Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടിന്റെ ഇരു നിലകളിലും വെള്ളം കയറിയപ്പോൾ പൂർണ ഗർഭിണി അടക്കമുള്ള കുടുംബം ജീവൻ കൈയിൽ പിടിച്ച് ടെറസിൽ; രക്ഷകരായത് ബോട്ടിലെത്തിയ അഗ്നിശമന സേന; രാത്രിയോടെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ തന്റെ പൊന്നോമനയ്ക്കു ജന്മം നൽകി സജിന

വീടിന്റെ ഇരു നിലകളിലും വെള്ളം കയറിയപ്പോൾ പൂർണ ഗർഭിണി അടക്കമുള്ള കുടുംബം ജീവൻ കൈയിൽ പിടിച്ച് ടെറസിൽ; രക്ഷകരായത് ബോട്ടിലെത്തിയ അഗ്നിശമന സേന; രാത്രിയോടെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ തന്റെ പൊന്നോമനയ്ക്കു ജന്മം നൽകി സജിന

മറുനാടൻ ഡെസ്‌ക്‌

വൈത്തിരി: കനത്ത മഴയും ഉരുൾ പൊട്ടലും കൂടാതെ വീടിന്റെ ഇരു നിലകളിലും വെള്ളം കയറിയതോടെ പൂർണ്ണ ഗർഭിണി അടക്കമുള്ള കുടുംബം ആശ്രയിച്ചത് വീടിന്റെ ടെറസിനെ. അമ്മാറയിലാണ് ഉരുൾ പൊട്ടിയപ്പോൾ ഗർഭിണി അടക്കമുള്ള കുടുംബം ഒറ്റപ്പെട്ട് പോയത്. എന്തു ചെയ്യണമെന്നറിയാതെ പൂർണ്ണ ഗർഭിണിയായ സജിനയേയും(27) ചേർത്തു പിടിച്ച് ഇവർ ടെറസിൽ നിസ്സഹായരായിരുന്നു. എന്നാൽ ദൈവത്തിന്റെ കരങ്ങൾ അഗ്നിശമന സേനയുടെ രൂപത്തിൽ അവർക്ക് മുൻപിലെത്തി. വ്യാഴാഴ്‌ച്ച ഉച്ചയോടെ ബോട്ടിലെത്തിയ സേനാംഗങ്ങൾ ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. വൈകാതെ തന്നെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിന പെൺകുഞ്ഞിന് ജന്മം നൽകി.

സജിനയ്‌ക്കൊപ്പം വീട്ടിനുള്ളിൽ കുടുങ്ങിയ പിതാവ് ഉമ്മർ, മാതാവ് റംല, സഹോദരൻ അൻവർ, സഹോദരി റിഹാനത്ത്, ഇവരുടെ നാല് കുട്ടികളെയുമാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. അമ്മാറ മുർഷിദിന്റെ ഭാര്യയാണ് ഇരുപത്തിയേഴുകാരിയായ സജിന. ലീഡിങ് ഫയർമാൻ പി.പി. വിനോദ്, ഫയർമാന്മാരായ എം വി ഷാജി, കെ.എസ്. ശ്രീജിത്ത്, പി.ആർ. മിഥുൻ, സി. ജയൻ, ഹോംഗാർഡ് കെ. വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അമ്മാറയിലെ രക്ഷാപ്രവർത്തനം. വീട്ടുകാർ അഗ്നിശമന സേനയെ നന്ദി അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP