Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നെഹ്‌റു ഒരിക്കലും പണ്ഡിറ്റല്ല, ബീഫും പോർക്കും കഴിച്ചിരുന്ന നെഹ്‌റുവിന് പണ്ഡിറ്റാകാൻ സാധിക്കില്ല'; ' അദ്ദേഹത്തിന്റെ പേരിന് മുൻപിൽ കോൺഗ്രസ് ചാർത്തിക്കൊടുത്ത വിശേഷണം മാത്രമാണത്'; നെഹ്‌റുവിനും കോൺഗ്രസിനുമെതിരെ വിവാദ പരാമർശവുമായി അൾവാറിൽ നിന്നുള്ള ബിജെപി എംഎൽഎ

'നെഹ്‌റു ഒരിക്കലും പണ്ഡിറ്റല്ല, ബീഫും പോർക്കും കഴിച്ചിരുന്ന നെഹ്‌റുവിന് പണ്ഡിറ്റാകാൻ സാധിക്കില്ല'; ' അദ്ദേഹത്തിന്റെ പേരിന് മുൻപിൽ കോൺഗ്രസ് ചാർത്തിക്കൊടുത്ത വിശേഷണം മാത്രമാണത്'; നെഹ്‌റുവിനും കോൺഗ്രസിനുമെതിരെ വിവാദ പരാമർശവുമായി അൾവാറിൽ നിന്നുള്ള ബിജെപി എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: കോൺഗ്രസിനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനും നേരെ വിവാദ പരാമർശവുമായി ബിജെപി നേതാവ്. അൾവാറിലെ ബിജെപി എംഎൽഎയായ ഗ്യാൻ ദേവ് അഹൂജയാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. ജവഹർലാൽ നെഹ്‌റുവിനെ പണ്ഡിറ്റെന്ന് വിളിക്കരുതെന്നും കോൺഗ്രസ് നെഹ്‌റുവിന് ചാർത്തിക്കൊടുത്ത വിശേഷണം മാത്രമാണ് പണ്ഡിറ്റ് എന്നുമായിരുന്നു അഹൂജ പരാമർശം നടത്തിയത്. 'നെഹ്റു ഒരിക്കലും പണ്ഡിറ്റല്ല. ബീഫും പോർക്കും കഴിച്ചിരുന്ന നെഹ്റുവിന് പണ്ഡിറ്റാകാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ പേരിന് മുന്നിൽ കോൺഗ്രസ് ചാർത്തിക്കൊടുത്ത വിശേഷണം മാത്രമാണത്.'

ബിജെപി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് അഹൂജ ഇക്കാര്യം പറഞ്ഞത്. ജാതിയുടെ പേരു പറഞ്ഞാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഹൂജ ആരോപിച്ചു. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ജയ്പൂരിലെത്താനിരിക്കെയാണ് വിവാദ പരാമർശവുമായി അൾവാറിൽ നിന്നുള്ള ബിജെപി എംഎൽഎയായ അഹൂജ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP