Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രണയിച്ച് ഒളിച്ചോടുന്നതിന് മുൻപ് ഇനി കീശ കൂടി പരിശോധിക്കണം; വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയാണെങ്കിൽ ഭാര്യയുടെ പേരിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങണം; പ്രണയ വിവാഹിതരായ ദമ്പതികളുടെ അപേക്ഷ പരിഗണിക്കവേ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്

പ്രണയിച്ച് ഒളിച്ചോടുന്നതിന് മുൻപ് ഇനി കീശ കൂടി പരിശോധിക്കണം; വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയാണെങ്കിൽ ഭാര്യയുടെ പേരിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങണം; പ്രണയ വിവാഹിതരായ ദമ്പതികളുടെ അപേക്ഷ പരിഗണിക്കവേ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌


ചണ്ഡീഗഡ്: പ്രണയിച്ച ശേഷം ഒളിച്ചോടി വിവാഹം കഴിക്കുന്നതിന് മുൻപേ ഇനി കീശ കാലിയാണോ അല്ലയോ എന്ന് തെളിയിക്കുകയും വേണം. ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്ക് മുന്നറിയിപ്പ് കൂടിയാണ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. വീട്ടുകാരുടെ സമ്മതമില്ലാതെ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് വിവാഹം കഴിക്കുകയാണെങ്കിൽ ഭർത്താവിന് പെൺകുട്ടിയെ പോറ്റാൻ കഴിവുണ്ടെന്ന് തെളിയിക്കാൻ ഭാര്യയുടെ പേരിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി. അടുത്തിടെ ഇത്തരത്തിൽ വിവാഹം കഴിച്ച ശേഷം വീട്ടുകാരിൽ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രണയ വിവാഹിതരായ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജി പരിഗണിക്കവേയാണ് കോടതി പുതിയ ഉത്തരവിറക്കിയത്.

50,000 രൂപ മുതൽ മൂന്നു ലക്ഷം വരെയുള്ള തുക ഭാര്യയുടെ പേരിൽ സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാൽ സംരക്ഷണം നൽകാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാർ പലപ്പോഴും ജാതി, മത, സാമ്പത്തിക അസമത്വം ഉള്ളവരായിരിക്കും. അതു കൊണ്ടു തന്നെ വീട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമായും ഉണ്ടാവും. ഇങ്ങനെയുള്ള ദമ്പതിമാർക്ക് സംരക്ഷണം നൽകണമെന്നും പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു.

തിങ്കളാഴ്ച ഇത്തരത്തിലൊരു കേസ് പരിഗണിക്കവെ ഭർത്താവിനോട് ഒരു മാസത്തിനുള്ളിൽ രണ്ടു ലക്ഷം രൂപ ഭാര്യയുടെ പേരിൽ മൂന്നു കൊല്ലത്തേക്കുള്ള സ്ഥിര നിക്ഷേപമാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ബുധനാഴ്ച സമാനമായ കേസിൽ ഒരു മാസത്തിനുള്ളിൽ സ്ഥിരനിക്ഷേപത്തിന്റെ രേഖയുടെ കോപ്പി ഹാജരാക്കാൻ കോടതി നിർദേശിച്ചു. സംരക്ഷണം ഉറപ്പു വരുത്തുന്നതിനൊപ്പം ഇത്തരത്തിലുള്ള ഒളിച്ചോട്ട വിവാഹങ്ങളുടെ നിയമ സാധുത അന്വേഷിക്കണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകി. നിയമവിരുദ്ധ വിവാഹങ്ങൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP