Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉലകനായകൻ കമൽഹാസൻ ബിഗ് ബോസ് വേദിയിലെത്തിയത് എന്തിന് ?; മോഹൻലാലും കമൽഹാസനും വേദിയിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ; അപ്രതീക്ഷിതമായി സ്റ്റുഡിയോയിലെത്തി മത്സരാർഥികളുമായി കമൽ സംസാരിച്ചതെന്തെന്നറിയാൻ ആകാംഷയോടെ പ്രേക്ഷകർ

ഉലകനായകൻ കമൽഹാസൻ ബിഗ് ബോസ് വേദിയിലെത്തിയത് എന്തിന് ?; മോഹൻലാലും കമൽഹാസനും വേദിയിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ; അപ്രതീക്ഷിതമായി സ്റ്റുഡിയോയിലെത്തി മത്സരാർഥികളുമായി കമൽ സംസാരിച്ചതെന്തെന്നറിയാൻ ആകാംഷയോടെ പ്രേക്ഷകർ

മറുനാടൻ ഡെസ്‌ക്‌

മലയാളി പ്രേക്ഷകരെ വ്യത്യസ്ഥമായ അനുഭവത്തിലേക്ക് കൊണ്ടു പോകുന്നതിനൊപ്പം വിവാദ ശരങ്ങളും ഏറ്റുവാങ്ങിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഓരോ എപ്പിസോഡ് അവസാനിക്കുമ്പോഴോ അതിന് മുൻപോ മത്സരാർഥികളുടെ പ്രകടനം സമൂഹമാധ്യമത്തിൽ വൻ ചർച്ചയാകാറുമുണ്ട്. എന്നാൽ ഏതാനും ദിവസങ്ങളായി ചർച്ച നടക്കുന്നത് വരാനിരിക്കുന്ന ഒരു പ്രത്യേക എപ്പിസോഡിനെ കുറിച്ചാണ്. ഉലകനായകൻ കമൽഹാസൻ ബിഗ് ബോസ് വേദിയിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. എന്നാൽ വരാനിരിക്കുന്ന എപ്പിസോഡിൽ അതിഥിയായിട്ടാണോ അതോ അവതാരകനായാണോ കമൽഹാസൻ എത്തുന്നതെന്ന സംശയമാണ് ഇപ്പോൾ പ്രേക്ഷകരുടെ മനസിൽ നിറയുന്നത്.

 

ഉലകനായകൻ ബിഗ് ബോസിൽ എത്തുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. ഇതിന് പിന്നാലെ കമൽഹാസനുമൊത്തുള്ള ചിത്രങ്ങൾ പുറത്ത് വന്നതോടെ അഭ്യൂഹത്തിന് വിരാമമായി.ഷോ ആരംഭിച്ച ശേഷം ആദ്യമാണ് ഒരു സെലിബ്രിറ്റി അതിഥിയായി എത്തുന്നത്. മത്സരാർഥികൾക്ക് ടാസ്‌ക്കുകൾ കൊടുത്ത് ഷോ മുന്നേറുന്ന സമയത്താണ് അപ്രതീക്ഷിതമായി കമൽ രംഗപ്രവേശനം നടത്തിയതെന്നാണ് സൂചന. കമൽ ഓരോ മത്സരാർഥിയുമായും സംവദിക്കുകയും ചെയ്തിരുന്നു. ' ബിഗ് ബോസ് അവതാരകനായ നിങ്ങളുടെ സൂപ്പർ സ്റ്റാറിനെ കാണാനില്ല. പകരം ഞാൻ അവതാരകനാവട്ടെ, നമുക്ക് പരിപാടി തുടങ്ങിയാലോ എന്ന് ചോദിച്ചാണ് കമൽഹാസൻ രംഗപ്രവേശനം നടത്തിയത്.

 

കമൽഹാസന്റെ കരിയറിലെ വമ്പൻ ചിത്രങ്ങളിലൊന്നായ വിശ്വരൂപം 2ന്റെ പ്രമോഷനുമായാണ് അദ്ദേഹം വേദിയിലേക്കെത്തുന്നത്. മുഹമ്മദ് ജിബ്രാനും പൂജാ കുമാറിനും ഒപ്പമാണ് കമൽ വേദിയിലെത്തിയത്. വിശ്വരൂപത്തിന്റെ ആദ്യ ഭാഗം പോലെ തന്നെ പ്രേക്ഷകരെ ആകാംഷയിലെത്തിക്കുന്ന ഒന്ന് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ അവതാരകൻ കൂടിയാണ് കമൽ. വരുന്ന ശനിയാഴ്‌ച്ചയാണ് എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. താരരാജാക്കന്മാർ ഒരേ വേദിയിലെത്തുന്ന നിമിഷങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബിഗ് ബോസ് വേദിയിൽ മോഹൻലാലിനും മത്സരാർഥികൾക്കും ഒപ്പം നിൽക്കുന്ന ചിത്രം കമൽഹാസൻ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP