Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശാല പ്രതിപക്ഷ സഖ്യം രംഗത്തെത്തിയിട്ടും വിജയം കൈവരിക്കുന്നത് അമിത്ഷായുടെ തന്ത്രങ്ങൾ; സഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എൻഡിഎ സ്ഥാനാർത്ഥി രാജ്യസഭ ഉപാദ്ധ്യക്ഷനായത് തന്ത്രപരമായ നീക്കങ്ങളിലൂടെ; 101 നെതിരെ 125 വോട്ടുകൾ നേടിയതിന് പിന്നാലെ ബിജുജനതാദളിന്റെ പിന്തുണ ഉറപ്പിച്ചതിലും ബിജെപിക്ക് ആഹ്ലാദം

വിശാല പ്രതിപക്ഷ സഖ്യം രംഗത്തെത്തിയിട്ടും വിജയം കൈവരിക്കുന്നത് അമിത്ഷായുടെ തന്ത്രങ്ങൾ; സഭയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എൻഡിഎ സ്ഥാനാർത്ഥി രാജ്യസഭ ഉപാദ്ധ്യക്ഷനായത് തന്ത്രപരമായ നീക്കങ്ങളിലൂടെ; 101 നെതിരെ 125 വോട്ടുകൾ നേടിയതിന് പിന്നാലെ ബിജുജനതാദളിന്റെ പിന്തുണ ഉറപ്പിച്ചതിലും ബിജെപിക്ക് ആഹ്ലാദം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മാധ്യമപ്രവർത്തകനായി തുടങ്ങി രാഷ്ട്രീയക്കാരനായി മാറിയ ഹരിവംശ് നാരായൺ സിങ് രാജ്യസഭ ഉപാദ്ധ്യക്ഷനായി തിരഞ്ഞടുക്കപ്പെട്ടത് എൻഡിഎയ്ക്ക് വൻവിജയമായി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ബലപരീക്ഷണം കൂടിയായിരുന്നു രാജ്യസഭ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ രാ്ഷ്ട്രീയ തന്ത്രം അമ്പേ പാളിപ്പോയ അവസരം കൂടിയായിരുന്നു വ്യാഴാഴ്ച. 105 നെതിരെ 125 വോട്ടിനാണ് ഹരിപ്രസാദ് ജയിച്ചുകയറിയത്.

ബിജെഡി, ടിആർഎസ് എന്നിവരുടെ പിന്തുണ നേടാൻ കഴിഞ്ഞത് എൻഡിഎയുടെ തന്ത്രങ്ങളുടെ വിജയവുമായി. അതേസമയം, പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയും. ജൂലൈ 20 ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ടിആർഎസും ബിജെഡിയും വിട്ടുനിന്ന കാര്യം പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇരുപാർട്ടികളും ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നു. ഒഡീഷയിൽ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായി നവീൻ പട്‌നായിക്ക് എതിരാളിയായിരിക്കെയും, തെലങ്കാനയിൽ ചന്ദ്രശേഖർ റാവും പ്രാദേശിക പാർട്ടികളുടെ മുന്നണി ബിജെപിക്കെതിരെ രൂപീകരിക്കാനിരിക്കെയുമാണ് ഈ നയം മാറ്റമെന്ന കാര്യം ശ്രദ്ധേയമാണ്.

സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി കോൺഗ്രസിലെ ബി.കെ. ഹരിപ്രസാദിനെയാണ് ജെഡിയു അംഗമായ ഹരിവംശ് പരാജയപ്പെടുത്തിയത് (125101). ബിജു ജനതാദൾ പിന്തുണ പ്രഖ്യാപിച്ചതോടെ ഹരിവംശിന്റെ ജയം ഉറപ്പായിരുന്നു.പ്രതിപക്ഷത്തിനൊപ്പമെന്നു കഴിഞ്ഞദിവസം വരെ പറഞ്ഞിരുന്ന വൈഎസ്ആർ കോൺഗ്രസ് വോട്ടെടുപ്പിൽ പങ്കെടുത്തെങ്കിലും ആരെയും അനുകൂലിച്ചില്ല. ഏതായാലും ബിജെഡിയുടെ നയം മാറ്റത്തോടെ നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപി തങ്ങളുടെ പ്രചാരണം മയപ്പെടുത്തുമെന്ന കാര്യവും ഉറപ്പായി. ഏതായാലും, ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷായുടെ തന്ത്രങ്ങൾ വിജയം കണ്ടിരിക്കുകയാണ്.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ സഭാനേതാവ് അരുൺ ജയ്റ്റ്‌ലി ഉൾപ്പെടെയുള്ളവരെയും ഘടകകക്ഷികളുടെയും പിന്തുണ പ്രഖ്യാപിച്ചവരുടെയും എല്ലാ അംഗങ്ങളെയും വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ എൻഡിഎയ്ക്കു സാധിച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കാത്ത 16 പേരെക്കൂടി ചേർത്താലും എൻഡിഎയെ മറികടക്കാൻ പ്രതിപക്ഷത്തിനു കഴിയുമായിരുന്നില്ല. എൻപിഎഫിന്റെ അംഗം വോട്ട് ചെയ്യാത്ത സ്ഥിതിയിൽ എൻഡിഎ സ്ഥാനാർത്ഥിക്കു ലഭിക്കേണ്ടത് 124 വോട്ടാണ്.2014ലാണ് ഹരിവംശ് രാജ്യസഭാംഗമാകുന്നത്. നാലാം വർഷം ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP