Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്.ഡി.പി.ഐ രണ്ടാം ഘട്ട വിഭവ സമാഹരണം നടത്തും;പി.അബ്ദുൽ മജീദ് ഫൈസി

എസ്.ഡി.പി.ഐ രണ്ടാം ഘട്ട വിഭവ സമാഹരണം നടത്തും;പി.അബ്ദുൽ മജീദ് ഫൈസി

കോഴിക്കോട്: പ്രളയക്കെടുതിയിൽ കേരളം വിറച്ച് നിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുപരിപാടികൾ മാറ്റിവെച്ച് മുഴുവൻ പാർട്ടി പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരാകുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി അറിയിച്ചു. ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ട് മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

ഇടുക്കി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമ്പോൾ പ്രയാസം നേരിടുന്നവരെ സഹായിക്കാൻ ആയിരം പ്രത്യേക വളണ്ടിയർമാരെ എറണാകുളത്ത് സജ്ജമാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയുടെ ആർ ജി ടീം അംഗങ്ങൾ പെരിയാറിന്റെ തീരപ്രദേശങ്ങളിലും ജനങ്ങളെ മാറ്റി പാർപ്പിച്ച ക്യാമ്പുകളിലും സേവനനിരതരാണ്.

തീർത്തും ഒറ്റപ്പെട്ട വയനാട് ജില്ലയിലെ ദുരിതബാധിതർക്ക് വേണ്ടി ഇന്ന് (വെള്ളി) കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ വിഭവ സമാഹരണം നടത്തുമെന്നും മജീദ് ഫൈസി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP