Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'35 വർഷമായി ഈ പുഴയോരത്ത് താമസം തുടങ്ങിയിട്ട്; ആദ്യമായാണ് ഈ മുറ്റത്തേക്ക് പുഴ വെള്ളം കയറുന്നത്; എല്ലാവരും അത്ഭുതത്തോടെ പറയുന്ന 94ലെ വെള്ളപ്പൊക്കമൊക്കെ ഈ മുറ്റത്തിരുന്ന് കണ്ടിട്ടുണ്ട് ഞങ്ങൾ... ഇപ്പോഴാണ് പുഴ ഞങ്ങളെ ചതിച്ചത്'; രാത്രിയായതിനാൽ ഇറങ്ങിയോടാനേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ; മഹാപ്രളയത്തെ അതിജീവിച്ചവർ പറയുന്നു

'35 വർഷമായി ഈ പുഴയോരത്ത് താമസം തുടങ്ങിയിട്ട്; ആദ്യമായാണ് ഈ മുറ്റത്തേക്ക് പുഴ വെള്ളം കയറുന്നത്; എല്ലാവരും അത്ഭുതത്തോടെ പറയുന്ന 94ലെ വെള്ളപ്പൊക്കമൊക്കെ ഈ മുറ്റത്തിരുന്ന് കണ്ടിട്ടുണ്ട് ഞങ്ങൾ... ഇപ്പോഴാണ് പുഴ ഞങ്ങളെ ചതിച്ചത്'; രാത്രിയായതിനാൽ ഇറങ്ങിയോടാനേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ; മഹാപ്രളയത്തെ അതിജീവിച്ചവർ പറയുന്നു

ജാസിം മൊയ്‌ദീൻ

നിലമ്പൂർ; '35 വർഷമായി ഈ പുഴയോരത്ത് താമസം തുടങ്ങിയിട്ട്. ആദ്യമായാണ് ഈ മുറ്റത്തേക്ക് പുഴ വെള്ളം കയറുന്നത്. എല്ലാവരും അത്ഭുതത്തോടെ പറയുന്ന 94ലെ വെള്ളപ്പോക്കമൊക്കെ ഈ മുറ്റത്തിരുന്ന് കണ്ടിട്ടുണ്ട് ഞങ്ങൾ. ഇപ്പോളിതാദ്യമായിട്ടാണ് പുഴ ഞങ്ങളെ ചതിച്ചത്'. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടത്ത് കുറുവമ്പുഴയുടെ തീരത്ത് താമസിക്കുന്നവരുടെ വാക്കുകളാണിത്. മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇവരുടെ ജീവനല്ലാത്ത എല്ലാം പുഴയെടുത്ത് പോയിരിക്കുന്നു. ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഇനി ഇവർക്ക് പുതിയ രേഖകളുണ്ടാക്കേണ്ടിയിരിക്കുന്നു. റേഷൻകാർഡും, ആധാർകാർഡും തുടങ്ങി മുഴുവൻ രേഖകളും നഷ്ടപ്പെട്ടിരിക്കുന്നു. ധരിച്ച വസ്ത്രം മാറിയുടുക്കാനില്ല സർവ്വവും പുഴയെടുത്തിരിക്കുന്നു. പെരുവമ്പാടത്തെ പുഴക്കരയിലുള്ളവരുടെ വീടുകളിൽ വെള്ളം കയറിയത് മിനുട്ടുകൾകൊണ്ടാണ്.

പലരും വീട്ടിൽ നിന്ന് പുറത്തേക്കെത്തിയ് മേൽക്കൂര പൊളിച്ച് നീന്തിയാണ്. ഉറക്കത്തിലാണ് പലരും വീട്ടിലേക്ക് വള്ളം ഒഴുകിക്കയറിയത് പോലും അറിഞ്ഞത്. രാത്രി പത്ത് മണിക്ക് ശേഷമാണ് പുഴ ഗതിമാറി ഇവിടെ വീടുകളിലേക്ക് കയറിയത്. എട്ട് വീടുകൾ പൂർണമായും മുങ്ങിയ അവസ്ഥയിലായിരുന്നു. ഇന്ന് രാവിലെയാണ് വീടുകളിൽ നിന്ന് വെള്ളമിറങ്ങിയത്. വന്നു നോക്കിയപ്പോൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ജീവൻ തിരികെ ലഭിച്ചതിൽ ഇവർ ദൈവത്തിന് നന്ദി പറഞ്ഞു. വളർത്തുമൃഗങ്ങളും, കൃഷിയിടവും, വീട്ടുപകരണങ്ങളും, റബ്ബർ ഷീറ്റുകളുമെല്ലാം മഴയിൽ ഒലിച്ചുപോയി.

രാവിലെ കോഴിക്കൂട് തുറന്ന് നോക്കിയപ്പോൾ കോഴികളെല്ലാം ചത്തുകിടക്കുന്ന അവസ്ഥയായിരുന്നു പല കുടുംബങ്ങളിലും. പഴക്കരികിലെ നൂറിലധികം വീടുകളെ ബാധിച്ചിട്ടുണ്ട്. പഴമക്കാർ ആശ്ചര്യപൂർവ്വം പറയുന്ന 94ലെ വെള്ളപ്പൊക്കത്തിൽ കുറുവമ്പുഴ പെരുവമ്പാടത്തുള്ളവരെ ചതിച്ചിട്ടില്ല. വീടിന്റെ മൂന്ന് മീറ്ററു വരെ വെള്ളമെത്തിയതായേ ഏറ്റവും പ്രായംകൂടിയ ആൾക്ക് പോലും ഓർമയുള്ളൂ. ഇവരുടെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ദുരന്തം. അതുകൊണ്ട് തന്നെ അവരാരും ആ ഭയപ്പാടിൽ നിന്ന് പൂർണമായും മുക്തരായിട്ടില്ല.

ഇനിയെല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മറ്റെങ്ങോട്ടും പോകാനില്ലാത്തതിനാൽ ഇവിടെ തന്നെ തുടർന്നുജീവിക്കാനാണ് ഇവരുടെ തീരുമാനം. മക്കളെ പഠിപ്പിക്കണം, കൃഷിയിടമൊരുക്കണം. പലരും എൺപതുകളിലും എഴുപതുകളിലും കുടിയേറി വന്നവരാണ് ഇവരിൽ പകുതി മുക്കാൽ പേരും. അന്ന് കാട്ടുമൃഗങ്ങളോടും മാറാരോഗങ്ങോടും പടവെട്ടിയാണ് ഇവർ തങ്ങളുടെ ജീവിതം കരപിടിപ്പിച്ചത്.

അതെല്ലാം പത്തുമിനിട്ടുകൾകൊണ്ട് നഷ്ടപ്പെട്ടിരിക്കുന്നു. ജീവന്മാത്രം ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് പഴരീതിയിലേക്ക് കാര്യങ്ങളെത്തിക്കാനാകുമെന്ന് പ്രതീക്ഷ ഇവർക്കുണ്ട്. എല്ലുമുറിയെ പണിയെടുക്കാനുള്ള മനസ്സുണ്ട്. എല്ലാം ഒന്നിൽ നിന്ന് തുടങ്ങണമെന്നേയുള്ളൂ എന്നാണ് അവർ പറയുന്നത്. സർക്കാർ സംവിധാനങ്ങളൊക്കെ ആവശ്യമായ സഹായങ്ങളുമായി ദുരന്തമുഖത്തുണ്ട്. ബാക്കിയിള്ളുവ പരിഹരിക്കാൻ സഹായ മനസ്‌കരായ നിരവധി പേർ സന്നധ സംഘടനകളും എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP