Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾക്ക് നാട്ടു കൂട്ടത്തിന്റെ ശിക്ഷ വെറും രണ്ടര ലക്ഷം രൂപ; ക്രൂരകൃത്യം പുറംലോകമറിയുന്നത് പത്തു ദിവസം കഴിഞ്ഞ്; സംഭവത്തിൽ മധ്യസ്ഥതയ്ക്ക് നിന്ന ആറ് പേരും കുട്ടിയെ പീഡിപ്പിച്ച യുവാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾക്ക് നാട്ടു കൂട്ടത്തിന്റെ ശിക്ഷ വെറും രണ്ടര ലക്ഷം രൂപ; ക്രൂരകൃത്യം പുറംലോകമറിയുന്നത് പത്തു ദിവസം കഴിഞ്ഞ്; സംഭവത്തിൽ മധ്യസ്ഥതയ്ക്ക് നിന്ന ആറ് പേരും കുട്ടിയെ പീഡിപ്പിച്ച യുവാവും അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് നാട്ടുകൂട്ടം വിധിച്ച ശിക്ഷ വെറും രണ്ടര ലക്ഷം രൂപ. തെലുങ്കാനയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. സംഭവം ഓഗസ്റ്റ് ഒന്നിനാണ് നടന്നതെങ്കിലും പുറം ലോകമറിഞ്ഞത് പത്തു ദിവസം കഴിഞ്ഞാണ്. ഇയാളെ രക്ഷിക്കാനായി ആറ് പേർ ചേർന്ന് മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇവരിൽ നാലു പേരെയും പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഐ.പി.സി സെക്ഷൻ 376 പ്രകാരവും പോക്‌സോ ആക്ടിലെ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വീടിനടുത്തുള്ള പരുത്തിപാടത്ത് മാതാപിതാക്കളോടൊപ്പം ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. പരുത്തിപാടത്തിന്റെ ഉടമസ്ഥനായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP