ്രഖ്യാപിക്കുക മുഖ്യാതിഥിയായ സച്ചിന്റെ കൂടി സൗകര്യം കണക്കിലെടുത്ത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പുന്നമടക്കായൽ ആ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രാജ്യത്തിന്റെ അഭിമാനതാരം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ വരവ്. സച്ചിനും ആവശത്തിലാണ്. ആ ആവേശത്തിന് തിരികൊളുത്തി സച്ചിൻ തന്റെ ഇസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ചാമ്പ്യൻബോട്ട് ലീഗിന്റെ ചെറിയൊരു വീഡിയോ സച്ചിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കാഴ്ച ആവേശം നിറക്കുന്നതാണ്... മത്സരം ആഘോഷത്തിന്റെയും... ഈ അവസരം നഷ്ടമാക്കരുത്... ഈ വരികളാണ് സച്ചിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മലയാളികളുടെയും അല്ലാത്തവരുടെയും കമന്റുകളും ലൈക്കുകളും ഷെയറുകളുമായി പോസ്റ്റ് തരംഗമായിരുന്നു. ഏതായാലും കാലവർഷം കനത്തതോടെ നെഹ്‌റു ട്രോഫിക്കായി ആലപ്പുഴക്കാർ അൽപം കാത്തിരിക്കണം. ശബരിഗിരി വൈദ്യുതി നിലയത്തിന്റെ ഭാഗമായി കക്കി അണക്കെട്ട് കൂടി തുറന്നതോടെ കുട്ടനാട്ടിൽ വെള്ളം ഇനിയും ഉയരാനിടയുണ്ട്. ഏതായാലും ജലോൽസവം അടുത്താഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

മുഖ്യാതിഥിയായ സച്ചിന്റെ സൗകര്യം കൂടി കണക്കിലെടുത്താണ് ഈ മാസം 18 നും 21 നും ഇടയിൽ ജലോൽസവം നടത്താൻ തീരുമാനിച്ചത്. മഴ കുറഞ്ഞില്ലെങ്കിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കാനിടയില്ലെങ്കിലും, മഴ അടുത്ത ദിവസങ്ങളിൽ കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. ജലോത്സവം മാറ്റിവയ്ക്കുന്ന സാഹചര്യത്തിൽ ജലോത്സവ സമിതിക്കു 30 ലക്ഷം രൂപയുടെ നഷ്ടം വരാൻ സാധ്യതയുണ്ടെന്നു മന്ത്രി ടി.എം.തോമസ് ഐസക് അറിയിച്ചു.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കു പുതിയ തീയതിയിൽ ജലോത്സവം കാണാൻ സൗകര്യം നൽകും. ടിക്കറ്റിന്റെ തുക തിരികെ വേണമെന്നുള്ളവർക്ക് അതു നൽകുമെന്നും നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിനുശേഷം മന്ത്രി തോമസ് ഐസക് അറിയിച്ചു. ക്ലബ്ബുകൾക്കു പരിശീലനത്തിന് അധികം ചെലവാകുന്ന തുകയുടെ വിഹിതം പങ്കുവയ്ക്കുന്ന കാര്യം പരിഗണിക്കും.

ചാംപ്യൻസ് ബോട്ട് ലീഗിനു തുടക്കം കുറിക്കുന്നതു നെഹ്‌റു ട്രോഫി ജലോത്സവത്തിൽ നിന്നായതിനാൽ ലീഗിൽ രണ്ടാമതു നടക്കേണ്ടിയിരുന്ന പുളിങ്കുന്ന് ജലോത്സവവും മാറ്റിവച്ചു. 18ന് ആണു ജലോത്സവം നടക്കേണ്ടിയിരുന്നത്. ലീഗിലെ മറ്റു ജലോത്സവങ്ങൾ മാറ്റിയിട്ടില്ല. മാറ്റിവയ്ക്കുന്നത് രണ്ടാം തവണ നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവയ്ക്കുന്നതു രണ്ടാം തവണയാണ്. 2002 ൽ കുമരകം ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റിയിരുന്നു. സെപ്റ്റംബറിലാണു പിന്നീടു നടത്തിയത്.

വലിയ വി.ഐ.പി. നിര മത്സരം കാണാൻ എത്തുന്നതുകൊണ്ട് കുറ്റമറ്റ സുരക്ഷാക്രമീകരണങ്ങളായിരിക്കും പുന്നമടയിൽ ഒരുക്കുന്നത്. രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ മത്സരം കാണാനെത്തുന്നവർക്ക് സുരക്ഷ ഒരുക്കും. വള്ളംകളിക്ക് മുന്നേ തന്നെ വിവിധ പവിലിയനുകളിലും പുന്നമട പ്രദേശങ്ങളിലും ഇവർ അണിനിരക്കും. വെള്ളത്തിലെ സുരക്ഷ ഉറപ്പുവരുത്താൻ അഗ്നിശമന സേനയുടെ സഹായവും ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP