Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ മാത്രം റയാൻ എയർ പൈലറ്റുമാർ സമരവുമായി രംഗത്തിറങ്ങിയത് അഞ്ചോളം യൂറോപ്യൻ രാജ്യങ്ങളിൽ; 400 സർവ്വീസുകൾ റദ്ദാക്കിയതോടെ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ

ഇന്നലെ മാത്രം റയാൻ എയർ പൈലറ്റുമാർ സമരവുമായി രംഗത്തിറങ്ങിയത് അഞ്ചോളം യൂറോപ്യൻ രാജ്യങ്ങളിൽ; 400 സർവ്വീസുകൾ റദ്ദാക്കിയതോടെ വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ

ന്നലെ മാത്രം റയാൻ എയർ പൈലറ്റുമാർ സമരവുമായി രംഗത്തിറങ്ങിയത് അഞ്ചോളം യൂറോപ്യൻ രാജ്യങ്ങളിൽ ആണ്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർക്കാണ് യാത്രാ തടസ്സം നേകിട്ടത്.ജർമനി, സ്വീഡൻ, അയർലൻഡ്, ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിലെ വിമാന യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. സമരത്തെ തുടർന്ന് നാനൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ അമ്പതിനായിരത്തിലേറെ യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.

മെച്ചപ്പെട്ട വേതനവും തൊഴിൽസാഹചര്യവും ഉറപ്പുവരുത്തണമെന്നാവ ശ്യപ്പെട്ടാണ് അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലെ റയാൻ പൈലറ്റുമാർ നടത്തിയ സരമത്തിൽ വിമാനങ്ങൾ റദ്ദാക്കിയത് 55,000 യാത്രക്കാരെ വലച്ചതായി റയാൻ എയർ അധികൃതർ പറഞ്ഞു.

റയാൻ എയർ പൈലറ്റുമാരുടെ അഞ്ചാംഘട്ട സമരമാണ് വെള്ളിയാഴ്ച നടക്കുന്നത്. അയർലണ്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്നവരും റയാൻ എയർ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാരാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ശമ്പള വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ദി ഐറിഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ റയാൻ എയറുമായി വളരെ കാലമായി തർക്കം നിലനിൽക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം വേണമെന്നാണ് യൂണിയന്റെ ആവശ്യം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP