Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകൃതിയാണ്.. പ്രകൃതി ക്ഷോഭമാണ്.. ഇവിടെ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല; നിങ്ങൾ ഒരു വലിയ ത്യാഗമാണ് ചെയ്യുന്നത്.. ധൈര്യമായിരിക്കുക.. എല്ലാവരും കൂടെയുണ്ട്; സ്വന്തം വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരെ കാണാൻ മമ്മൂട്ടിയെത്തി; നിങ്ങൾക്കൊപ്പമെന്ന് പറഞ്ഞ് ആശ്വാസം പകർന്നു; മെഗാ സ്റ്റാറിനെ കണ്ട സന്തോഷത്തിൽ സെൽഫിയെടുത്ത് സങ്കടങ്ങൾ മറന്ന് നാട്ടുകാരും

പ്രകൃതിയാണ്.. പ്രകൃതി ക്ഷോഭമാണ്.. ഇവിടെ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല; നിങ്ങൾ ഒരു വലിയ ത്യാഗമാണ് ചെയ്യുന്നത്.. ധൈര്യമായിരിക്കുക.. എല്ലാവരും കൂടെയുണ്ട്; സ്വന്തം വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരെ കാണാൻ മമ്മൂട്ടിയെത്തി; നിങ്ങൾക്കൊപ്പമെന്ന് പറഞ്ഞ് ആശ്വാസം പകർന്നു; മെഗാ സ്റ്റാറിനെ കണ്ട സന്തോഷത്തിൽ സെൽഫിയെടുത്ത് സങ്കടങ്ങൾ മറന്ന് നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലുവയും പരിസര പ്രദേശങ്ങളും ഇന്നലെ കഴിച്ചുകൂട്ടിയത് കടുത്ത ആശങ്കകൾക്ക് നടുവിലൂടെ ആയിരുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഇടുക്കി അണക്കെട്ട് തുറന്ന പശ്ചാത്തലത്തിൽ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. സ്വന്തം വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ പാർക്കേണ്ട അവസ്ഥ വന്നു. വീട് ഉപേക്ഷിക്കേണ്ടി വന്നതിന്റെ കടുത്ത മാനസിക സംഘർത്തിലായിരുന്നു ഇവർ. ഇങ്ങനെ കടുത്ത ആശങ്കയിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളെ കാണാൻ മെഗാ സ്റ്റാർ മമ്മൂട്ടിയെത്തി. ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസം പകരാനാണ് അദ്ദേഹം എത്തിയത്.

താരപരിവേഷങ്ങളൊന്നുമില്ലതെയാണ് മമ്മൂട്ടി വടക്കൻപറവൂർ പുത്തൻവേലിക്കരയിലെ ക്യാമ്പിൽ കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയത്. വൈകീട്ട് 11 മണിയോടെ ആയിരുന്നു അദ്ദേഹം സ്ഥലത്തെത്തിയത്. മമ്മൂട്ടി വന്നത് ക്യാമ്പിലുള്ളവർക്ക് ആശ്വാസമായി. സ്ഥലം എംഎൽഎ വി.ഡി.സതീശനൊപ്പമായിരുന്നു താരത്തിന്റെ സന്ദർശനം. ക്യാമ്പിലുള്ളവരുമായി സംസാരിച്ച മമ്മൂട്ടി ദുരിതത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പറഞ്ഞു.

ആരും ബേജാറാകരുത്.. പ്രകൃതിയാണ് പ്രകൃതി ക്ഷോഭമാണ്.. ആരാലും നിയന്ത്രിക്കാൻ സാധിക്കുന്നതല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തുമുള്ള പ്രശ്‌നമാണ്. ഇവിടെ ഇല്ലാത്ത മഴയ്ക്കാണ് നമ്മൾ ദുരിതം അനുഭവിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഇത് എല്ലാവരെയും ബാധിച്ചിട്ടില്ല. പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാത്രമേ ബാധിക്കുന്നുള്ളൂ.. ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനുള്ള ത്യാഗമാണ് നിങ്ങൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ മാറിക്കൊടുക്കുന്നതു കൊണ്ടാണ് വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഉണ്ടാകുന്നത്. ആ സൗകര്യം ഇല്ലായിരുന്നെങ്കിൽ ഒരേസമയത്ത് വെള്ളം പരന്നൊഴുകി ഒത്തിരിപേരുടെ ജീവൻ പോലും അപകടത്തിലാകുമായിരുന്നു. അതുകൊണ്ട് നിങ്ങൾ ഒരു വലിയ ത്യാഗമാണ് കടമായാണ് ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകൾ കേട്ട് ക്യാമ്പിലുണ്ടായിരുന്നവർ കൈയടിച്ചു. എല്ലാവരും സന്തോഷത്തോടെയാണ് മെഗാ സ്റ്റാറിന്റെ സന്ദർശനത്തെ കണ്ടത്.

അപ്രതീക്ഷിതമായി താരമെത്തിയത് ക്യാമ്പിലെ താമസക്കാർക്കും ആശ്വാസമായി. വെള്ളപ്പൊക്കത്തിന്റെ സങ്കടങ്ങൾക്കിടയിലും താരത്തോട് സംസാരിക്കാനും ഒപ്പം ചിത്രമെടുക്കാനും ആളുകൾ കൂടി. പ്രളയദുരിതം നേരിടാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് താരം മടങ്ങിയത്. െൈധര്യമായിരിക്കണം, എല്ലാത്തരത്തിലുള്ള സഹായകങ്ങളും സർക്കാർ ചെയ്യും മനസു മടുക്കരുത് എല്ലാവരും കൂടെ ഉണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP