Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാർത്ഥിയെ പിന്തുണച്ചതിന് ഉദ്ധവ് താക്കറയോട് നന്ദിയറിയിച്ച് മോദി; അഞ്ചു മിനിട്ട് നീണ്ട ഫോൺ സംഭാഷണം ബിജെപിയും ശിവസേനയും അടുക്കുന്നുവെന്നതിന്റെ സൂചന; അമിത് ഷാ -താക്കറെ കൂടിക്കാഴ്‌ച്ചയും കൂടി കഴിഞ്ഞതോടെ ഇരു കക്ഷികളും ഒറ്റക്കെട്ടാകുമെന്നുറപ്പിച്ച് പ്രവർത്തകർ

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാർത്ഥിയെ പിന്തുണച്ചതിന് ഉദ്ധവ് താക്കറയോട് നന്ദിയറിയിച്ച് മോദി; അഞ്ചു മിനിട്ട് നീണ്ട ഫോൺ സംഭാഷണം ബിജെപിയും ശിവസേനയും അടുക്കുന്നുവെന്നതിന്റെ സൂചന; അമിത് ഷാ -താക്കറെ കൂടിക്കാഴ്‌ച്ചയും കൂടി കഴിഞ്ഞതോടെ ഇരു കക്ഷികളും ഒറ്റക്കെട്ടാകുമെന്നുറപ്പിച്ച് പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഒറ്റക്കെട്ടായി നിന്ന രാഷ്ട്രീയ കക്ഷികളായിരുന്നിട്ടും ബിജെപിയ്‌ക്കെതിരെ ശക്തമായി വിമർശനം നടത്തിയിരുന്ന പാർട്ടിയാണ് ശിവസേന. എന്നാലിപ്പോൾ ബിജെപിയും ശിവസേനയും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. രാജ്യസഭാ ഉപാധ്യക്ഷനായി ജയിച്ച എൻഡിഎ സ്ഥാനാർത്ഥി ഹരിവംശ് നാരായൺ സിംഗിനെ ശിവസേന പിന്തുണച്ചിരുന്നു. ഇതേ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ വിളിച്ച് നന്ദിയറിച്ചതിനെ തുടർന്നാണ് ബിജെപിയും ശിവസേനയും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് അയവു വരുന്നത്. മോദിയും ഉദ്ധവ് താക്കറെയും തമ്മിൽ അഞ്ചു മിനിട്ട് നീണ്ടു നിന്ന ഫോൺ സംഭാഷണമാണുണ്ടായത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കുറച്ച് ദിവസം മുൻപ് ബിജെപി അധ്യക്ഷൻ അമിത് ഷാ താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ബിജെപിയും ശിവസേനയും അടുക്കുന്നുവെന്ന വാർത്തകൾ ആദ്യം പുറത്ത് വന്നു തുടങ്ങിയത്. കഴിഞ്ഞ ദിവസം ജനതാദൾ നേതാവ് ഹരിവംശിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാ ഉദ്ധവ് താക്കറയെ വിളിച്ചിരുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 20 വോട്ടുകൾക്കാണ് ജയിച്ചത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക വിദേശ നയങ്ങൾക്കെതിരെ നിരവധി വട്ടം പാർട്ടി മുഖപത്രമായ സാമ്നയിൽ മുഖപ്രസംഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP