Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഓണനാളിൽ പഞ്ചസാര പകുതിയാക്കി വെട്ടിക്കുറച്ച് സപ്ലൈക്കോ നടപടി; ഒരു കാർഡിൽ വിതരണം ചെയ്തിരുന്ന ഒരു കിലോ പഞ്ചസാര അരക്കിലോയാക്കി ചുരുക്കി ; ഉപഭോക്താക്കളുടെ പ്രതിഷേധം ഉയർന്നതോടെ സിഐ.ടി.യു രംഗത്തെത്തി തടഞ്ഞു; ഒണം കഴിഞ്ഞാൽ പഞ്ചസാര അരക്കിലോയാക്കി ചുരുക്കുമെന്ന് സിവിൽ സപ്ലൈസ് മുന്നയിപ്പ്  

ഓണനാളിൽ പഞ്ചസാര പകുതിയാക്കി വെട്ടിക്കുറച്ച് സപ്ലൈക്കോ നടപടി; ഒരു കാർഡിൽ വിതരണം ചെയ്തിരുന്ന ഒരു കിലോ പഞ്ചസാര അരക്കിലോയാക്കി ചുരുക്കി ; ഉപഭോക്താക്കളുടെ പ്രതിഷേധം ഉയർന്നതോടെ സിഐ.ടി.യു രംഗത്തെത്തി തടഞ്ഞു; ഒണം കഴിഞ്ഞാൽ പഞ്ചസാര അരക്കിലോയാക്കി ചുരുക്കുമെന്ന് സിവിൽ സപ്ലൈസ് മുന്നയിപ്പ്   

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: റേഷൻ കാർഡിന് സബ്‌സിഡി നിരക്കിൽ നൽകിയിരുന്ന ഒരു കിലോ നൽകിയിരുന്ന പഞ്ചസാര അരക്കിലോയാക്കി ചുരുക്കി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നടപടി. ഓണക്കാലത്തിൽ കൂടുതൽ ആളുകൾ സപ്ലൈക്കോയെ ആശ്രയിക്കാനൊരുങ്ങുമ്പോഴാണ് കുത്തനെ പഞ്ചസാരയ്ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒരു കിലോ പഞ്ചസാര ഒറ്റടിക്ക് അരക്കിലോയാക്കിയ നടപടിയിൽ പ്രതിഷേധം ഉയർന്നതോടെ സിഐ.ടി.യു ഇടപെട്ട് പ്രഖ്യാപനം പിൻവലിക്കുകയും ചെയ്തു. 


വ്യാഴായ്ച വൈകിട്ട് ആറോടെയാണ് ഓൺലൈൻ വീഡിയോയിലൂടെയാണ് പഞ്ചാസാര വിതരണം ഒറ്റയടിക്ക് വെട്ടിച്ചുരുക്കി അത്യപൂർവ പ്രഖ്യാപനം നടത്തിയത്. എന്നാൽ സപ്ലൈക്കോ ജീവനക്കാരുടെ സംഘടനയായ സിഐ.ടി.യു പ്രതിഷേധം ഉയർത്തിയതോടെ ഞൊടിവേഗത്തിൽ പ്രഖ്യാപനം പിൻവലിച്ച് ഉത്തരവും പുറത്തിറക്കുകയായിരുന്നു.

ഓണത്തിന് പിന്നാലെ സെപ്റ്റംബർ മുതൽ പഞ്ചസാര അരക്കിലോ ആക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഒരു കാർഡിൽ ഒരു കിലോ എന്ന കണക്കിൽ തന്നെ വിതരണം ചെയ്യണമെന്ന് ജീവനക്കാരും ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറുമുതലാണ് 45 മിനിറ്റ് നേരം അരക്കിലോ പഞ്ചസാര വീതം വിതരണം ചെയ്തത്. ബില്ല് അടിച്ച് പഞ്ചാസാര വിതരണം ചെയ്തത ഒരു കിലോ പാക്കറ്റുകളായിരുന്നു . ഇതോടെ ഇവ ഉപഭോക്താക്കളിൽ നിന്ന് തിരിച്ചുവാങ്ങി അരക്കിലോയാക്കി നൽകേണ്ടിയും വന്നു. ഒരു കിലോ തയ്യാറാക്കി നൽകിയിരുന്ന പാക്കറ്റുകൾ അരക്കിലോയിലേക്ക് മാറ്റണമെന്ന മിന്നൽ പ്രഖ്യാപനം വന്നതോടെ ഉപഭോക്താക്കളും പ്രതിഷേധരം രേഖപ്പെടുത്തുകയായിരുന്നു.

അരക്കിലോ പാക്കറ്റുകൾ തയാറാക്കി പുതിയ ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്താൻ ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. അരക്കിലോ പഞ്ചസാര മാത്രം നൽകുന്ന രീതിയിലേക്ക് അതിനകം സേഫ്റ്റ്‌വെയർ മാറ്റിയിരുന്നു. ഇതോടെ ഒരുകിലോ പഞ്ചസാര നൽകിയവരിൽ നിന്നും അത് വാങ്ങി അരക്കിലോ ആക്കി നൽകേണ്ടിവന്നു.

അതിനിടയിലാണ് മുന്മന്ത്രി എസ്. ശർമയുടെ നേതൃത്വത്തിലുള്ള സിഐ.ടി.യു സംഘടനയുടെ ഇടപെടലുണ്ടായത്. 6.45ഓടെ വിതരണം പഴയപടി ആക്കണമെന്ന് അറയിച്ച് വീണ്ടും ഓൺലൈനിൽ അറിയിപ്പുണ്ടായി. ഒപ്പം സോഫ്റ്റ്‌വെയർ പഴയപടിയുമാക്കി. ഈ സമയത്തിനിടയിൽ വന്നുപോയവർക്ക് അരക്കിലോ പഞ്ചസാര മാത്രമാണ് ലഭിച്ചത്.

നിലവിൽ 22 രൂപ നിരക്കിലാണ് ഒരുകിലോ സബ്‌സിഡി പഞ്ചസാര നൽകുന്നത്. കൂടുതൽ വേണ്ടവർക്ക് ഇരട്ടവില സംവിധാനത്തിൽ നൽകും. ഈ സംവിധാനത്തിൽ വിപണിവിലയേക്കാൾ കൂടിയ വിലയ്ക്കാണ് ഓഗസ്റ്റ് ആദ്യത്തിൽ വിതരണം നടത്തിയത്. രണ്ടുദിവസം 42 രൂപക്ക് വിറ്റ പഞ്ചസാര ആളുകൾ വാങ്ങാതെ വന്നപ്പോൾ 38.50 രൂപയാക്കി കുറച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP