Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂര്യന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ നാസ; കൊറോണയെക്കുറിച്ച് പഠനം നടത്താൻ നാസയുടെ ഉപഗ്രഹം പാർക്കർ സോളാർ പ്രോബ് ശനിയാഴ്‌ച്ച വിക്ഷേപിക്കും; പദ്ധതി ചെലവ് 1.5 ബില്യൺ ഡോളർ; കാലാവസ്ഥ എഴുപത് ശതമാനം അനുകൂലമെന്നും വ്യക്തമാക്കി നാസ

സൂര്യന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ നാസ; കൊറോണയെക്കുറിച്ച് പഠനം നടത്താൻ നാസയുടെ ഉപഗ്രഹം പാർക്കർ സോളാർ പ്രോബ് ശനിയാഴ്‌ച്ച വിക്ഷേപിക്കും; പദ്ധതി ചെലവ് 1.5 ബില്യൺ ഡോളർ; കാലാവസ്ഥ എഴുപത് ശതമാനം അനുകൂലമെന്നും വ്യക്തമാക്കി നാസ

മറുനാടൻ ഡെസ്‌ക്‌

ഫ്ളോറിഡ: സൂര്യന്റെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള ശ്രമം നാസ ഊർജിതമാക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമ്മിച്ച പാർക്കർ സോളാർ പ്രോബ് ഉപഗ്രഹം ശനിയാഴ്‌ച്ച കുതിച്ചുയരുമെന്ന് നാസ വ്യക്തമാക്കി. ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന് 1.5 ബില്യൺ (ഒരു ലക്ഷം കോടിലേറെ ഇന്ത്യൻ രൂപ) ഡോളിന് മേൽ ചെലവാക്കുന്നത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുകയെന്ന് വാർത്താ സമ്മേളനത്തിൽ നാസ അധികൃതർ അറിയിച്ചു.

ആകെ 65 മിനിട്ട് ദൈർഘ്യം കണക്കാക്കുന്ന വിക്ഷേപണം പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 03:33നാണ് നടക്കുക. കാലാവസ്ഥ 70 ശതമാനം അനുകൂലമാണെന്നും നാസ അറിയിച്ചിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ രഹസ്യങ്ങളേക്കുറിച്ച് പഠനം നടത്തുകയാണ് പാർക്കർ സോളാർ പ്രോബിന്റെ പ്രാഥമിക ലക്ഷ്യം. സൂര്യന്റെ ഉപരിതലത്തേക്കാൾ 300 ഇരട്ടി താപനിലയുള്ള കൊറോണയിൽ വീശിയടിക്കുന്ന പ്ലാസ്മ, ഊർജ തരംഗങ്ങൾ, സൗരക്കാറ്റ് എന്നിവ ഭൂമിയുടെ പ്രവർത്തന ക്രമത്തേയും ബാധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP