Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്ന് പരാതി; മുതിർന്ന ബിജെപി നേതാവും മോദി സർക്കാരിലെ റെയിൽവേ സഹമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ കേസ്; യുവതി പരാതി നൽകിയതിന് പിന്നാലെ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നാരോപിച്ച് മന്ത്രിയുടെ വക പരാതി

ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്ന് പരാതി; മുതിർന്ന ബിജെപി നേതാവും മോദി സർക്കാരിലെ റെയിൽവേ സഹമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ കേസ്; യുവതി പരാതി നൽകിയതിന് പിന്നാലെ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നാരോപിച്ച് മന്ത്രിയുടെ വക പരാതി

മറുനാടൻ ഡെസ്‌ക്‌

ഗുവാഹത്തി: ഭരണം തികയ്ക്കാൻ ഏതും മാസം മാത്രം ബാക്കി നിൽക്കെ മോദി സർക്കാരിലെ മന്ത്രിക്കു നേരെ മാനഭംഗ കേസ്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെയാണ് പൊലീസ് മാനഭംഗത്തിന് കേസെടുത്തത്. 24കാരിയും വിവാഹിതയുമായ യുവതിയെയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. അസം പൊലീസാണ് ഒരാഴ്‌ച്ച മുൻപ് കേസ് രജിസ്റ്റർ ചെയ്തത്. നരേന്ദ്ര മോദി സർക്കാരിൽ റെയിൽവേ സഹമന്ത്രിയാണ് രാജൻ ഗൊഹൈൻ.യുവതിയുടെ പരാതി പ്രകാരം മാനഭംഗത്തിന് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ, തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രിയും കേസ് ഫയൽ ചെയ്തു.

യുവതിക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരെയാണു മന്ത്രിയുടെ പരാതി. ഇതിനു പിന്നാലെ മന്ത്രിക്കെതിരായ കേസ് യുവതിയും കുടുംബവും പിൻവലിച്ചെന്നും സൂചനകളുണ്ട്.കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചിരുന്നതായി കേസ് രജിസ്റ്റർ ചെയ്ത നാഗാവ് സ്റ്റേഷനിലെ പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ, കേസ് ഇപ്പോഴും നിലവിലുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സ്റ്റേഷനിലെ ഓഫിസർ ഇൻ ചാർജ് അനന്ത ദാസ് വ്യക്തമാക്കി. കേസിന്റെ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP