Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബെംഗളൂരൂ വിമാനത്താവളത്തിൽ അറസ്റ്റിലായ സാമൂഹിക സംഘടനാ പ്രവർത്തകൻ തിരുമുരുകൻ ഗാന്ധിയെ റിമാൻഡ് ചെയ്യാനാവില്ലെന്ന് കോടതി; 'രാജ്യദ്രോഹ കുറ്റം ചുമത്താൻ തിരുമുരുകൻ എന്ത് കുറ്റമാണ് ചെയ്തത്'; തിരുമുരുകൻ ഗാന്ധിയുടെ പ്രസംഗം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പൊലീസിന്റെ കൈയിൽ എന്ത് തെളിവാണുള്ളതെന്നും ചോദിച്ച് കോടതി

ബെംഗളൂരൂ വിമാനത്താവളത്തിൽ അറസ്റ്റിലായ സാമൂഹിക സംഘടനാ പ്രവർത്തകൻ തിരുമുരുകൻ ഗാന്ധിയെ റിമാൻഡ് ചെയ്യാനാവില്ലെന്ന് കോടതി; 'രാജ്യദ്രോഹ കുറ്റം ചുമത്താൻ തിരുമുരുകൻ എന്ത് കുറ്റമാണ് ചെയ്തത്'; തിരുമുരുകൻ ഗാന്ധിയുടെ പ്രസംഗം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പൊലീസിന്റെ കൈയിൽ എന്ത് തെളിവാണുള്ളതെന്നും ചോദിച്ച് കോടതി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിലെ സാമൂഹിക സംഘടന പ്രവർത്തകനായ തിരുമുരുകൻ ഗാന്ധിയെ റിമാൻഡ് ചെയ്യാൻ വിസമ്മതിച്ച് ചെന്നൈ സൈദാപേട്ട മെട്രോപൊളീറ്റൻ മജിസ്‌ട്രേറ്റ്. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് സംഭവവമുമായി ബന്ധപ്പെട്ട് നടന്ന വെടിവെയ്‌പ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ സെമിനാറിൽ തിരുമുരുകൻ മെയ് 17ന് പ്രസംഗം നടത്തി. സെമിനാറിന് ശേഷം മടങ്ങിയ തിരുമുരുകൻ ഗാന്ധിയെ വ്യാഴാഴ്‌ച്ചയാണ് ബെംഗലൂരു വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. സംഘടനയുടെ ചീഫ് കോ- ഓർഡിനേറ്റർ കൂടിയാണ് തിരുമുരുകൻ. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ വിവര സാങ്കേതിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന അമീർ ഹുസൈൻ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുമുരുകൻ ഗാന്ധിക്കെതിരെ ദേശസുരക്ഷ നിയമം ചുമത്തി തമിഴ്‌നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റം ചുമത്താൻ മാത്രം തിരുമുരുകൻ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് കോടതി ചോദിച്ചു.

ഐക്യരാഷ്ട്ര സഭയുടെ ഫോറത്തിൽ തിരുമുരുകൻ ഗാന്ധി നടത്തിയ പ്രസംഗം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് അമീർഹുസൈൻ പരാതി നൽകിയത്. തിരുമുരുകൻ ഗാന്ധി പോസ്റ്റിട്ടതിന് പൊലീസിന്റെ കൈയിൽ എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു. ജൂൺ 28ന് ഫേസ്‌ബുക്കിൽ ഈ പോസ്റ്റിട്ടതിനുശേഷം പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളും ക്രമസമാധാന പ്രശ്‌നങ്ങളും സംബന്ധിച്ച് പൊലീസ് വിശദീകരണം നൽകണം. ഐക്യരാഷ്ട്രസഭ സെമിനാറിൽ വിമർശനപരമായ പ്രസംഗം നടത്തിയാൽ മറുപടി നൽകാൻ ഇന്ത്യയുടെ പ്രതിനിധി ഉണ്ടാവുമെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ അദ്ദേഹത്തെ 24 മണിക്കൂർ കൂടി ചോദ്യംചെയ്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. തിരുമുരുകൻ ഗാന്ധിയുടെ അറസ്റ്റ് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP