Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മെത്രാനെ കണാൻ കഴിയാതെ ജലന്ധറിൽ തങ്ങിയ കേരളാ പൊലീസ് സംഘത്തിന് ഒടുവിൽ വഴി പറഞ്ഞു കൊടുത്തു പഞ്ചാബ് പൊലീസ്; ജലന്ധർ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്താൻ ഫ്രാങ്കോ മുളക്കലിന് നോട്ടീസ്; അരമനയിൽ എത്തുന്നത് തടയാൻ വിശ്വാസികളെ ഒരുക്കി കാത്തിരിക്കുന്ന ബലാത്സംഗ കേസിലെ പ്രതി പൊലീസിന് വഴങ്ങുമോ എന്ന് ഇന്നറിയാം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്നത്തെ നീക്കങ്ങൾ നിർണായകം

മെത്രാനെ കണാൻ കഴിയാതെ ജലന്ധറിൽ തങ്ങിയ കേരളാ പൊലീസ് സംഘത്തിന് ഒടുവിൽ വഴി പറഞ്ഞു കൊടുത്തു പഞ്ചാബ് പൊലീസ്; ജലന്ധർ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്താൻ ഫ്രാങ്കോ മുളക്കലിന് നോട്ടീസ്; അരമനയിൽ എത്തുന്നത് തടയാൻ വിശ്വാസികളെ ഒരുക്കി കാത്തിരിക്കുന്ന ബലാത്സംഗ കേസിലെ പ്രതി പൊലീസിന് വഴങ്ങുമോ എന്ന് ഇന്നറിയാം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്നത്തെ നീക്കങ്ങൾ നിർണായകം

മറുനാടൻ മലയാളി ബ്യൂറോ

ജലന്ധർ: കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ പൊലീസ് നടപടി തടയാൻ വേണ്ടി തീവ്രശ്രമത്തിലണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. മെത്രാനെ അറസ്റ്റു ചെയ്യാൻ വേണ്ടിയുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ അത് നടക്കുമോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്. ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ജലന്തർ പൊലീസ് ആസ്ഥാനത്തായിരിക്കും ചോദ്യം ചെയ്യൽ. ജലന്തർ രൂപതയിലെ ഒരു വൈദികന്റെ മൊഴി പൊലീസ് സംഘം ശേഖരിച്ചു. ഇദ്ദേഹം പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുവാണ്.

വെള്ളിയാഴ്ച പഞ്ചാബ് പൊലീസ് സംഘം ഡിസിപി ഗുർമീത് സിങ്ങിന്റെ നേതൃത്വത്തിൽ ബിഷപ്ഹൗസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാവിലെ മുതൽ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ വിശ്വാസികൾ ബിഷപ് ഹൗസിനോട് അനുബന്ധിച്ചുള്ള സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ പ്രാർത്ഥനക്കായി എത്തിയിരുന്നു. ബിഷപ് ഹൗസിലെത്തി നടപടികൾക്ക് മുതിർന്നാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നു. അതിന് വേണ്ട ഒരുക്കങ്ങൾ ബിഷപ്പ് തന്നെ ചെയ്തിട്ടുണ്ട്. അനുചരന്മാരെ ഒരുക്കി നിർത്തിയിരിക്കയാണ് തടയാൻ. ബിഷപ്പിനെ അറസ്റ്റു ചെയ്താൽ വലിയ പ്രശ്‌നങ്ങളുണ്ടാകും എന്നു വരുത്താനാണ് ശ്രമം.

ഈ സാഹചര്യത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് പിഎപി ക്യാപിൽ വിളിച്ചു വരുത്തി ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള സാധ്യത തേടിയത്. ജലന്തർ കന്റോൺമെന്റിലുള്ള മിഷനറീസ് ഓഫ് ജീസസ് കോൺവെന്റ്, ഇപ്പോഴത്തെ മദർ ജനറൽ റെജീന, മറ്റ് സാക്ഷികൾ എന്നിവരുടെ മൊഴികൾ കേരള പൊലീസിന് ശേഖരിക്കേണ്ടതുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം പഞ്ചാബ് ആംഡ് പൊലീസ് (പിഎപി) ക്യാംപിലാണു താമസിക്കുന്നത്. കേരള പൊലീസ് സംഘം നാളെ ജലന്തറിൽ നിന്നു മടങ്ങും.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാൻ വൈക്കം ഡിവൈ.എസ്‌പി: കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പഞ്ചാബിലെ ജലന്ധറിലെത്തിയത് ഇന്നലെയാണ്. ആളുകളോട് ബിഷപ്പ് ഹൗസിനു മുന്നിൽ എത്താൻ മാത്രമാണ് ബിഷപ്പ് ഫ്രാങ്കോ ആവശ്യപ്പെടുന്നത്. എന്നാൽ വൈകാരികമായി പ്രതികരിക്കുന്ന പഞ്ചാബി ജനത പെട്ടെന്ന് അക്രമാസക്തരാകും. അതിനിടെ വിളിച്ചിട്ടും വരാത്ത വേദ ഉപദേശികളെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിളിച്ചുവരുത്തുന്നത്.

ഇഷ്ടമല്ലാഞ്ഞിട്ടും ജോലി നഷ്ടപ്പെടുന്ന ഭയംകൊണ്ടുമാത്രമാണ് പലരും ബിഷപ്പ് ഹൗസിലേക്ക് പോകാൻ തയ്യാറാകുന്നത്. ബിഷപ്പ് ഹൗസ് ഇടവക കേന്ദ്രീകരിച്ച് രണ്ടുവർഷം മുൻപ് രൂപീകരിച്ച 'കേരള കാത്തലിക് കമ്മ്യുണിറ്റി' എന്ന സംഘടനയാണ് ബിഷപ്പിനു വേണ്ടി രംഗത്തിറങ്ങിയ മറ്റൊരു പ്രമുഖർ. ദേരാ സച്ച സൗധ നേതാവ് ഗുർമീത് റാം റഹിം സിംഗിനെ പിടിക്കാൻ പൊലീസ് വന്നപ്പോൾ കണ്ട ഒരുക്കങ്ങളാണ് ഇപ്പോൾ ജലന്ധർ ബിഷപ്പ് ഹൗസിൽ നടക്കുന്നതെന്നാണ് വിലയിരുത്തൽ. ബിഷപ്പിനെ ചോദ്യം ചെയ്തു അറസ്റ്റു രേഖപ്പെടുത്താനായി രണ്ട് ദിവസമായി പൊലീസ് സംഘം ഇവിടെയുണ്ട്. സാക്ഷിമൊഴികളുടെയും അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ചോദ്യാവലി തയാറാക്കുകയും ചെയ്തു. സംസ്ഥാനത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ചോദ്യാവലി ചർച്ച ചെയ്തശേഷമാണ് അന്വേഷണസംഘം പഞ്ചാബിലേക്കു പോയത്.

ബിഷപ് ഫ്രാങ്കോയെ പ്രകീർത്തിച്ചും വിശ്വാസസമൂഹത്തിന്റെ പിന്തുണയഭ്യർഥിച്ചും ജലന്ധർ രൂപതാ വക്താവിന്റെ പേരിൽ കത്തുകൾ പ്രചരിക്കുന്നുണ്ട്. സമാനമായ കത്തുകൾ ജലന്ധർ രൂപതയ്ക്കു കീഴിലുള്ള കന്യാസ്ത്രീ മഠങ്ങളിലുമെത്തി. ബിഷപ്പിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയും അദ്ദേഹത്തിൽനിന്നു മോശം അനുഭവമുണ്ടായിട്ടില്ലെന്നു വ്യക്തമാക്കിയും കന്യാസ്ത്രീകൾ ഫോറങ്ങൾ പൂരിപ്പിച്ചു നൽകണമെന്നാണു നിർദ്ദേശം. അച്ചടിച്ച നോട്ടീസിൽ ഒപ്പിട്ട്, പേരുവിവരങ്ങൾ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. അങ്ങനെ ഫ്രാങ്കോ അനുകൂല തരംഗം സൃഷ്ടിക്കുകയാണ് ജലന്ധർ രൂപത.

ബിഷപ്പ് ഫ്രാങ്കോ എത്രമാന്യൻ! ഞങ്ങളെ ലൈംഗികമായോ മാനസികമായോ പീഡിപ്പിച്ചിട്ടില്ല; കന്യാമഠങ്ങളിൽ ഫ്രാങ്കോയ്ക്ക് വേണ്ടി ഒപ്പുശേഖരണം നടക്കുകയാണ്. കന്യാമഠങ്ങൾ കേന്ദ്രീകരിച്ച് തന്റെ സ്വഭാവശുദ്ധി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങിയും പൊലീസിനെ നേരിടാൻ വിശ്വാസികളെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയുമാണ് ബിഷപ്പ് പ്രതിരോധം ഉയർത്തുന്നത്. തനിക്ക് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് രൂപതയിലെ കന്യാസ്ത്രീ മഠങ്ങളിൽ എല്ലാം ഓരോ ഫോറം എത്തിച്ചുകഴിഞ്ഞു. മഠത്തിലുള്ള ഓരോ അംഗങ്ങളും ഫോറം പൂരിപ്പിച്ച് നൽകണം. പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റിൽ കന്യാസ്ത്രീകൾ പേരും ഒപ്പും മറ്റ് വ്യക്തിഗത വിവരങ്ങളും എഴുതിച്ചേർത്താൽ മാത്രം മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP