Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു സെക്കന്റിൽ ഒഴുകിയെത്തുന്നത് നാലരക്ഷം ലിറ്റർ വെള്ളം; മൂലമറ്റത്തേക്ക് കൊണ്ടു പോകാനാകുന്നത് വെറും ഒരുലക്ഷത്തി പതിനാറായിരം; അധികമുള്ള മൂന്ന് ലക്ഷവും ചെറുതോണിയിലെ മൂന്ന് ഷട്ടറുകളിലൂടെ തുറന്ന് വിടാൻ തീരുമാനം; ഭയന്ന് വിറച്ച് പെരിയാറിന്റെ തീരം; ശക്തമായ ഒഴുക്കിൽ വൻ മരങ്ങളും മറ്റും കടകപുഴകി വീഴുന്നു; സുരക്ഷിത സ്ഥാനം തേടി നാട്ടുകാരുടെ നെട്ടോട്ടം; നേര്യമംഗലം മുതൽ ഭൂതത്താൻകെട്ട് വരെ ആശങ്കയുടെ മുൾമുനയിൽ; കൊച്ചിയും ആലുവയും പ്രതിസന്ധിയിലേക്ക്; കാലവർഷം കൊലമഴയായി

ഒരു സെക്കന്റിൽ ഒഴുകിയെത്തുന്നത് നാലരക്ഷം ലിറ്റർ വെള്ളം; മൂലമറ്റത്തേക്ക് കൊണ്ടു പോകാനാകുന്നത് വെറും ഒരുലക്ഷത്തി പതിനാറായിരം; അധികമുള്ള മൂന്ന് ലക്ഷവും ചെറുതോണിയിലെ മൂന്ന് ഷട്ടറുകളിലൂടെ തുറന്ന് വിടാൻ തീരുമാനം; ഭയന്ന് വിറച്ച് പെരിയാറിന്റെ തീരം; ശക്തമായ ഒഴുക്കിൽ വൻ മരങ്ങളും മറ്റും കടകപുഴകി വീഴുന്നു; സുരക്ഷിത സ്ഥാനം തേടി നാട്ടുകാരുടെ നെട്ടോട്ടം; നേര്യമംഗലം മുതൽ ഭൂതത്താൻകെട്ട് വരെ ആശങ്കയുടെ മുൾമുനയിൽ; കൊച്ചിയും ആലുവയും പ്രതിസന്ധിയിലേക്ക്; കാലവർഷം കൊലമഴയായി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ജലമൊഴുക്കിന്റെ ശക്തി നിമിഷം തോറും വർദ്ധിക്കുന്നു. താഴ്‌വാരങ്ങളിൽ കനത്തനാശത്തിന് ഇടവരുത്തുമെന്ന് പരക്കെ സംശയം. നേര്യമംഗലം മുതൽ ഭൂതത്താൻകെട്ടുവരെ പെരിയാർ തീരങ്ങൾ ആശങ്കയുടെ മുൾ മുനയിൽ. ഇന്നലെ ചെറുതോണി ഡാമിന്റെ ഒരു ഷട്ടറും ഇടമലയാർ ഡാമിന്റെ 3 ഷട്ടറുകളും തുറന്നിരുന്നെങ്കിലും ഈ മേഖലയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. ചെറുതോണി ഡാമിലെ മൂന്ന് ഷട്ടറുകൾ ഒരേ സമയം തുറന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിലവിൽ 2401 അടിയാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

ചെറുതോണിയിൽ നിന്ന് ജലം ഒഴുക്കി വിടുന്നതിന്റെ അളവ് കൂട്ടും. നിലവിൽ ഒന്നരലക്ഷം ലിറ്ററാണ് സെക്കന്റിൽ ഒഴുക്കുന്നത്. ഇത് മൂന്ന് ലക്ഷം ലിറ്ററായി ഉയർത്തും. മൂന്ന് ഷട്ടറുകളിലൂടെ തന്നെയാകും ഉയർത്തുക. നാല് ലക്ഷത്തി പത്തൊമ്പതിനായിരം ലിറ്റർ വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതിൽ ഒരു ലക്ഷത്തി ഇരുപതിനായിരം മാത്രമാണ് മൂലമറ്റത്തേക്ക് കൊണ്ടു പോകുന്നത്. ഇതിന് ശേഷം വരുന്ന വെള്ളം മുഴുവൻ ഒഴുക്കി വിടാനാണ് തീരുമാനം. ഇത് കടുത്ത പ്രതിസന്ധിയാകും. ഇടുക്കിയിൽ മഴ തുടരുകയാണ്. ഇതുകൊണ്ട് തന്നെ പ്രതിസന്ധി അതിരൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.

ഇടമലയാർ ഡാമിൽ നിന്നുള്ള ജലമൊഴുക്ക് തൽസ്ഥിയിൽ തുടരുകയും പുറമേ ചെറുതോണി അണക്കെട്ടിൽ നിന്നും ഇന്നലെ തുറന്നുവിട്ടതിന്റെ രണ്ടിരട്ടി വെള്ളം കൂടി തുറന്നുവിടുകയും ചെയ്തതോടെ തീരദേശവാസികൾ പരിഭ്രാന്തിയിലായിട്ടുണ്ട്. അപകട സ്ഥിതി കണക്കിലെടുത്ത് നിരവധി കുടുംബങ്ങൾ പെരിയാർ തീരങ്ങളിൽ നിന്നും സ്വയം താമസം മാറിക്കൊണ്ടിരിക്കുകയാണ്. അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്കുമൂലമുള്ള അടിയന്തിര സാഹചര്യം നേരിടാൻ റവന്യൂവകുപ്പ് തിരക്കിട്ട നീക്കം നടത്തി വരികയാണ്. ഇടുക്കിയാകെ റെഡ് അലർട്ടിലാണ്. ആലുവയും കൊച്ചിയിലും വെള്ളം നിമിഷം പ്രതി ഉയരുകയാണ്.

പെരിയാർ തീരങ്ങൾ ഉൾപ്പെടുന്ന പിണ്ടിമന ,കീരംപാറ,കുട്ടമ്പുഴ,കവളങ്ങാട് എന്നീ പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും അടിയന്തിര സാഹചര്യത്തെ നേരിടാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് അധികൃതർ വ്യക്തമാക്കി. കോതമംഗലം മേഖലയിൽ വെള്ളമൊഴുക്ക് കൂടുതൽ ഭീഷിണി സൃഷ്ടിക്കുന്നത് നേര്യമംഗലം മുതൽ ഭൂതത്താൻകെട്ട് വരെയുള്ള പെരിയാർ തീരങ്ങളിലാണ്. നേര്യമംഗലം പാലം അപകടഭീഷിണിയിലാണെന്ന തരത്തിൽ നേരത്തെ മുതൽ പ്രചാരണം നിലനിന്നിരുന്നു. ഇന്നലെ ചെറുതോണി അണക്കെട്ട് തുറന്ന സാഹചര്യത്തിൽ ഈ ആശങ്ക പ്രദേശവാസികൾ പരക്കെ ചർച്ചചെയ്യുന്നുണ്ടായിരുന്നു.

ഇന്ന് വെള്ളമൊഴുക്കിന്റെ അളവ് ഇന്നലത്തേതിന്റെ പലമടങ്ങ് ആയതോടെ ഇക്കാര്യത്തിൽ പ്രദേശവാസികളുടെ ആശങ്കവാനോളം ഉയർന്നുകഴിഞ്ഞു. വെള്ളമൊഴുക്കിന്റെ ശക്തി മൂലം തീരം ഇടിഞ്ഞ് വൻ മരങ്ങളും മറ്റും പുഴിയിൽ പതിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സമ്മർദ്ദത്തിനൊപ്പം മരങ്ങളും പാലത്തിന്റെ ബീമുകളിൽ ഇടിച്ചാണ് കടന്നുപോകുന്നതെന്നും നാട്ടുകാർ ചൂണ്ടികാണിക്കുന്നു.

ഇന്നലെ പുലർച്ചെ ഇടമലയാർ ഡാം തുറക്കുന്നതിന് മുമ്പ് ഭൂതത്താൻകെട്ടിലെ ജല നിരപ്പ് 29 മീറ്ററായിരുന്നു.ഡാമിന്റെ ഷട്ടർ തുറന്നതോടെ ഇത് 31 .20 മീറ്റർ വരെ ഉയർന്നുഇടുക്കിയിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുമ്പോൾ കാര്യമായി ജനിരപ്പ് ഉയരുമെന്ന് പരക്കെ ആശങ്ക ഉയർന്നിരുന്നു. എന്നാൽ രാവിലെ ഉണ്ടായിരുന്നതിൽ നിന്നും കാര്യമായി ഉയരാതെ വൈകിട്ട് വരെ ഒഴുക്ക് തുടർന്നു.ഇന്നലെ രാത്രിയിലും മാറ്റമുണ്ടായില്ല.

എന്നാൽ ഇപ്പോൾ മുകൾ ഭാഗത്തുനിന്നും വരുന്ന നീരൊഴുക്കിന്റെ ദൃശ്യങ്ങൾ ഭയാനകമാണെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. വിസ്തൃമായ പ്രദേശത്തെ കാർഷിക വിളകൾ നശിക്കുമെന്നും പരക്കെ നാശനഷ്ടത്തിനിടയാക്കുമെന്നും ആശങ്ക വ്യാപകമായിക്കഴിഞ്ഞു. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് ഒമ്പതുവരെ സംസ്ഥാനത്ത് ലഭിച്ചത് 1805.31 മില്ലീമീറ്റർ മഴ. സാധാരണയിലും 18.61 ശതമാനം അധികം. ഇക്കാലയളവിൽ 1522 മില്ലീമീറ്റർ മഴ ലഭിക്കണമെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 30 ശതമാനം മഴ കുറവാണ് ലഭിച്ചത്.

2013-നുശേഷം ആദ്യമായാണ് ജൂൺ-ജൂലായ് മാസങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നത്. സാധാരണയിലും 20 ശതമാനത്തിൽ കൂടുതൽ മഴ 2013-ൽ ലഭിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം കുറച്ചുവർഷങ്ങളായി ജൂൺ-ജൂലായ് മാസങ്ങളിൽ ലഭിക്കുന്ന മഴ കുറവായിരുന്നു. ഓഗസ്റ്റ് പകുതിമുതൽ സെപ്റ്റംബർവരെയായിരുന്നു മൺസൂൺ ശക്തിപ്രാപിച്ചിരുന്നത്. സംസ്ഥാനത്തെ റെക്കോഡ് മഴ വ്യാഴാഴ്ച നിലമ്പൂരിലാണ് രേഖപ്പെടുത്തിയത്. 398 മില്ലീമീറ്റർ മഴയാണ് ഒരുദിവസംകൊണ്ട് ഇവിടെ പെയ്തത്. മാനന്തവാടിയിലും ശക്തമായ മഴ ലഭിച്ചു. 321.6 മില്ലീമീറ്റർ. 1941-നുശേഷം മാനന്തവാടിയിൽ ലഭിക്കുന്ന ശക്തമായ മഴയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ഇടുക്കിയിലും 50 ശതമാനത്തിലധികം മഴ ലഭിച്ചു.

സംസ്ഥാനത്ത് നിലവിൽ ചെറിയ ഇടവേളകളിൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ന്യൂനമർദം, അന്തരീക്ഷച്ചുഴി, പടിഞ്ഞാറൻകാറ്റിന്റെ ശക്തി എന്നിവയും പ്രാദേശിക ഘടകങ്ങളും മൺസൂൺ കനക്കാൻ കാരണമായതായി വിലയിരുത്തുന്നു. അതേസമയം കാസർകോട് ഇപ്പോഴും 20 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തൃശ്ശൂരിൽ 7.8 ശതമാനം കുറവും രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP