Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മോദി വിരോധിയായിരിക്കുന്നതിൽ കാര്യമില്ല, എനിക്ക് പ്രത്യയശാസ്ത്രത്തിന്റെ അനുകൂലിയോ പ്രതികൂലിയോ ആകാനാണ് താൽപര്യം'; 'രാജ്യത്തിനും വികസനത്തിനുമാണ് മുൻഗണ നൽകുന്നത് '; പ്രതിപക്ഷമല്ല ദാരിദ്ര്യമായിരിക്കണം നമ്മുടെ ശത്രുവെന്നും വ്യക്തമാക്കി മക്കൾ നീതി മയ്യം നേതാവു കൂടിയായ കമൽഹാസൻ

'മോദി വിരോധിയായിരിക്കുന്നതിൽ കാര്യമില്ല, എനിക്ക് പ്രത്യയശാസ്ത്രത്തിന്റെ അനുകൂലിയോ പ്രതികൂലിയോ ആകാനാണ് താൽപര്യം'; 'രാജ്യത്തിനും വികസനത്തിനുമാണ് മുൻഗണ നൽകുന്നത് '; പ്രതിപക്ഷമല്ല ദാരിദ്ര്യമായിരിക്കണം നമ്മുടെ ശത്രുവെന്നും വ്യക്തമാക്കി മക്കൾ നീതി മയ്യം നേതാവു കൂടിയായ കമൽഹാസൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: താര രാജാക്കന്മാർ രാഷ്ട്രീയ രംഗത്ത് കാലുറപ്പിക്കുന്നതോടെ ആരോടൊപ്പമാകും ഇവർ മുന്നോട്ട് നീങ്ങുക എന്ന സംശയവും ജനമനസുകളിൽ ഉയരുന്നുണ്ട്. ഉലകനായകൻ കമൽഹാസൻ രാഷ്ട്രീയ പാർട്ടി ആരംഭിച്ചത് മുതൽ നേരിടുന്ന ചോദ്യമാണ് മോദി അനുകൂലി ആണോ എന്നുള്ളത്. എന്നാൽ ഇതിന് മറുപടി നൽകുകയാണ് കമൽഹാസൻ. 'താൻ മോദി അനുകൂലിയോ, മോദി വിരോധിയോ അല്ലെന്നും രാജ്യത്തിനും വികസനത്തിനുമാണു മുൻഗണന നൽകുന്നതെന്നും മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു കമൽഹാസൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

മോദി അനുകൂലിയോ എന്ന ചോദ്യത്തിന് കമൽ പറയുന്ന ഉത്തരമിങ്ങനെ.'മോദി വിരോധിയായിരിക്കുന്നതിൽ കാര്യമില്ല. എനിക്കു പ്രത്യയശാസ്ത്രത്തിന്റെ അനുകൂലിയോ പ്രതികൂലിയോ ആകാനാണു താൽപര്യം. അതു രാഹുൽ ഗാന്ധിയോ കമൽഹാസനോ രജനികാന്തോ, ആരുതന്നെയാണെങ്കിലും അങ്ങനെയായിരിക്കണം. വ്യക്തികളോട് അമിതാരാധന പാടില്ല, ജനങ്ങൾ അത് അവസാനിപ്പിക്കണം. ഞാൻ മോദി അനുകൂലിയോ, മോദി വിരോധിയോ അല്ല. ഞാൻ രാജ്യത്തെ അനുകൂലിക്കുന്നു, വികസനത്തെ അനുകൂലിക്കുന്നു'.

എതിർ രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യുകയെന്ന പരമ്പരാഗത ചിന്താഗതി മാറണമെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. 'എതിർപാർട്ടികൾ ഇല്ലാത്ത രാജ്യസങ്കൽപത്തെ കുറിച്ചാണു ചില പാർട്ടികൾ പറയുന്നത്. ദാരിദ്ര്യമുക്ത രാജ്യം എന്നതിനായിരിക്കണം ആദ്യ പരിഗണന. പ്രതിപക്ഷ പാർട്ടിയല്ല, ദാരിദ്ര്യമായിരിക്കണം നമ്മുടെ ശത്രു' കമൽഹാസൻ പറയുന്നു. 2019ലെ മുഖ്യ തെരഞ്ഞെടുപ്പിൽ താരരാജാകന്മാരുടെ പാർട്ടി ആരെ പിന്തുണയ്ക്കുമെന്ന ചോദ്യം ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP