Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

' രാഹുൽ ഗാന്ധിയുടെ സന്ദർശനം രാജസ്ഥാനിൽ മാറ്റത്തിന്റെ തുടക്കമാവും'; 'സംസ്ഥാനത്ത് അധികാരത്തിലേറും വരെ വിശ്രമമില്ല'; രാഹുലിന്റെ വരവ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും പാർട്ടി പ്രവർത്തകരിൽ ഇത് ഉണർവ് പകരുമെന്നും സച്ചിൻ പൈലറ്റ്

' രാഹുൽ ഗാന്ധിയുടെ സന്ദർശനം രാജസ്ഥാനിൽ മാറ്റത്തിന്റെ തുടക്കമാവും'; 'സംസ്ഥാനത്ത് അധികാരത്തിലേറും വരെ വിശ്രമമില്ല'; രാഹുലിന്റെ വരവ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും പാർട്ടി പ്രവർത്തകരിൽ ഇത് ഉണർവ് പകരുമെന്നും സച്ചിൻ പൈലറ്റ്

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് ശക്തിപ്രാപിക്കാൻ പടയൊരുക്കം നടത്തുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്ത് വരുന്നത്. അടുത്തിടെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് പറഞ്ഞ വാക്കുകൾ ഇക്കാര്യം അടിവരയിടുന്നതാണ്. രാഹുൽ ഗാന്ധിയുടെ സന്ദർശനം മാറ്റത്തിന്റെ തുടക്കമാകുമെന്നാണ് സച്ചിൻ പൈലറ്റ് അഭിപ്രായം അറിയിച്ചത്. കോൺഗ്രസ് പ്രവർത്തകരിൽ രാഹുലിന്റെ സന്ദർശനം വലിയ ഉത്സാഹം ജനിപ്പിക്കുമെന്നും ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തുടക്കമാവും അദ്ദേഹത്തിന്റെ സന്ദർശനമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. തിരഞ്ഞെടുപ്പ് പരിപാടികൾക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ രാജസ്ഥാൻ യാത്ര സംസ്ഥാന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമാണ്, അദ്ദേഹം പറഞ്ഞു. മാത്രമല്ല കോൺഗ്രസ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനായതിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി രാജസ്ഥാനിൽ എത്തുന്നത്. ഇത് പാർട്ടി പ്രവർത്തകരിൽ ഉണർവ്വു പകരുമെന്നും സച്ചിൻ പൈലറ്റ് അഭിപ്രായപ്പെട്ടു.

രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തിൽ നടക്കുന്ന ഗൗരവ് യാത്രയ്ക്ക് മറുപടി നൽകാനുള്ള കോൺഗ്രസിന്റെ ശ്രമമാണോ രാഹുൽ ഗാന്ധിയുടെ രാജസ്ഥാൻ സന്ദർശനമെന്ന 'സീ മാധ്യമ' പ്രവർത്തകന്റെ ചോദ്യത്തിന് ഞങ്ങൾ നാലര വർഷമായി രാജസ്ഥാനിൽ ജനങ്ങളുടെയിടയിൽ പ്രവർത്തിക്കുകയാണെന്നും ഇതാണ് മുഖ്യമന്ത്രിയുടെ ഗൗരവ് യാത്രയ്ക്ക് പ്രചോദനമായതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അതുകൂടാതെ ഇരു നേതാക്കളുടെയും യാത്രകൾ തമ്മിൽ താരതമ്യം ചെയ്യുവാൻ കഴിയില്ല. രാഹുൽ ഗാന്ധിയുടെ യാത്ര മാറ്റത്തിനു വേണ്ടിയാണ്. ഇനി വരും മാസങ്ങളിൽ രാഹുൽ ഗാന്ധി രാജസ്ഥാനിൽ തന്റെ സന്ദർശനം തുടരും. വസുന്ധര രാജെ രാജസ്ഥാനിൽ നല്ല ഭരണം കാഴ്‌ച്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടു. അവരുടെ ഭരണം പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് എന്നും ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്തത്. അവർ 'ഗൗരവ് യാത്ര' അല്ല മറിച്ച് ജനങ്ങൾക്ക് മറുപടി നൽകാനുള്ള യാത്രയാണ് നടത്തേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ കർഷകരുടെ അവസ്ഥ വളരെ ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി കർഷരുടെ വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കോടികൾ കവർന്ന് വൻ വ്യവസായികൾ രാജ്യം കടന്നു, എന്നാൽ പാവപ്പെട്ട കർഷകർക്ക് തങ്ങളുടെ തുശ്ചമായ കട ബാധ്യത തീർക്കുവാൻ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ല എന്നും അഭിപ്രായപ്പെട്ടു. കർഷകരുടെ ശവ യാത്ര നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഗൗരവ് യാത്ര അവസരോചിതമല്ല എന്നും അദേഹം പറഞ്ഞു. രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻ നിർത്തിയല്ല കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെ ലക്ഷ്യം രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതാണെന്നും അത് സാധിക്കുംവരെ തനിക്ക് വിശ്രമമില്ല എന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP