Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചാൽ മുഖം നോക്കാതെ നിലാപാട് എടുക്കും; സഭ ഒരു രാഷ്ട്രീയപാർട്ടിയുടേയും അടിമയല്ല; ചെങ്ങന്നൂർ കഴിഞ്ഞതോടെ സർക്കാർ തങ്ങളെ മറന്നുവെന്ന് പരാതിപ്പെട്ടു ഓർത്തഡോക്‌സ് സഭ; വൈദിക പീഡനത്തിലെ അറസ്റ്റിൽ നിശബ്ദത പാലിക്കുമ്പോഴും നീരസം മറച്ചുവെയ്ക്കാതെ പ്രതിനിധികൾ

കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചാൽ മുഖം നോക്കാതെ നിലാപാട് എടുക്കും; സഭ ഒരു രാഷ്ട്രീയപാർട്ടിയുടേയും അടിമയല്ല; ചെങ്ങന്നൂർ കഴിഞ്ഞതോടെ സർക്കാർ തങ്ങളെ മറന്നുവെന്ന് പരാതിപ്പെട്ടു ഓർത്തഡോക്‌സ് സഭ; വൈദിക പീഡനത്തിലെ അറസ്റ്റിൽ നിശബ്ദത പാലിക്കുമ്പോഴും നീരസം മറച്ചുവെയ്ക്കാതെ പ്രതിനിധികൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സഭയ്‌ക്കെതിരായി നടക്കുന്ന വേട്ടയാടലുകൾക്കെതിരെ ആഞ്ഞടിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ. മലങ്കര സഭാ മാനേജിങ് കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈക്കാര്യങ്ങൾ തുറന്നടിച്ചത്. സഭ ഒരു രാഷ്ട്രീയ പാർട്ടിയുടേയും അടിമയല്ലെന്നും കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചാൽ മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുമെന്നും ബാവ വ്യക്തമാക്കി. ചെങ്ങൂന്നുർ തിരഞ്ഞെടുപ്പ് വരെ സഭയ്‌ക്കൊപ്പം നിന്ന് സർക്കാർ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നിലപാടിൽ മലക്കം മറിഞ്ഞെന്നും പ്രതിനിധികൾ ആരോപിക്കുന്നത്. ഇതിനെ ശരിവെയ്ക്കുന്ന കാര്യങ്ങളാണ് സഭാധ്യക്ഷനും പറഞ്ഞത്.

സഭയ്‌ക്കെതിരെ നീതി നിഷേധം തുടരുകയാണെങ്കിൽ മുഖം നോക്കാതെ നിലപാട് വ്യക്തമാക്കുമെന്നും ബാവാ അധ്യക്ഷ പ്രസംഗത്തിൽ കൂട്ടിചേർത്തത്. പൗരാണിക ഭാരത തനിമ നിലനിർത്തിക്കൊണ്ടാണ് സുപ്രീംകോടതി വിധി അനുസരിച്ചും സഭയുടെ പ്രവർത്തനം സമാധാന പരമായി മുന്നോട്ട് പോകുന്നത്. അതിന് വിരുദ്ധമായ നീക്കങ്ങൾ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചില വൈദികരുടെ പേരിലുള്ള ആരോപണങ്ങളിൽ കുറ്റക്കാരെന്നു തെളിയുന്നവർക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്നും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നുമാണ് ആദ്യം മുതലുള്ള സഭയുടെ നിലപാട്.

അതിൽ മാറ്റമില്ലെന്നും അദ്ദേഹം പ്രതികരിച്ചത്. എന്നാൽ ഡൽഹി, നിരണം സഭയിലെ വൈദികർ നടത്തിയ ലൈംഗികാരോപണക്കേസിൽ സഭ നിലപാട് വ്യക്തമാക്കിയില്ല. വൈദികരെ സംരക്ഷിക്കാൻ നടത്തുന്ന ചില കളികൾ സഭയിലെ ഉന്നതങ്ങളിൽ നിന്നും നടന്നിട്ടും ഇതിൽ അഭിപ്രായം വ്യക്തമാക്കാത്തത് പ്രതിനിധികൾ ചോദ്യം ഉന്നയിച്ചിരുന്നു.

എന്നാൽ ലൈംഗിക പീഡനാരോപണത്തിൽ വൈദികരെ ഒന്നടങ്കം പഴിചാരുന്നത് ശരില്ലെന്നും കുമ്പസാരം പോലെയുള്ള വിശുദ്ധകൂദാശകളെ അവഹേളിക്കുന്നതിനുള്ള അവസരമായി ഉപയോഗിക്കുന്നതും നല്ല ഉദ്ദേശമല്ലെന്നും കാതോലിക്ക ബാവ മറുപടി നൽകി. കോടതിവിധികൾ നടപ്പാക്കുന്നതിനു വൈഷമ്യം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകണമെന്നും യോഗം തീരുമാനിച്ചു.

പ്രതിനിധികൾ ഒറ്റപ്പെട്ട ഈക്കാര്യങ്ങൾ ചർച്ചയ്ക്ക് വെച്ചെങ്കിലും ഇതിൽ കാതോലിക്ക ബാവ നിലപാട് തുറന്നു പറഞ്ഞില്ല.യാക്കോബ് മാർ ഏലിയാസ് നയിച്ച ധ്യാനത്തോടെയാണു യോഗം ആരംഭിച്ചത്. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അവതരിപ്പിച്ച സമുദായ വരവുചെലവു കണക്കും ഓഡിറ്റ് റിപ്പോർട്ടും അംഗീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP