Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏലംപടി ഏലേലോ....കായലും വള്ളംകളിയും കള്ളുഷാപ്പുമെല്ലാമായി കൊതിപ്പിക്കുന്ന കുട്ടനാട്; മമ്മൂക്ക ഫാൻസിനെ ആവേശത്തിലാഴ്‌ത്തി ഒരു കുട്ടനാടൻ ബ്ലോഗിലെ അടിപൊളി പാട്ട് പുറത്ത്

ഏലംപടി ഏലേലോ....കായലും വള്ളംകളിയും കള്ളുഷാപ്പുമെല്ലാമായി കൊതിപ്പിക്കുന്ന കുട്ടനാട്; മമ്മൂക്ക ഫാൻസിനെ ആവേശത്തിലാഴ്‌ത്തി ഒരു കുട്ടനാടൻ ബ്ലോഗിലെ അടിപൊളി പാട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓണം റിലീസായ മമ്മൂട്ടി ചിത്രം 'ഒരു കുട്ടനാടൻ ബ്ലോഗി'നായി ആവേശത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക ഫാൻസ്. ചിത്രത്തിൽ നിന്നും പുറത്തുവന്ന പാട്ടും ശ്രദ്ധേയമായിരിക്കുകയാണ്. കായൽ, വള്ളംകളി, കള്ളു ഷാപ്പുമെല്ലാമാണ് പാട്ടിൽ കാണിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം നിരവധി യുവതാരങ്ങളും സിനിമയിലുണ്ട്

കുട്ടനാടിനെ ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ കുടുംബ പ്രേക്ഷകരെ സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 24 നാണ് റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റ് സിനിമകൾക്കൊപ്പമാണ് ഒരു കുട്ടനാടൻ ബ്ലോഗ് തിയറ്ററുകളിലേക്ക് എത്തുന്നത്. എന്നാൽ നല്ല പ്രകടനം കാഴ്ച വെക്കാൻ സിനിമയ്ക്ക് കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സേതു തന്നെയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയതും. നടൻ ഉണ്ണി മുകുന്ദൻ സേതുവിന്റെ സഹസംവിധായകനായി ചിത്രത്തിന്റെ അണിയറയിലുണ്ടായിരുന്നു. അനു സിത്താര, റായി ലക്ഷ്മി, സിദ്ദിഖ്, നെടുമുടി വേണു, ഷംന കാസിം, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് താരങ്ങൾ.അനന്ത വിഷന്റെ ബാനറിൽ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP