Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോൺഗ്രസ് എംപിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ അപകീർത്തിപരമായ പരാമർശം; മോദിയുടെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കി രാജ്യസഭാ സെക്രട്ടറിയേറ്റ്; രാജ്യത്തിനാകെ അപമാനകരമാണെന്ന വിമർശനവുമായി ശശി തരൂർ എംപി; രാജ്യസഭയുടെ ചരിത്രത്തിൽ അപൂർവ്വ സംഭവമെന്ന് രാഷ്ട്രീയ നിരീക്ഷകർ

കോൺഗ്രസ് എംപിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ അപകീർത്തിപരമായ പരാമർശം; മോദിയുടെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കി രാജ്യസഭാ സെക്രട്ടറിയേറ്റ്; രാജ്യത്തിനാകെ അപമാനകരമാണെന്ന വിമർശനവുമായി ശശി തരൂർ എംപി; രാജ്യസഭയുടെ ചരിത്രത്തിൽ അപൂർവ്വ സംഭവമെന്ന് രാഷ്ട്രീയ നിരീക്ഷകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷനെ തിരഞ്ഞെടുത്ത് മണിക്കൂറുകൾ തികയും മുൻപേ പ്രധാനമന്ത്രിക്ക് നേരെ രാജ്യസഭയിൽ കോൺഗ്രസിന്റെ വിമർശനം. രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് എംപിയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തുകയും ഇത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതുമാണ് വിമർശനങ്ങൾക്ക് വഴിതെളിയിച്ചത്. കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ച കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെക്കുറിച്ചു നരേന്ദ്ര മോദി നടത്തിയ അപകീർത്തിപരമായ പരാമർശമാണു നീക്കിയത്. സഭാ രേഖകളിൽ നിന്നു പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ നീക്കം ചെയ്യുന്നതു രാജ്യസഭയുടെ ചരിത്രത്തിൽ അപൂർവ സംഭവമാണെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി ഹരിവംശിനെ അഭിനന്ദിച്ചു പ്രസംഗിക്കുന്നതിനിടെയാണ് ഹരിപ്രസാദിന്റെ ചുരുക്കപ്പേർ ഉദ്ധരിച്ചു മോദി ചില പരാമർശങ്ങൾ നടത്തിയത്. തൊട്ടുപിന്നാലെ മോദി ഹരിപ്രസാദിനെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പരാമർശം അപകീർത്തികരമാണെന്ന് ആർജെഡി എംപി മനോജ് കുമാർ ഝായാണു ചട്ടം 238 പ്രകാരം ചൂണ്ടിക്കാട്ടിയത്. പരിശോധിച്ചു നടപടി സ്വീകരിക്കാമെന്നു സഭാധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കി. പിന്നീടു മോദിയുടെ പരാമർശം രേഖകളിൽനിന്നു നീക്കിയതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയുടെ അന്തസ് കളങ്കപ്പെടുത്തിയെന്ന് ബി.കെ. ഹരിപ്രസാദ് പ്രതികരിച്ചു. രാജ്യത്തിനാകെ അപമാനകരമാണു പ്രധാനമന്ത്രിയുടെ നടപടിയെന്നു ശശി തരൂർ എംപി പറഞ്ഞു. എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അതു പരിധി വിടരുതെന്നും തൂരൂർ അഭിപ്രായപ്പെട്ടു.2013ൽ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ്ങിന്റെ ചില പരാമർശങ്ങളും സഭാ രേഖകളിൽനിന്നു നീക്കം ചെയ്തിട്ടുണ്ട്. പാർലമെന്റിൽ മന്മോഹൻ സിങും അരുൺ ജയ്റ്റ്ലിയും തമ്മിലുണ്ടായ ചൂടേറിയ വാഗ്വാദത്തിനൊടുവിൽ ചില വാക്കുകൾ രേഖകളിൽനിന്നു നീക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP