Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടുത്ത മഴയിൽ തകർന്നടിഞ്ഞ് വയനാട്ടിലെ ജീവിതങ്ങൾ; ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കവർന്നത് നാല് ജീവനുകൾ; എല്ലാം നഷ്ടടപ്പെട്ടത് 2744 കുടുംബങ്ങളിലെ 10649 പേർക്ക്; 500 അധികം വീടുകളാണ് പൂർണമായും തകർന്നു; താമസ യോഗ്യമല്ലാതായതും നിരവധി വീടുകൾ; ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും എണ്ണത്തിലെ കുറവും തിരിച്ചടിയാകുന്നു; ദുരിതത്തിൽ നിന്നും കരകയറാൻ കൈത്താങ്ങ് ആവശ്യം

കടുത്ത മഴയിൽ തകർന്നടിഞ്ഞ് വയനാട്ടിലെ ജീവിതങ്ങൾ; ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കവർന്നത് നാല് ജീവനുകൾ; എല്ലാം നഷ്ടടപ്പെട്ടത് 2744 കുടുംബങ്ങളിലെ 10649 പേർക്ക്; 500 അധികം വീടുകളാണ് പൂർണമായും തകർന്നു; താമസ യോഗ്യമല്ലാതായതും നിരവധി വീടുകൾ; ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും എണ്ണത്തിലെ കുറവും തിരിച്ചടിയാകുന്നു; ദുരിതത്തിൽ നിന്നും കരകയറാൻ കൈത്താങ്ങ് ആവശ്യം

ജാസിം മൊയ്‌ദീൻ

കൽപറ്റ: ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ സ്ഥിതി വിശേഷത്തിലൂടെയാണ് വയനാട് ജില്ല കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കവർന്നെടുത്തത് നാല് ജീവനുകളാണ്. അപ്രതീക്ഷിതമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം വയനാട്ടിലെ നിരവധി ഗോത്രവിഭാഗ കോളനികളില്ലുവരും പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജില്ലാ ഭരണകൂടത്തിന്റേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ മികച്ച രീതിയിലുള്ള ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ഇതുവരെ ഏകദേശം 2744 കുടുബങ്ങളിലായി 10649 പേരെയാണ് വിവിധ സ്ഥലങ്ങളിലുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്. 500 അധികം വീടുകളാണ് പൂർണമായും തകർന്നിരിക്കുന്നത്. ഇതിന്റെ ഇരട്ടിയോളെ താമസയോഗ്യമല്ലാത്ത രീതിയിൽ ഭാഗിഗമായും തകർന്നിരിക്കുന്നു. കുട്ടികളുടെ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ ,സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡുകൾ, മരുന്നുകൾ തുടങ്ങി ആ ജനതയുടെ സർവ്വവും നഷ്ടപ്പെട്ടിരിക്കുന്നു.

വെള്ളം കയറി കുടിവെള്ള സ്ത്രോതസുകളെല്ലാം തന്നെ മലിനമായ സാഹചര്യത്തിൽ ശുദ്ധജലത്തിന്റെ അഭാവം അതിരൂക്ഷമാണ്. ഇത്തരത്തിൽ വയനാട് ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതെല്ലാം പുനഃസ്ഥാപിച്ച് സാധാരണ ജീവിത്തിലേക്ക് എത്രയും വേഗത്തിൽ വയനാടൻ ജനതയെ എത്തിക്കണമെങ്കിൽ നല്ലവരായ പൊതുജനങ്ങൾ കൂടി മനസ്സുവച്ചാലെ സാധ്യമാകൂ. ജില്ലയിലെ ആറ് ബ്ലോക്കുകളിലെ മെഡിക്കൽ ഓഫീസർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. അവരുടെ നിർദ്ദേശമനുസരിച്ച് ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലമുള്ള റിലീഫ് ക്യാമ്പുകൾ അതതു മെഡിക്കൽ ഓഫീസർമാർ ദിവസേന സന്ദർശിക്കുകയും മെഡിക്കൽ ക്യാമ്പ് നടത്തി വരികയും ചെയ്യുന്നു.

കർച്ചവ്യാധികൾ നിയന്ത്രിക്കാനും, ബോധവത്കരണ പ്രവർത്തനങ്ങൾക്കും ഫീൽഡ് വിഭാഗം ജീവക്കാരെല്ലാവരും തന്നെ സജീവമായി രംഗത്തുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ എട്ട് മൊബൈൽ മെഡിക്കൽ ടീമിനെ വിന്യസിച്ചിട്ടുണ്ട്. വിംമ്സ് ഹോസ്പിറ്റൽ, ജില്ലാ ആശുപത്രി, ജനറൽ ഹോസ്പിറ്റൽ തുടങ്ങിയവയെല്ലാം ഏത് അടിയന്തിര സാഹചര്യം നേരിടാനും സുസജ്ജമാണ്. എന്നിരുന്നാലും ഹോസ്പിറ്റലിൽ വരുന്ന രോഗികളേയും അതേ പോലെ റിലീഫ് ക്യാമ്പുകളിലുള്ള പതിനായിരത്തോളം ജനങ്ങളേയും സന്ദർശിക്കാനും, പരിശോധന നടത്തി ചികിത്സിക്കാനും ഡോക്ടർമാരുടേയും മറ്റ് ആരോഗ്യ പ്രവർത്തകരുടേയും എണ്ണം അപര്യപ്തമാണ്.

പൊതുജനാരോഗ്യ മേഖലയിൽ ആകെ 190 ഡോക്ടർമാരാണ് ജില്ലയിലുള്ളത്. ഈ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് എല്ലാ ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാരും ആരോഗ്യ പ്രവർത്തകരും സജീവമായി തന്നെ ദുരന്തമുഖത്തുണ്ട്. ക്യാമ്പുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ്, വിംമ്സ് മെഡിക്കൽ കോളേജ്, എന്നിവടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കൂടുതാലാവശ്യമായ മരുന്നുകൾക്കും മറ്റും സർക്കാറിൽ അപേക്ഷനൽകിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുകയുടെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പ് ഏത് അടിയന്തിര സാഹചര്യം നേരിടാനും സുസജ്ജമാണ്. എന്നിരുന്നാലും സമൂഹം എന്ന നിലയിൽ നമ്മുടെ കുട്ടായ പ്രവർത്തനം ഉണ്ടെങ്കിൽ മാത്രമേ വയനാടൻ ജനതയെ ബാധിച്ച ഈ വിപത്തിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കൂ. നൂറു കണക്കിന് സർക്കാർ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ദുരന്തമുഖത്തുണ്ട്. സ്വന്തം വീടും വീട്ടിലെ സാമഗ്രികളും ഉപേക്ഷിച്ച് റിലീഫ് ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ, പുതപ്പുകൾ, പായകൾ, മറ്റ് ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സാധനങ്ങൾ അത്യാവശ്യമാണ്. ക്യാമ്പുകളിലെത്തിച്ചു കൊടുക്കുകയോ ജില്ലാ ഭരണകൂടത്തിന് നേരിട്ടെത്തിച്ച് നൽകുകയോ ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP