Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടില്ല എന്നതിന് തെളിവുകളുമായി ഫ്രഞ്ച് ചരിത്രകാരൻ; ബാങ്കോക്കിലേക്ക് കൊണ്ടു പോയ ബോസിനെ ജയിലിൽ അടയ്ക്കുകയായിരുന്നു; കൊല്ലപ്പെട്ടുവെന്ന് പറയുന്ന ദിവസം ബോസ് ബ്രിട്ടീഷ്- ഫ്രഞ്ച് കസ്റ്റഡിയിൽ ആയിരുന്നു എന്നതിന് രേഖകൾ ഉണ്ടെന്നും ജെ.ബി.പി.മൊറെ

സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടില്ല എന്നതിന് തെളിവുകളുമായി ഫ്രഞ്ച് ചരിത്രകാരൻ; ബാങ്കോക്കിലേക്ക് കൊണ്ടു പോയ ബോസിനെ ജയിലിൽ അടയ്ക്കുകയായിരുന്നു; കൊല്ലപ്പെട്ടുവെന്ന് പറയുന്ന ദിവസം ബോസ് ബ്രിട്ടീഷ്- ഫ്രഞ്ച് കസ്റ്റഡിയിൽ ആയിരുന്നു എന്നതിന് രേഖകൾ ഉണ്ടെന്നും ജെ.ബി.പി.മൊറെ

രഞ്ജിത്ത് ബാബു

കണ്ണൂർ: സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവുകളുമായി പ്രമുഖ ഫ്രഞ്ച് ചരിത്രകാരൻ ജെ.ബി.പി.മൊറെ. തെളിവുകളുടെ അടിസ്ഥാനത്തിൽ നേതാജി - സ്ട്രഗിൾ ഫോർ ഫ്രീഡം ഫ്രം ജർമനി ടു ഫ്രഞ്ച്, ഇന്തോ ചൈന എന്ന പേരിൽ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ഫ്രാൻസിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൊൽകൊത്തയിലും അദ്ദേഹം അന്വേഷണങ്ങളും പരിശോധനകളും നടത്തി.

പുസ്തകം അടുത്ത വർഷം പുറത്തിറങ്ങും. ഐ.എൻ.എ കേന്ദ്രമായിരുന്ന വിയറ്റ്നാമിലെ സെനഗോണിൽ നിന്ന് 1945 ഓഗസ്റ്റ് 17ന് ബ്രിട്ടീഷ്-ഫ്രഞ്ച് പൊലീസ് സുഭാഷ് ചന്ദ്രബോസിനെ അറസ്റ്റ് ചെയ്തതിന്റെ രേഖകളാണ് മൊറെക്ക് ലഭിച്ചത്.രണ്ടാം ലോക മഹായുദ്ധകാലത്താണ് ബ്രിട്ടീഷ്- ഫ്രഞ്ച് സഖ്യം രൂപപ്പെട്ടത്.ബാങ്കോക്കിലേക്ക് കൊണ്ടു പോയ ബോസിനെ ജയിലിലടക്കുകയായിരുന്നു.  എന്നാൽ അറസ്റ്റ് ചെയ്തതിന്റെ പിറ്റേ ദിവസം അതായത് 1945 ഓഗസ്റ്റ് 18 ന് ടോക്കിയോവിലുണ്ടായ വിമാനാപകടത്തിൽ ബോസ് കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് കഥ.

ടോക്കിയോവിൽ സൂക്ഷിച്ച ചാരം ഇന്നു വരെ ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കത്തതെന്താണെന്ന് മൊറെ ചോദിക്കുന്നു. ബോസിന്റെ കൊൽകൊത്തയിലുള്ള ബന്ധുക്കളിൽ ചിലർ കൊല്ലപ്പെട്ട കഥ വിശ്വസിക്കുന്നുണ്ടെങ്കിലും മറ്റു ചിലർ റഷ്യയിലേക്ക് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ഇതിനൊന്നിനും തെളിവില്ലെന്നും അറസ്റ്റ് ചെയ്തുവെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും മൊറെ ചൂണ്ടിക്കാട്ടുന്നു. ബോസ് സെനഗോൺ വിട്ടു പോയതിന് യാതൊരു രേഖയുമില്ല. പിന്നെങ്ങനെ കൊല്ലപ്പെടും?

ഈ ചോദ്യമാണ് മൊറെ ഉന്നയിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം വർഷങ്ങളായുണ്ട്. എന്നാൽ കൊല്ലപ്പെട്ടുവെന്ന് പറയുന്ന ദിവസം ബ്രിട്ടീഷ്- ഫ്രഞ്ച് കസ്റ്റഡിയിലായിരുന്നുവെന്നതിന്റെ തെളിവുകളുമായി ഒരു ചരിത്രകാരൻ രംഗത്തെത്തുന്നത് ഇതാദ്യമായാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP