Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രക്കാർക്ക് പരിഭ്രാന്തി വേണ്ട; പാർക്കിങ് ഏരിയയിൽ വെള്ളം കയറിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം; കനത്ത മഴ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല; വിമാനങ്ങൾ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും സിയാൽ

യാത്രക്കാർക്ക് പരിഭ്രാന്തി വേണ്ട; പാർക്കിങ് ഏരിയയിൽ വെള്ളം കയറിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം; കനത്ത മഴ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല;  വിമാനങ്ങൾ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും സിയാൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ശക്തമായ മഴ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സിയാൽ അറിയിച്ചു. വിമാനങ്ങൾ പറന്നുയരുന്നതിനും ഇറങ്ങുന്നതിനും തടസ്സമുണ്ടായില്ല. പ്രവർത്തനം സാധാരണനിലയിലായിരുന്നു. ഫ്‌ളൈറ്റുകൾ റദ്ദാക്കേണ്ട ആവശ്യമില്ലെന്നും സിയാൽ വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിൽ ലാൻഡിങ് ഉച്ചയ്ക്ക് നിർത്തിവച്ചിരുന്നു. ഉച്ചതിരിഞ്ഞ് 3.05 മുതൽ ലാൻഡിങ് പുനരാരംഭിച്ചത്. സ്ഥിതിഗതികളിൽ പുരോഗതി ഉണ്ടായതിനാൽ എല്ലാ സർവീസുകളും പുനരാരംഭിച്ചതായി സിയാൽ അറിയിച്ചിരുന്നു.ഇടമലയാർ, ഇടുക്കി ഡാമുകൾ തുറന്നവിട്ട സാഹചര്യത്തിലായിരുന്നു കൊച്ചി ഇന്റർനാഷൺ എയർപോർട്ട് ലിമിറ്റഡ് (സിയാൽ)വിമാനത്താവളത്തിലെ ലാൻഡിങ് താത്കാലികമായി നിർത്തിവച്ചത്. ഉച്ചയ്ക്ക് 1.10 മുതലാണ് ലാൻഡിങ് നിർത്തിവച്ചത്. അതേസമയം, വിമാനങ്ങൾ പുറപ്പെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. ട്രയൽ റണ്ണിലൂടെ ഒഴുകുന്ന വെള്ളം വിമാനത്താവളത്തോട് ചേർന്നുള്ള പെരിയാറിലൂടെയാണ് കടലിലെത്തുന്നത്. അതിനാൽ വിമാനത്താവളത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് ലാൻഡിങ് നിർത്തിവച്ചിരിക്കുന്നത്.

പെരിയാറിൽ നിന്ന് വിമാനത്താവളത്തിൽ അവസാനിക്കുന്ന ചെങ്ങൽ തോട് നിറഞ്ഞുകവിഞ്ഞതോടെയാണ് ലാൻഡിങ് നിർത്തി വച്ചത്. സിയാൽ എംഡിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നായിരുന്നു തീരുമാനം. റൺവേയിലേക്ക് വെള്ളം കയറുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ലാൻഡിങ്ങ് നിർത്തിവെക്കാൻ തീരുമാനിച്ചത്. കൂടുതൽ വെള്ളം കയറിയാൽ ഇവിടെനിന്ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങളെയും ബാധിക്കുമായിരുന്നു. വിമാനത്താവളത്തിൽ നടക്കുന്ന ഹജ്ജ് ക്യാംപിനെയും ബാധിക്കാൻ സാധ്യതയുണ്ടായിരുന്നു..

വെള്ളപ്പൊക്കത്തെത്തുടർന്ന് 2013ൽ വിമാനത്താവളം അടച്ചിട്ടിരുന്നു. കനത്ത മഴയെത്തുടർന്ന് ഇടമലയാർ ഡാം തുറന്നുവിട്ട സാഹചര്യത്തിൽ സമീപത്തെ ചെങ്ങൽ തോട് നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്. ചെങ്ങൽ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകൾ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ നടപടികളെടുത്തിരുന്നു. എന്നിരുന്നാലും ഇടമലയാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നതിനാലും ഇടുക്കി ഡാം തുറക്കാൻ സാധ്യതയുള്ളതിനാലും ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് സിയാൽ അധികൃതർ പറയുന്നത്. എന്നാൽ സ്ഥിതിഗതികൾ സാധാരണനിലയിലാണെന്നാണ് സിയാലിന്റെ ഒടുവിലത്തെ അറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP