Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

12 വയസുകാരി മരിച്ചതിന് കാരണം സ്‌കൂളിൽ നിന്ന് നൽകിയ വിഷാംശം കലർന്ന ഗുളികയെന്ന് ആരോപണം; ഗുളിക കഴിച്ച 160ൽ അധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ; കുട്ടിയുടെ മരണം തുടർച്ചയായി രക്തം ചർദ്ദിച്ചതിനെ തുടർന്ന്; കുട്ടികൾ കഴിച്ചത് വിളർച്ചയ്‌ക്കെതിരെ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന ഗുളികകൾ

12 വയസുകാരി മരിച്ചതിന് കാരണം സ്‌കൂളിൽ നിന്ന് നൽകിയ വിഷാംശം കലർന്ന ഗുളികയെന്ന് ആരോപണം; ഗുളിക കഴിച്ച 160ൽ അധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ; കുട്ടിയുടെ മരണം തുടർച്ചയായി രക്തം ചർദ്ദിച്ചതിനെ തുടർന്ന്; കുട്ടികൾ കഴിച്ചത് വിളർച്ചയ്‌ക്കെതിരെ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന ഗുളികകൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: 12 വയസുകാരിയായ വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നിൽ സർക്കാർ വിതരണം ചെയ്ത ഗുളിക മൂലമെന്ന് ആരോപണം. വിളർച്ചയ്‌ക്കെന്ന പേരിൽ നൽകിയ വിറ്റാമിൻ ഗുളികയിൽ വിഷാംശം കലർന്നിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്. ഇതേ സ്‌കൂളിൽ നിന്ന് ഗുളിക കഴിച്ച 160ൽ അധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബേംഗനവാടി ഉറുദു സ്‌കൂളിൽ പഠിച്ചിരുന്ന 12 വയസുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. വൈറ്റമിൻ എ, ഫോളിക് ആസിഡ് എന്നിവയ്ക്കുള്ള ഗുളിക തിങ്കളാഴ്ച സ്‌കൂളിൽ വിതരണം ചെയ്തപ്പോൾ വിദ്യാർത്ഥിനി കഴിച്ചിരുന്നു. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) പ്രസ്താവനയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച അവധിയെടുത്ത കുട്ടി ബുധനാഴ്ച സ്‌കൂളിൽ ഹാജരായിരുന്നു. തുടർച്ചയായി രക്തം ഛർദ്ദിച്ചതിനേത്തുടർന്ന് വ്യാഴാഴ്ച രാത്രിയിൽ കുട്ടി മരിക്കുകയായിരുന്നെന്നും പ്രസ്താവനയിൽ പറയുന്നു. കുട്ടികളിലെ വിളർച്ചക്കെതിരെ കേന്ദ്ര സർക്കാർ നൽകിവരുന്ന ഗുളികകളാണ് വിദ്യാർത്ഥികൾ കഴിച്ചത്. എന്നാൽ ഈ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും അവകാശപ്പെട്ട് സ്‌കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. കുട്ടിക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്ന് ബി.എം.സി. പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP