Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ ജലന്ധറിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥന് ഫ്രാങ്കോയെ ചോദ്യം ചെയ്യാൻ ഇനിയും അനുമതി ലഭിച്ചില്ല; അന്തിമ തീരുമാനം വൈകിപ്പിച്ച് ആഭ്യന്തര വകുപ്പ്; ജനക്കൂട്ടത്തെ ഇളക്കി വിട്ട് പൊലീസിനെ അരമനക്ക് മുമ്പിൽ തടയാൻ തന്ത്രമൊരുക്കി പീഡക മെത്രാൻ; ബിഷപ്പിനെ നല്ലവനാക്കാൻ പരമാവധി കന്യാസ്ത്രീകളുടെ ഒപ്പ് ശേഖരിച്ച് ജലന്ധർ രൂപത; ബലാത്സസംഗം ചെയ്തത് ഉന്നതനെങ്കിൽ ഇന്ത്യയിൽ നീതി നടപ്പാകുന്നത് ഇങ്ങനെ

ഇന്നലെ ജലന്ധറിൽ എത്തിയ അന്വേഷണ ഉദ്യോഗസ്ഥന് ഫ്രാങ്കോയെ ചോദ്യം ചെയ്യാൻ ഇനിയും അനുമതി ലഭിച്ചില്ല; അന്തിമ തീരുമാനം വൈകിപ്പിച്ച് ആഭ്യന്തര വകുപ്പ്; ജനക്കൂട്ടത്തെ ഇളക്കി വിട്ട് പൊലീസിനെ അരമനക്ക് മുമ്പിൽ തടയാൻ തന്ത്രമൊരുക്കി പീഡക മെത്രാൻ; ബിഷപ്പിനെ നല്ലവനാക്കാൻ പരമാവധി കന്യാസ്ത്രീകളുടെ ഒപ്പ് ശേഖരിച്ച് ജലന്ധർ രൂപത; ബലാത്സസംഗം ചെയ്തത് ഉന്നതനെങ്കിൽ ഇന്ത്യയിൽ നീതി നടപ്പാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പിനെ ചോദ്യംചെയ്യാൻ പോയ കേരളാ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ജലന്ധർ ബിഷപ്പ് ഹൗസിൽ കയറാൻ പോലും പേടിക്കുകയാണ്. ഇതിന് കേരളത്തിൽ നിന്ന് ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിക്കുന്നുമില്ല. പീഡനത്തിൽ എല്ലാ തെളിവുമുള്ള ബിഷപ്പിനെ തൊടാൻ പോലും ഭയമാണ്. ഇതിന് തെളിവാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാൻ വൈക്കം ഡിവൈ.എസ്‌പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പഞ്ചാബിലെ ജലന്ധറിലെത്തിയത് ഇന്നലെയാണ്.

ആളുകളോട് ബിഷപ്പ് ഹൗസിനു മുന്നിൽ എത്താൻ മാത്രമാണ് ബിഷപ്പ് ഫ്രാങ്കോ ആവശ്യപ്പെടുന്നത്. എന്നാൽ വൈകാരികമായി പ്രതികരിക്കുന്ന പഞ്ചാബി ജനത പെട്ടെന്ന് അക്രമാസക്തരാകും. അതിനിടെ വിളിച്ചിട്ടും വരാത്ത വേദ ഉപദേശികളെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിളിച്ചുവരുത്തുന്നത്. ഇഷ്ടമല്ലാഞ്ഞിട്ടും ജോലി നഷ്ടപ്പെടുന്ന ഭയംകൊണ്ടുമാത്രമാണ് പലരും ബിഷപ്പ് ഹൗസിലേക്ക് പോകാൻ തയ്യാറാകുന്നത്. ബിഷപ്പ് ഹൗസ് ഇടവക കേന്ദ്രീകരിച്ച് രണ്ടുവർഷം മുൻപ് രൂപീകരിച്ച 'കേരള കാത്തലിക് കമ്മ്യുണിറ്റി' എന്ന സംഘടനയാണ് ബിഷപ്പിനു വേണ്ടി രംഗത്തിറങ്ങിയ മറ്റൊരു പ്രമുഖർ. ദേരാ സച്ച സൗധ നേതാവ് ഗുർമീത് റാം റഹിം സിംഗിനെ പിടിക്കാൻ പൊലീസ് വന്നപ്പോൾ കണ്ട ഒരുക്കങ്ങളാണ് ഇപ്പോൾ ജലന്ധർ ബിഷപ്പ് ഹൗസിൽ നടക്കുന്നതെന്നാണ് വിലയിരുത്തൽ.

ബിഷപ്പിനെ ഇന്നലെ ചോദ്യംചെയ്യാനും തുടർന്ന് ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താനുമായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. സാക്ഷിമൊഴികളുടെയും അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ചോദ്യാവലി തയാറാക്കുകയും ചെയ്തു. സംസ്ഥാനത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ചോദ്യാവലി ചർച്ച ചെയ്തശേഷമാണ് അന്വേഷണസംഘം പഞ്ചാബിലേക്കു പോയത്. ബിഷപ്പിനെ ചോദ്യംചെയ്താൽ ജലന്ധറിൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വരുത്താനാണ് നീക്കം. ഇതു സംബന്ധിച്ച് പഞ്ചാബ് പൊലീസിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായും സൂചനയുണ്ട്. ഇത് ബിഷപ്പിന് വേണ്ടി പഞ്ചാബ് പൊലീസ് കളിക്കുന്ന നാടകമാണ്. അങ്ങനെ കേരളാ പൊലീസിനെ മടക്കി അയക്കാനാണ് നീക്കം.

അതിനടിെ രൂപതാ ആസ്ഥാനത്ത് അന്വേഷണസംഘമെത്തുമ്പോൾ വിശ്വാസികളെ ഇളക്കിവിട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബിഷപ്പ് തന്ത്രങ്ങളൊരുക്കുന്നത്. ബിഷപ് ഫ്രാങ്കോയെ പ്രകീർത്തിച്ചും വിശ്വാസസമൂഹത്തിന്റെ പിന്തുണയഭ്യർഥിച്ചും ജലന്ധർ രൂപതാ വക്താവിന്റെ പേരിൽ കത്തുകൾ പ്രചരിക്കുന്നുണ്ട്. സമാനമായ കത്തുകൾ ജലന്ധർ രൂപതയ്ക്കു കീഴിലുള്ള കന്യാസ്ത്രീ മഠങ്ങളിലുമെത്തി. ബിഷപ്പിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയും അദ്ദേഹത്തിൽനിന്നു മോശം അനുഭവമുണ്ടായിട്ടില്ലെന്നു വ്യക്തമാക്കിയും കന്യാസ്ത്രീകൾ ഫോറങ്ങൾ പൂരിപ്പിച്ചു നൽകണമെന്നാണു നിർദ്ദേശം. അച്ചടിച്ച നോട്ടീസിൽ ഒപ്പിട്ട്, പേരുവിവരങ്ങൾ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. അങ്ങനെ ഫ്രാങ്കോ അനുകൂല തരംഗം സൃഷ്ടിക്കുകയാണ് ജലന്ധർ രൂപത.

ബിഷപ്പ് ഫ്രാങ്കോ എത്രമാന്യൻ! ഞങ്ങളെ ലൈംഗികമായോ മാനസികമായോ പീഡിപ്പിച്ചിട്ടില്ല; കന്യാമഠങ്ങളിൽ ഫ്രാങ്കോയ്ക്ക് വേണ്ടി ഒപ്പുശേഖരണം നടക്കുകയാണ്. കന്യാമഠങ്ങൾ കേന്ദ്രീകരിച്ച് തന്റെ സ്വഭാവശുദ്ധി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങിയും പൊലീസിനെ നേരിടാൻ വിശ്വാസികളെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയുമാണ് ബിഷപ്പ് പ്രതിരോധം ഉയർത്തുന്നത്. തനിക്ക് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് രൂപതയിലെ കന്യാസ്ത്രീ മഠങ്ങളിൽ എല്ലാം ഓരോ ഫോറം എത്തിച്ചുകഴിഞ്ഞു. മഠത്തിലുള്ള ഓരോ അംഗങ്ങളും ഫോറം പൂരിപ്പിച്ച് നൽകണം. പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റിൽ കന്യാസ്ത്രീകൾ പേരും ഒപ്പും മറ്റ് വ്യക്തിഗത വിവരങ്ങളും എഴുതിച്ചേർത്താൽ മാത്രം മതി.

''ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വളരെ നല്ല സ്വഭാവമുള്ളയാളാണ്. എന്നെ അദ്ദേഹം ലൈംഗികമായോ മാനസികമായോ ശാരീരികമായോ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. ലൈംഗികോദ്ദേശ്യത്തോടെ ഒരിക്കലും എന്നോട് സംസാരിച്ചിട്ടില്ല. ഏറ്റവും മാന്യനായ വ്യക്തിയാണ് അദ്ദേഹം. ഒരു പിതാവിനെ/സഹോദരനെനപോലെയാണ് അദ്ദേഹം എന്നെ കണ്ടിട്ടുള്ളത്. കന്യാസ്ത്രീമഠത്തിലെ ജീവിതത്തിനിടെ പല തവണ ബിഷപ്പിനെ കാണേണ്ടിവന്നിട്ടുണ്ട്. മഠത്തിലെ ചട്ടമനുസരിച്ച് ഒരിക്കലും ഒരു പുരുഷനെ ഒറ്റയ്ക്ക് പോയി കണ്ടാൻ പറ്റില്ല. ഒരുകന്യാസ്ത്രീയെങ്കിലും ഒപ്പം കാണും. ഏതു ബിഷപ്പിനെയോ വൈദികനേയോ കാണാൻ പോയാലും മറ്റൊരു കന്യാസ്ത്രീ കൂടെ വേണം എന്നാണ് രൂപതയിലെ നിയമം. അത് കർശനമായ തന്നെ പാലിക്കുന്നുണ്ട്.''

''ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ഏറെ ആദരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ബിഷപ്പ് ഫ്രാങ്കോയെ കുറിച്ച് ഒരു പരാതിയുമില്ല. ഇക്കാലത്തിനുള്ളിൽ ബിഷപ്പിൽ നിന്നും മോശമായ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല''-എന്ന സത്യവാങ്മൂലമാണ് കന്യാസ്ത്രീകൾ ഒപ്പിട്ട് നൽകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP