Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്റ്റുഡന്റ് വിസ നിയമം അഴിച്ച് പണിത് ഇന്ത്യൻ വിദ്യാർത്ഥികളെ കണ്ടംവഴി ഓടിക്കാൻ ട്രംപ്; പുതിയ നിയമം അനുസരിച്ച് കാശുമുടക്കി പഠിക്കാൻ ചേർന്നാലും നമ്മൾ ഏതുനിമിഷവും അനധികൃത കുടിയേറ്റക്കാരായി ജയിലിൽ അടയ്ക്കപ്പെടാം

സ്റ്റുഡന്റ് വിസ നിയമം അഴിച്ച് പണിത് ഇന്ത്യൻ വിദ്യാർത്ഥികളെ കണ്ടംവഴി ഓടിക്കാൻ ട്രംപ്; പുതിയ നിയമം അനുസരിച്ച് കാശുമുടക്കി പഠിക്കാൻ ചേർന്നാലും നമ്മൾ ഏതുനിമിഷവും അനധികൃത കുടിയേറ്റക്കാരായി ജയിലിൽ അടയ്ക്കപ്പെടാം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തുന്നവർക്കുമേൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് ട്രംപ് ഭരണകൂടം. ഇന്ത്യയിൽനിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികളെയെല്ലാം പെട്ടെന്നൊരു ദിവസം അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ജയിലിൽ അടയ്ക്കാവുന്നത്ര കർശനമായ നിയമങ്ങളാണ് അമേരിക്ക ഓഗസ്റ്റ് ഒമ്പതുമുതൽ നടപ്പിലാക്കിയത്.

പുതിയ വ്യവസ്ഥയനുസരിച്ച് സ്റ്റുഡന്റ് വിസയിലെത്തുന്ന ഒരാൾ, വിദ്യാർതിയല്ലാതാകുന്ന ദിവസം മുതൽ സ്റ്റുഡന്റ് വിസയുമായി അമേരിക്കയിൽ തങ്ങാൻ അർഹനല്ലാതാകും. വിസാ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും ്‌സറ്റുഡന്റ് സ്റ്റാറ്റസ് അവസാനിക്കുന്നതോടെ, വിസ കാലാവധി കഴിഞ്ഞതായാണ് പരിഗണിക്കുക. നേരത്തെ, അനധികൃത കുടിയേറ്റക്കാരെന്ന് തീരുമാനിച്ചിരുന്നത് വിസ കാലാവധി കഴിയുന്നമുറയ്‌ക്കോ ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിറക്കുന്നമുറയ്‌ക്കോ ആയിരുന്നു.

പുതിയ നിയമം കുടിയേറ്റക്കാർക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയിൽനിന്ന് മടങ്ങുന്നതിന് മുമ്പ് ആറുമാസത്തോളം അനധികൃതമായി അമേരിക്കയിൽ തങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ, പത്തുവർഷത്തേക്ക് തിരികെ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുവരും. ചൈനയിൽനിന്നും ഇന്ത്യയിൽനിന്നുമാണ് കൂടുതൽ വിദ്യാർത്ഥികൾ അമേരിക്കയിലെത്തുന്നത്. 2017-ലെ കണക്കുപ്രകാരം അമേരിക്കയിൽ 1.86 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്.

അനധികൃത താമസം പലകാരണങ്ങളാൽ ഒരു വിദ്യാർത്ഥിയുടെ പേരിൽ ചുമത്തപ്പെടാം. ഒരാഴ്ചയിൽ വിദ്യാർത്ഥി വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടായിരിക്കണ്ട മിനിമം മണിക്കൂറുകൾ ഹാജരില്ലെങ്കിൽ അനധികൃത താമസമായി പരിഗണിക്കപ്പെടാം. അനധികൃതമായി തൊഴിലെടുക്കുകയോ പഠനം പൂർത്തിയാതതിനുശേഷമുള്ള ഗ്രേസ് പിരീഡിൽ തുടർന്ന് താമസിക്കുകയോ ചെയ്താലും അനധികൃത കുടിയേറ്റമായി കണക്കാക്കി നടപടികൾ സ്വീകരിക്കാം.

കരടുനിയമതത്തിൽനിന്ന് അന്തിമ നിയമത്തിലേക്ക് എത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് നേരീയ ആശ്വാസത്തിനും വകയുണ്ട്. സ്റ്റുഡന്റ് സ്റ്റാറ്റസ് നഷ്ടമാവുകയും യഥാസമയം അത് പുനഃസ്ഥാപിച്ചുകിട്ടുന്നതിന് അപേക്ഷിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ഇക്കാലയളവിനിടെ അമേരിക്കയിൽ തങ്ങിയത് അനധികൃത കുടിയേറ്റമായി പരിഗണിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് സ്റ്റാറ്റസ് പുനഃസ്ഥാപിക്കുന്നതിന് അഞ്ചുമാസത്തിനുള്ളിൽ അപേക്ഷിക്കണമെന്നാണ് ചട്ടം. പുനഃസ്ഥാപിക്കുന്നതിനുള്ള അപേക്ഷ തള്ളുകയാണെങ്കിൽ, അതിനുശേഷമുള്ള കാലയളവ് മാത്രമേ അനധികൃത താമസമായി പരിഗണിക്കുകയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP