Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്ഷൻ, റൊമാൻസ് ബാൽക്കണി രംഗങ്ങൾ ഒരുക്കിയത് വി.എഫ്.എക്‌സിന്റെ സഹായത്തോടെ; തമാശയും കളിചിരികളും നിറഞ്ഞ ടൊവിനോ ചിത്രം മറഡോണയുടെ മെയ്‌ക്കിങ് വീഡിയോ കാണാം

ആക്ഷൻ, റൊമാൻസ് ബാൽക്കണി രംഗങ്ങൾ ഒരുക്കിയത് വി.എഫ്.എക്‌സിന്റെ സഹായത്തോടെ; തമാശയും കളിചിരികളും നിറഞ്ഞ ടൊവിനോ ചിത്രം മറഡോണയുടെ മെയ്‌ക്കിങ് വീഡിയോ കാണാം

ടൊവിനോ നായകനായി എത്തിയ മറഡോണ തീയേറ്ററിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മെയ്‌ക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.ആക്ഷൻ, റൊമാൻസ് ബാൽക്കണി രംഗങ്ങൾ വി.എഫ്.എക്‌സിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന കാര്യം വീഡിയോയിലൂടെ തുറന്ന് കാട്ടുന്നു.

'അപരാധ പങ്കാ' എന്ന ഗാനമാണ് മേക്കിങ് വീഡിയോക്ക് പഞ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്. അങ്കമാലി ഡയറിസിലൂടെ ശ്രദ്ധേയനായ ആന്റണി വര്ഗീസ് ലൊക്കേഷൻ സന്ദർശിക്കുന്നത് മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കും. 

മായാനദിയുടെ വിജയത്തിന് ശേഷം ടൊവീനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖമായ ശരണ്യയാണ് നായികയായി എത്തുന്നത്. ചെമ്പൻ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കൃഷ്ണമൂർത്തി തിരക്കഥ എഴുതിയ ചിത്രം നിർമ്മിക്കുന്നത് മിനി സ്റ്റുഡിയോ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP