Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണത്തിനല്ല കാരുണ്യത്തിനാണ് ഈ നല്ല മനസ് പ്രാധാന്യം കൊടുത്തത്; ഉപജീവന മാർഗമായ കമ്പിളി പുതപ്പുകൾ ദുരിതമനുഭവിക്കുന്നവർക്ക് പങ്കു വച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ മാതൃക ;മങ്ങോട് എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കമ്പിളി വിതരണം ചെയ്ത് മധ്യപ്രദേശ് സ്വദേശി വിഷ്ണു

പണത്തിനല്ല കാരുണ്യത്തിനാണ് ഈ നല്ല മനസ് പ്രാധാന്യം കൊടുത്തത്; ഉപജീവന മാർഗമായ കമ്പിളി പുതപ്പുകൾ ദുരിതമനുഭവിക്കുന്നവർക്ക് പങ്കു വച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ മാതൃക ;മങ്ങോട് എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കമ്പിളി വിതരണം ചെയ്ത് മധ്യപ്രദേശ് സ്വദേശി വിഷ്ണു

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കനത്ത മഴ താണ്ഡവമാടുമ്പോഴും അന്നത്തിനുള്ള വക തന്ന മണ്ണിനോട് കൂറ് കാണിക്കാൻ ആ നല്ല മനസ് മറന്നില്ല. ഇല്ലായ്മയ്ക്കിടയിൽ വിശപ്പിനോട് പൊരുതാൻ കേരളത്തിലേക്ക് കമ്പിളി പുതപ്പിന്റെ കെട്ടുമായി വന്നതാണ് മധ്യപ്രദേശുകാരനായ വിഷ്ണു. പ്രളയജലം ഒഴുക്കി കളഞ്ഞ തങ്ങളുടെ ജീവിതത്തെ ഓർത്ത് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്ക് സ്‌നേഹത്തിന്റെ ഇളം ചൂടാണ് വിഷ്ണു സമ്മാനിച്ചത്. ദുരിത ബാധിതരുടെ വിഷമത്തെക്കാൾ വലുതല്ല തന്റെ വിശപ്പെന്ന് തിരിച്ചറിഞ്ഞ വിഷ്ണുവിന്റെ മുഖമാണ് ഇപ്പോൾ മലയാളികളുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നത്. കണ്ണൂരിലെ ഇരിട്ടി താലൂക്ക് ഓഫീസിൽ കമ്പിളി വിൽക്കാൻ എത്തിയതായിരുന്നു വിഷ്ണു. ഇടവേള സമയത്താണ് വിഷ്ണു എത്തിയത്.

ഈ സമയത്താണ് താലൂക്ക് ഓഫീസിലെ ജീവനക്കാർ നാട്ടിലെ മഴക്കെടുതിയെക്കുറിച്ച് വിഷ്ണുവിനോട് സംസാരിച്ചത്. ഇതോടെയാണ് തന്റെ കൈയിലുണ്ടായിരുന്ന പുതപ്പ് ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ വിഷ്ണു തയാറായത്. മാങ്ങോട് നിർമ്മല എൽപി സ്‌കൂളിലെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കാണ് വിഷ്ണു കമ്പിളി പുതപ്പ് വിതരണം ചെയ്തത്.

വിൽപനയ്ക്കായി കൊണ്ടു വന്ന 51 കമ്പിളി പുതപ്പുകളുടെ കെട്ടാണ് വിഷ്ണു വിതരണം ചെയ്തത്. ജില്ലാ കലക്ടർ മിർ മുഹമ്മദലി വിഷ്ണുവിൽ നിന്നും കമ്പിളി പുതപ്പുകൾ സ്വീകരിച്ചു. ഇരിട്ടി മേഖലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഈ ക്യാമ്പുകളിലായി ഇപ്പോൾ ഏകദേശം 287 പേരാണുള്ളത്.

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണ്ണാടകവും സഹായ ഹസ്തവുമായി എത്തിയെങ്കിലും ഈ മധ്യപ്രദേശുകാരൻ കാട്ടിയ കാരുണ്യമാണ്  ഏവരുടേയും മനസിൽ നിറഞ്ഞ് നിൽക്കുന്നത്. കണ്ണൂരിൽ കനത്ത മഴയിൽ കനത്ത നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലായി ബുധനാഴ്‌ച്ചയും വ്യാഴാഴ്‌ച്ചയുമായി ആറിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കുണ്ടുമാങ്ങോട്, പാറക്കപ്പാറ, എടപ്പുഴ, ആറളം എന്നിവിടങ്ങളിലാണ് തുടർച്ചയായി ഉരുൾപൊട്ടലുണ്ടായത്. 75 വീടുകൾ പൂർണമായും 200ൽ അധികം വീടുകൾ ഭാഗികമായി തകരുകയും ചെയ്തിരുന്നു. ആറളം വന്യജീവി സങ്കേതത്തിന് സമീപം വളയംചാൽ തൂക്കുപാലം കനത്ത മഴയിൽ ഒഴുകിപ്പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP