Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി സാറാ ഖാൻ ഗോവ ബീച്ചിൽ നിന്നെടുത്ത ബിക്കിനി ഫോട്ടോ കണ്ട് സഹിക്കാനാകാതെ ആങ്ങളമാർ; വേഗം മതം മാറാൻ ആവശ്യപ്പെട്ട് മൗലിക വാദികൾ; സ്ത്രീകൾ എന്തുടുക്കണം എന്ന് നിർദേശിക്കുന്ന ഇന്ത്യയുടെ പുരുഷ മേധാവിത്വെത്തെക്കുറിച്ച് വാർത്തയെഴുതി വിദേശ മാധ്യമങ്ങൾ

നടി സാറാ ഖാൻ ഗോവ ബീച്ചിൽ നിന്നെടുത്ത ബിക്കിനി ഫോട്ടോ കണ്ട് സഹിക്കാനാകാതെ ആങ്ങളമാർ; വേഗം മതം മാറാൻ ആവശ്യപ്പെട്ട് മൗലിക വാദികൾ; സ്ത്രീകൾ എന്തുടുക്കണം എന്ന് നിർദേശിക്കുന്ന ഇന്ത്യയുടെ പുരുഷ മേധാവിത്വെത്തെക്കുറിച്ച് വാർത്തയെഴുതി വിദേശ മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പനജി: എന്തുടുക്കണമെന്നും എന്ത് തിന്നണമെന്നും എന്ത് വായിക്കണമെന്നും മൗലികവാദികൾ തീരുമാനിക്കുന്ന നാടായി ഇന്ത്യ മാറുകയാണോ? ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ അതാണ് സൂചിപ്പിക്കുന്നത്. വിമർശനത്തിന് സോഷ്യൽ മീഡിയ സ്വതന്ത്രമായ ലോകം തുറന്നിടുക കൂടി ചെയ്തതോടെ, അധിക്ഷേപങ്ങൾ പരിധിവിട്ടു. ഏറ്റവുമൊടുവിൽ മൗലിക വാദികളുടെ ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കും ഇരയായിരിക്കുന്നത്. ബോളിവുഡ്- ടി.വി. അഭിനേത്രി സാറാ ഖാനാണ്.

ഗോവയിലെ ബീച്ചിൽ ബിക്കിനിയണിഞ്ഞ് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് സദാചാര ആങ്ങളമാർ സാറാ ഖാനെതിരെ വാളുയർത്തിയിരിക്കുന്നത്. ആരാധകർ കൈയടിയോടെ കൂടെനിൽക്കുമ്പോഴും മുസ്ലീമായ സാറാ ഖാൻ ഇങ്ങനെ പരസ്യമായി മേനിപ്രദർശനം നടത്തുന്നത് ശരിയോ എന്ന ചോദ്യമാണ് മൗലിക വാദികൾ ഉയർത്തുന്നത്.

ഇൻസ്റ്റഗ്രാമിൽ സാറാ ഖാന്റെ ബിക്കിനി ചിത്രങ്ങൾകണ്ട് സഹിക്കാത്ത ചില മൗലികവാദികൾ, സാറാ ഖാനോട് മതംമാറാൻ ആവശ്യപ്പെട്ടു. നിങ്ങളൊരു മുസ്ലീമാണെന്ന കാര്യം മറക്കരുതെന്ന് ചിലർ ഉപദേശിക്കുന്നു. മതം മാറുകയാണ് നല്ലത്. ഇസ്ലാം മതം ഇത്തരം വസ്ത്രധാരണം അനുവദിക്കുന്നില്ലെന്നും അവർ പറയുന്നു.

തന്റെ പ്രചോദനമായിരുന്ന സാറയെന്നും എന്നാൽ, ഈ ചിത്രങ്ങൾ കണ്ടതോടെ അത് ഇല്ലാതായെന്നും മറ്റൊരാൾ പറയുന്നു. അള്ളാഹുവിന്റെ ശിക്ഷയ്ക്ക് ഒരുങ്ങിക്കൊള്ളാനും അവർ പറയുന്നു. തുടക്കത്തിൽ ചില കമന്റുകൾക്ക് സാറാ ഖാൻ മറുപടി നൽകിയിരുന്നു. എന്നാൽ, അധിക്ഷേപം ഏറിയതോടെ അവർ മറുപടിയും നിർത്തി.

മോഡലിങ് രംഗത്ത് സജീവമായ സാറ ഖാൻ, സപ്‌ന ബാബുൽ കാ...ബിദായി എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജനപ്രീതി നേടിയത്. 2010 ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത അവർ, ടിവി അഭിനേതാവ് അലി മെർച്ചന്റിനെ വിവാഹം ചെയ്തു. രണ്ടുമാസത്തിനുശേഷം അവർ വേർപിരിയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP